പക്ഷെ മഞ്ജുസ് അവരോടും തട്ടിക്കയറി .
“വൈ ദി ഹെൽ ആർ യു ക്യുസ്റ്റനിങ് മി ? ”
എന്നൊക്കെ പറഞ്ഞു അവര് പോലീസുകാരോടും ഡയലോഗ് അടിക്കാൻ തുടങ്ങി . എല്ലാത്തിനും അവന്മാർ ആണ് കാരണം , സ്ത്രീകളോട് മോശമായിട്ട് പെരുമറിയാ പിന്നെ എന്ത് ചെയ്യണം എന്നൊക്കെ പറഞ്ഞു അവള് വക്കീല് കളിയ്ക്കാൻ തുടങ്ങി . അങ്ങനെ ഒരുവിധം അതൊക്കെ പറഞ്ഞു സോൾവ് ആക്കി അവര് ആ പാവങ്ങളെയും കൊണ്ട് മടങ്ങി .
“കലക്കി മച്ചാനെ ….”
“അച്ഛൻ പൊളിച്ചു ..ഇജ്ജാതി ചവിട്ട് ”
“എന്റെ പൊന്നു ചേച്ചി എന്ന കുത്താ കുത്തിയെ ?”
“കരാട്ടെ വല്ലോം പഠിച്ചിട്ടുണ്ടോ ?”
പോലീസ് പോയതോടെ അടി കണ്ടു നിന്ന ചല മലയാളീസ് ഞങ്ങളുടെ അടുത്ത് വന്നു പറഞ്ഞു വിശേഷങ്ങൾ തിരക്കി .അവിടെ കൂടി നിന്നവരിൽ ചിലർ ഉണ്ടായ കാര്യങ്ങളും ഞങ്ങളോട് ചോദിച്ചറിഞ്ഞു .അപ്പോഴേക്കും ആദികുട്ടന്റെ കരച്ചിൽ ഒകെ ഒന്ന് അടങ്ങിയിട്ടുണ്ടായിരുന്നു . എന്റെ അമ്മച്ചി അവനെ എടുത്തു തോളിൽ ഇട്ടു അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നടക്കുന്നുണ്ട്.
“അച്ചു ഓക്കേ അല്ലേടി ?”
റോസിമോളെ എടുത്തു നിക്കുന്ന അശ്വതിയുടെ അടുത്തേക്ക് നീങ്ങി ഞാൻ പയ്യെ തിരക്കി .
“ആഹ് …”
അവൾ അതിനു പയ്യെ മൂളി ചിരിച്ചു .
“നിനക്ക് വീണപ്പോ വല്ലോം പറ്റിയോ ?”
അശ്വതിയുടെ കയ്യിൽ നിന്നും റോസിമോളെ കൈനീട്ടിവാങ്ങികൊണ്ട് ഞാൻ അടുത്ത് നിന്ന കീർത്തനയോടു ചോദിച്ചു . പിന്നെ റോസ്‌മോളുടെ കവിളിൽ പയ്യെ ഉമ്മവെച്ചു .
“ചുന്ദരി ..പേടിച്ചാ??”
ഞാൻ റോസിമോളെ നോക്കി ചിണുങ്ങി .അതിനു മറുപടി ആയി അവള് ഒന്ന് ചിരിച്ചു .
“ഏയ്…കാര്യായിട്ട് ഒന്നും ഇല്ല..കയ്യിന്റെ മുട്ടിനു ചെറിയ വേദന ഉണ്ട് ..”
കീർത്തന സ്വല്പം തോല് ഉരഞ്ഞുപോയ കൈമുട്ട് എന്നെ കാണിച്ചുകൊണ്ട് പുഞ്ചിരിച്ചു . അപ്പോഴേക്കും എല്ലാം കൊഴപ്പമില്ലാതെ അവസാനിച്ച ആശ്വാസം എല്ലാരിലും ഉണ്ടായിരുന്നു .
“വല്യച്ഛൻ കലക്കി ….എന്താ പെർഫോമൻസ് ”
മഞ്ജുസിന്റെ അച്ഛന്റെ പ്രകടനം കണ്ട അശ്വതി പുള്ളിയെ നോക്കി ചിരിച്ചു .
“പിന്നെ എത്ര നേരമെന്നു വെച്ചിട്ടാടി വല്യച്ഛൻ കേട്ടുനിക്കാ? ”
എല്ലാം കേട്ട പുള്ളി ചിരിച്ചുകൊണ്ട് ഞങ്ങളുടെ അടുത്തേക്കെത്തി . മഞ്ജുസ് ആണേൽ ശൈലജ ചെറിയമ്മയോടു എന്തൊക്കെയോ കുശുകുശുക്കി