രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 23 [Sagar Kottapuram]

Posted by

“ഇങ്ങു വാ ചേച്ചി…”
“എന്ത് പണിയാ ഈ കാണിച്ചേ ..”
അവര് എന്തൊക്കെയോ പറഞ്ഞു മഞ്ജുസിനെ തിരികെ കൊണ്ടുപോയി .

“ഒരു തടവ് അല്ല ..നൂറു തടവ് ഞാൻ സൊല്ലിയതല്ലേ …വേണ്ട വേണ്ട എന്ന് ..എന്നിട്ട് പിന്നേം ചോദിച്ചു വാങ്ങണോ അണ്ണാ ”
ഞാൻ പയ്യെ അവന്റെ കാതിലായി മുരണ്ടു . സ്വല്പം അവനെ മാറ്റിനിർത്തിയാണ് ഉപദേശിച്ചത് .

പക്ഷെ അപ്പോഴേക്കും അവൻ ആകെ തളർന്ന മട്ടിൽ ആയിരുന്നു . മൂക്കിൽ നിന്ന് രക്തവും നന്നായിട്ട് വരുന്നുണ്ട് .മഞ്ജുസിന്റെ പഞ്ച് അത്രക്കുണ്ട് ! അവന്റെ നേരെ മഞ്ജുസ് ചെല്ലുമ്പോൾ അവൻ പോലും വിചാരിച്ചു കാണില്ല ഇതാണ് സംഭവിക്കാൻ പോകുന്നതെന്ന് . അവളെ നോക്കി മറ്റവൻ ഒന്ന് പരിഹാസത്തോടെ ചിരിച്ചതേ ഉള്ളു ..അവളുടെ ചുരുട്ടിപിടിച്ച മുഷ്ടി അവന്റെ മൂക്കിനിട്ട് തന്നെ ചെന്ന് പതിച്ചു . അതും ഒന്നല്ല രണ്ടു മൂന്നുവട്ടം ! കണ്ടു നിന്ന എനിക്ക് തന്നെ അവന്റെ കാര്യം ഓർത്തു സഹതാപം തോന്നി .

“അണ്ണാ ..എനിക്ക് ആരേം ഉപദ്രവിക്കുന്നത് ഇഷ്ടമല്ല ..ആരേം വേദനിപ്പിക്കുന്നതും ഇഷ്ടല്ല..അതോണ്ടാ ഞാൻ മാക്സിമം ഒഴിഞ്ഞു മാറിയത് …പക്ഷെ അണ്ണൻ തന്നെ ഒക്കെ കൊളമാക്കി ..സാരല്യ പോട്ടെ ”
ഞാൻ പുള്ളിയോടായി പയ്യെ പറഞ്ഞു എത്ര ഒക്കെ ആയാലും വേദനിച്ചു ഒരാള് നിൽക്കുന്നത് കാണുമ്പോ എനിക്ക് വിഷമം തന്നെയാണ് . അതിപ്പോ നമ്മളെ ഉപദ്രവിച്ച ആളായാലും !

“പക്ഷെ എന്റെ കൊച്ചിന് വല്ലോം പറ്റിയിരുന്നെങ്കിൽ ഭായ് …ഒന്നുകിൽ ഞാൻ …അല്ലെങ്കി നിങ്ങള് ..അത്രേ ഉണ്ടാവുള്ളു ട്ടാ ”
ഞാൻ അയാളുടെ കോളറിൽ നിന്ന് കയ്യെടുത്തു ചിരിച്ചു .പക്ഷെ അവനു അതൊന്നും മനസിലാകാൻ തരമില്ല . പക്ഷെ ഞാൻ അത് കാര്യായിട്ട് തന്നെ പറഞ്ഞതാണ് . ഷോ കാണിക്കാൻ അല്ല .

അപ്പോഴേക്കും അടിവാരത്തു തന്നെയുള്ള പോലീസ് വിവരങ്ങളൊക്കെ അറിഞ്ഞു അങ്ങോട്ടെത്തിയിരുന്നു .ആരോ അവിടെ ചെന്ന് വിവരം പറഞ്ഞതോടെ രണ്ടു പോലീസുകാർ അങ്ങോട്ടേക്ക് എത്തുകയായിരുന്നു . പഴനിയുടെ അടിവാരത്തു തന്നെ പോലീസ് സ്റ്റേഷൻ ഉണ്ട് . എന്നിട്ടും അവിടെ വന്നു തെമ്മാടിത്തരം കാണിക്കുന്ന ഇവന്മാരെ ഒകെ സമ്മതിക്കണം !

പോലീസുകാർ വന്നതോടെ എല്ലാവരും അവന്മാരെ മോചിപ്പിച്ചു . തടിയനും ധനുഷിനും അധികം കിട്ടിയിട്ടില്ല. പക്ഷെ അവന്മാരെ എല്ലാവരും കൂടി വളഞ്ഞു വെച്ചിരിക്കുകയായിരുന്നു . വന്നയുടനെ പോലീസുകാര് അവന്മാരെ അടിമുടി നോക്കി . അവന്മാര് സ്ഥിരം കുഴപ്പക്കാർ ആണെന്ന് പോലീസുകാർക്ക് അറിയാവുന്നതുകൊണ്ട് അവരുടെ കയ്യിന്നും ഓരോ കുത്തുകിട്ടി . പിന്നെ കൂടി നിന്നവരെ ഒക്കെ അവര് പറഞ്ഞയച്ചു രംഗം ശാന്തവുമാക്കി .

“പോങ്കെ പോങ്കെ …”
കയ്യിലുണ്ടായിരുന്ന ലാത്തി വീശിക്കൊണ്ട് അവര് എല്ലാത്തിനെയും ഓടിച്ചു .

പിന്നെ മഞ്ജുസിന്റെ അച്ഛനെ അടുത്തുവിളിച്ചു കാര്യങ്ങൾ തിരക്കി . പുള്ളി ഉണ്ടായതൊക്കെ പറഞ്ഞതോടെ അവര് കൺവിൻസ്‌ ആയി .പക്ഷെ മറ്റവന്റെ മൂക്ക് ഇടിച്ചു പരത്തിയത് റോങ്ങ് ആയി എന്ന് പറഞ്ഞു മഞ്ജുസിനെ ഒന്ന് ശകാരിക്കുകയും ചെയ്തു .

Leave a Reply

Your email address will not be published. Required fields are marked *