നിക്കുന്നുണ്ട് . അഞ്ജുവും മഞ്ജുസിന്റെ ചെറിയച്ഛനും അവരുടെ ഒപ്പം ഉണ്ട് . അടിപിടിയുടെ കാര്യം തന്നെയാണ് അവരും സംസാരിക്കുന്നത് .
“പക്ഷെ കവിനേട്ടന്റെ ആ തേങ്ങകൊണ്ടുള്ള ഏറു ഇല്ലേൽ കാണായിരുന്നു..”
മൂപർക്കിട്ട് ഒന്ന് താങ്ങികൊണ്ട് കീർത്തന ചിരിച്ചു .
“ഹ ഹ …അത് നേരാ ..”
പുള്ളിയും അതുശരിവെച്ചു എന്നെ നോക്കി പുഞ്ചിരിച്ചു .
“വല്ലോം പറ്റിയോടാ കണ്ണാ ?”
എന്റെ അച്ഛനും അങ്ങോട്ടേക്കെത്തി .
“ഏയ് ഇല്ലച്ഛാ …കൊഴപ്പം ഒന്നും ഇല്ല…”
ഞാൻ പുള്ളിയെ നോക്കി പുഞ്ചിരിച്ചു .
“ഷർട്ടിലോക്കെ ആകെ ചളി ആയല്ലോടാ …”
എന്റെ പുറത്തു തട്ടികൊണ്ട് അച്ഛൻ ഗൗരവത്തിൽ പറഞ്ഞു .
“ഹ്മ്മ്മ്….”
ഞാൻ അതിനു പയ്യെ മൂളി .
“അപ്പഴേ ചേട്ടാ ,ഇനിയിപ്പോ മല കേറണോ ? ആ മൂഡ് ഒക്കെ പോയി ”
സ്വല്പം മാറിനിന്നു സംസാരിച്ചു നിന്ന മഞ്ജുസിന്റെ ചെറിയച്ഛൻ ഞങ്ങളുടെ അടുത്തേക്കെത്തിക്കൊണ്ട് മഞ്ജുസിന്റെ അച്ഛനെ നോക്കി .
“ശരിയാ..ഇനി വൈകീട്ട് കേറാം …”
എന്റെ അച്ഛനും അതുശരിവെച്ചു .
“ഓരോ നായിന്റെ മക്കള് വന്നോളും…”
ചെറിയച്ഛനും മുൻപ് കഴിഞ്ഞതോർത്തു പല്ലു കടിച്ചു . പിന്നെ സ്വന്തം മകളായ അച്ചുവിനെ ചേർത്ത് പിടിച്ചു .
“പോട്ടെടി മോളെ..സാരമില്ല…”
പുള്ളി അവളുടെ തോളിൽ തട്ടികൊണ്ട് ആശ്വസിപ്പിച്ചു .
“എനിക്ക് കൊഴപ്പം ഒന്നും ഇല്ല…ആ മഞ്ജു ചേച്ചിയെ ശ്രദ്ധിച്ചാ മതി …”
അവള് മഞ്ജുസിനെ നോക്കികൊണ്ടാണ് അതിനു മറുപടി പറഞ്ഞത് .
“ശരിയാ..അങ്ങനെ ഒരു ക്ളൈമാക്സ് ഞാനും പ്രതീക്ഷിച്ചില്ല …”
മഞ്ജുസിനൊപ്പം ഞങ്ങളുടെ അടുത്തേക്ക് വന്ന അഞ്ജുവും തട്ടിവിട്ടുകൊണ്ട് മഞ്ജുസിനെ തോളത്തു അവളുടെ തോളുരുമ്മി .
“ഭയങ്കര സാധനം തന്നെ ….”
കീർത്തനയും അത് ശരിവെച്ചു .
“പോടീ …പിന്നെ എന്റെ മോനെ അവൻ തട്ടി ഇട്ടതോ ?”
മഞ്ജു അതുകേട്ടു ചിരിച്ചു .
“തട്ടിയിട്ടതു കണ്ണേട്ടൻ അല്ലെ ? പാവം ആ കീർത്തനയെ കൂടി മറിച്ചിട്ടു ”
അഞ്ജു എന്നെ കളിയാക്കികൊണ്ട് പറഞ്ഞു ഞങ്ങളുടെ അടുത്തെത്തി .
“അതവൻ എന്റെ പുറകിന്നു ചവിട്ടിയോണ്ടാ …ഞാൻ കണ്ടില്ല ”