“ആഹ്…..ഹ്ഹ്ഹ് ..അമ്മാ.ഹ്ഹ ”
അവൻ അറിയാതെ വേദനയെടുത്തു അമ്മയെ വരെ വിളിച്ചുപോയി . അതോടെ ഞാൻ അവന്റെ കാലിലെ പിടിവിട്ടു പെട്ടെന്ന്റ് എണീറ്റു .അപ്പോഴേക്കും എൻെറ ഷർട്ടിലൊക്കെ ആകെ പൊടിയും അഴുക്കും ഒക്കെ പറ്റിയിരുന്നു .
“ഇങ്കെ വെച്ച് നിർത്തിക്കോ …”
ഞാൻ അവന്റെ കാലിലെ പിടിവിട്ടു അവനോടായി ഒരു വാണിങ് പോലെ പറഞ്ഞു .
ഞാൻ അവസാനിപ്പിക്കാം എന്നുകരുതി തന്നെയാണ് എണീറ്റത് എങ്കിലും മറ്റവന് നാണക്കേട് കാരണം എന്നെ തോല്പിക്കാതെ പറ്റില്ല എന്നായി . അതോടെ അവൻ തിരിഞ്ഞു നടന്ന എന്റെ പുറത്ത് കാലുയർത്തി ഒരു ചവിട്ടു തന്നു .
“തേവിടിയ പയലേ…”
അവൻ സകല ദേഷ്യവും പല്ലിറുമ്മി തീർത്തു എന്റെ പുറത്തു നല്ലൊരു ചവിട്ടു ചവിട്ടി . അതോടെ ഞാൻ മുന്നോട്ടു വേച്ചു പോയി . എല്ലാം അന്തംവിട്ടു നോക്കി നിന്നിരുന്ന കീർത്തനയുടെ ദേഹത്തേക്കായാണ് ഞാൻ ബാലൻസ് തെറ്റി ചെന്നു വീണത് .
“കവി…..”
എനിക്ക് കിട്ടിയ ചവിട്ടു കണ്ടു മഞ്ജുസ് വാ പൊളിച്ചു .
“ആഹ്…”
ഒന്ന് ഞെരങ്ങികൊണ്ട് ഞാൻ കീർത്തനയുടെ തോളിൽ ചെന്നിടിച്ചു .അപ്പോഴത്തെ പൊട്ട ബുദ്ധിക്ക് ഞാൻ ബാലൻസ് കിട്ടാൻ അവളുടെ തോളിൽ ഇരു കയ്യും പിടിക്കുകയും ചെയ്തു . അവളുടെ കയ്യിൽ ആദികുട്ടൻ ഉള്ള കാര്യം പോലും ഞാനാ സമയത്തു ഓർത്തില്ല. എങ്ങനെയെങ്കിലും വീഴാതെ പിടിച്ചു നിക്കുക എന്നത് മാത്രം ആയിരുന്നു അപ്പോൾ മനസിലൂടെ പാഞ്ഞത് !
“കവി ഏട്ടാ …ഹ്ഹ്ഹ്….”
ഞാൻ വന്നിടിച്ചതും കീർത്തനയും ഒന്നലറി . അതോടെ ഞാനും അവളും കൂടി ഒരുമിച്ചു മലച്ചു വീണു . അവളുടെ കയ്യിൽ ഇരുന്ന ആദിയും അതോടൊപ്പം നിലത്തേക്ക് വീണു . അവനെ കീർത്തന മാക്സിമം മുറുക്കെ പിടിച്ചെങ്കിൽ കൂടി അപ്പോഴത്തെ അവസ്ഥയിൽ ആദി പേടിച്ചു കാണും . മാത്രമല്ല റോഡിലേക്കാണ് ഞങ്ങൾ ചെന്ന് വീഴുന്നത് .
മോന്റെ തല ഇടിച്ചില്ലെങ്കിൽ കൂടി കീർത്തനയുടെ കയ്യിൽ നിന്നും തെന്നി ആദികുട്ടൻ റോഡിലേക്ക് വീണു .അതോടെ അവന്റെ കരച്ചിലും സ്വിച്ച് ഇട്ട പോലെ ഉയർന്നു .
“മ്മ ..മാ……ഹ്ഹ്ഹ് ….ആഹ്..ഹ്ഹ്ഹ് ”
“അയ്യോ …എന്റെ ഉണ്ണി….”
അതുകണ്ടതും മഞ്ജുസ് വാ പൊളിച്ചു .
തടിയനെയും ധനുഷിനെയും കൈകാര്യം ചെയ്തിരുന്നവരും അപ്പോഴാണ് അവിടേക്ക് ശ്രദ്ധിക്കുന്നത് . പക്ഷെ അത് കണ്ടിട്ടും മറ്റേ മൈരന് കൂസൽ