രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 23 [Sagar Kottapuram]

Posted by

ഒന്നുമില്ല. ആദികൂടി അതിൽ ഇൻവോൾവ് ആയതോടെ എനിക്കും പ്രാന്ത് പിടിച്ചു തുടങ്ങി . നിലത്തു വീണുകിടന്നുകൊണ്ട് തന്നെയാണ് ഞാൻ ആദി കരയുന്നത് ശ്രദ്ധിക്കുന്നത് . മറ്റവൻ ആണേൽ വിജയിയെ പോലെ മാറിനിന്നു പുഞ്ചിരിക്കുന്നുമുണ്ട് .

“പെലാടി മോൻ…”
ഞാൻ പല്ലുകടിച്ചുകൊണ്ടാണ് നിലത്തു നിന്നും എഴുന്നേറ്റത്‌ .

അപ്പോഴേക്കും ആദിയെ എന്റെ അമ്മയും ശൈലജ ചെറിയമ്മയും കൂടി വന്നെടുത്തു.

“ഇല്യ അപ്പൂസേ…ഒന്നും ഇല്യ….ഡാ …ഓഹ്ഹ് ഓഹ് ”

അവന്റെ കരച്ചില് കണ്ടു വിഷമത്തോടെ തന്നെ എന്റെ അമ്മ വാരിപിടിച്ചു . കീർത്തനയെ നിലത്തു നിന്നും ഞാൻ കൈപിടിച്ച് എഴുന്നേൽപ്പിച്ചു മറ്റവന് നേരെ വാശിയോടെ തിരിഞ്ഞു. . ഇന്ന് ആ മൈരനെ കൊന്നിട്ട് തന്നെ കാര്യം ! വേണ്ട വേണ്ട എന്ന് വെക്കുമ്പോ തലയിൽ കേറി നിരങ്ങുവാണു .

പക്ഷെ ആ സമയം കൊണ്ട് കലി കയറിയ മഞ്ജുസ് അവന്റെ അടുത്തേക്ക് നീങ്ങിയിരുന്നു .

“ഡാ പട്ടി ….”
ഒന്ന് പല്ലുകടിച്ചുകൊണ്ട് അവന്റെ മൂക്കിനിട്ട് മഞ്ജുസ് കുത്തുന്നതാണ് പിന്നെ ഞങ്ങളൊക്കെ കണ്ടത് . വെറും പെണ്ണല്ലേ എന്നുവെച്ചു പരിഹാസത്തോടെ അവളെ നോക്കി നിന്നിരുന്ന അവന്റെ ഒരലർച്ച ആണ് പിന്നെ കേട്ടത് . ഒപ്പം മൂക്കിൽ നിന്ന് ചോരയും വന്നു ! അവന്റെ മൂക്കിന്റെ പാലം ഒകെ മഞ്ജുസ് ഇടിച്ചു പൊട്ടിച്ചെന്നു സാരം .ചെക്കനെ തൊട്ടതു അവൾക്കു തീരെ പറ്റിയിട്ടില്ല . നാലഞ്ച് ഓട് ഒക്കെ അട്ടിയിട്ട് അടിച്ചു പൊട്ടിച്ചിരുന്നവൾ ആണ് . അവൾക്കാണ് ഇനി ഒരുത്തന്റെ മൂക്കു….!!

മഞ്ജുസ് ചെയ്തത് കണ്ടു ഞാനും അവളുടെ അച്ഛനും ഒഴികെ ബാക്കിയുള്ളവരൊക്കെ അന്തം വിട്ടു നോക്കുന്നുണ്ട് . അവളുടെ അമ്മക്ക് പോലും അതിൽ ചെറിയ ആശ്ചര്യം ഉണ്ട് !

മറ്റവൻ ആണേൽ മൂക്കും പൊത്തി മഞ്ജുസിനെ പ്രേതത്തെ കണ്ട പോലെ നോക്കുന്നുണ്ട് . അവൾക്കാണേൽ ഒരു കൂസലും ഇല്ല . പക്ഷെ മറ്റവൻ തോറ്റ് കൊടുക്കാൻ തയ്യാറല്ല. മൂക്കിന്റെ പാലം പോയെങ്കിൽ കൂടി അവൻ സർവ ശക്തിയുമെടുത്തു കൈ വീശി മഞ്ജുസിനെ അടിക്കാൻ ശ്രമിച്ചു .

പക്ഷെ അവളുടെ അടുത്തേക്ക് ഓടിനീങ്ങിയ ഞാൻ മഞ്ജുസിനെ അപ്പോഴേക്കും പിന്നിൽ നിന്ന് പിടിച്ചു വലിച്ചതോടെ അവന്റെ അടി അവളുടെ മുഖത്ത് കൊണ്ടില്ല .അവന്റെ കൈ ചുമ്മാ ഒന്ന് എയറിലൂടെ നീങ്ങി എന്ന് മാത്രം .

“എന്ത് പണിയാടി ഇത്….”
ഞാൻ അവളെ പിടിച്ചു മാറ്റി നിർത്തി . പിന്നെ മറ്റവനെ കോളറിൽ രണ്ടു കയ്യും കുത്തിപ്പിടിച്ചു സ്വല്പം നീക്കി നിർത്തി .അപ്പോഴേക്കും കീർത്തനയും അഞ്ജുവും ഒകെ വന്നു മഞ്ജുസിനെ പിടിച്ചു വലിച്ചു കൊണ്ടുപോയി .

Leave a Reply

Your email address will not be published. Required fields are marked *