“വേണ്ടെന്നല്ലേ മൈരേ നിന്നോട് പറഞ്ഞെ ….”
ഇത്തവണ അമ്മയും പിള്ളേരും ബാക്കിയുള്ളവരും ഒക്കെ ചുറ്റും ഉണ്ടെന്ന കാര്യം മറന്നുകൊണ്ട് ഞാൻ പല്ലിറുമ്മി .അവരൊക്കെ ആകെ പേടിച്ചു നിൽക്കുകയാണ് .
ഞാൻ പറഞ്ഞു തീരും മുൻപേ അവൻ അടുത്ത് കിടന്ന ഫ്രൂട്സ് വിൽക്കുന്ന ഉന്തുവണ്ടിയുടെ മീതേക്ക് ബാലൻസ് തെറ്റി മറിഞ്ഞു .
“ആഹ്…”
ഒന്ന് ഞെരങ്ങികൊണ്ട് അവൻ ഉന്തുവണ്ടിയിലേക്ക് വീണു . അതോടെ അതിൽ വെച്ചിരുന്ന ഓറഞ്ചും വാഴപ്പഴവും കുറേശെ നിലത്തേക്കും വീണു . മഞ്ജുസിന്റെ അച്ഛനും അത് നോക്കി എന്റെ അടുത്തുണ്ടായിരുന്നു .ഞങ്ങൾ അങ്ങനെ നിൽക്കെ മെയിൻ റൗഡി എന്റെ നേരെ കാളക്കൂറ്റനെ പോലെ പാഞ്ഞടുത്തു ..
“മവനെ …..”
അവൻ പല്ലിറുമ്മിക്കൊണ്ട് അലറി .
wwe ലെ എഡ്‌ജിന്റെ “സ്പിയർ ” പോലെ അവൻ എന്നെയും എടുത്തു കാളക്കൂറ്റനെ പോലെ മുന്നോട്ടു കുതിച്ചു . അതോടെ ഞൊടിയിട നേരം കൊണ്ട് ഞാനും അവനും ഒരുമിച്ചു പിന്നാക്കം മറിഞ്ഞു . ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത നീക്കം ആയിരുന്നു അത് .അതുകൊണ്ട് തന്നെ നിസ്സഹായനും ആയിരുന്നു .
ചുറ്റും കൂടിനിന്ന എന്റെ കുടുംബക്കാരും ഒന്ന് പേടിച്ചുകാണും ! അജ്ജാതി വീഴ്ച ആണ് പിന്നെ ഉണ്ടായത് .
റോഡിനു നടുക്ക് തന്നെ ഞാൻ മലന്നടിച്ചു വീണു . എന്റെ മീതേക്കായി മറ്റവനും .ഭാഗ്യത്തിന് എന്റെ തല നിലത്തു വെച്ച് അടിച്ചില്ല . അപ്പോഴേക്കും മറ്റു രണ്ടെണ്ണത്തെ മഞ്ജുസിന്റെ അച്ഛനും എന്റെ അച്ഛനും ചെറിയച്ഛനും കൂടി കൈകാര്യം ചെയ്യാൻ തുടങ്ങിയിരുന്നു . കൂടി നിന്ന മലയാളീസിൽ ചിലരും അതിൽ പങ്കുകൊണ്ടു. കാര്യങ്ങൾ എല്ലാരും അറിഞ്ഞതോടെ അവന്മാര് ഒറ്റപ്പെട്ടു തുടങ്ങി . മാത്രമല്ല ഇവന്മാരുടെ ഷോ കണ്ടു നിന്ന എല്ലാവരിലും ദേഷ്യം ഉണ്ടാക്കിയിട്ടുണ്ട് .
നിലത്തു വീണതോടെ എനിക്കും വാശി ആയി . ഞാൻ അവനെയും എടുത്തു അവിടെ കിടന്നു ഉരുണ്ടു .ഉരുളുന്നതിനിടെ തന്നെ ഞാൻ അവന്റെ കഴുത്തിൽ എന്റെ ഇടതുകൈ കുത്തിപ്പിടിച്ചു പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ട് , അവൻ അത് തടയാനും ശ്രമിച്ചുകൊണ്ട് കൈകാൽ ഇട്ടു അടിച്ചു . എന്നേക്കാൾ കരുത്തൻ ആണ് അവനെങ്കിൽ കൂടി എന്റെ അപ്പോഴത്തെ ദേഷ്യം എനിക്ക് കൂടുതൽ കരുത്ത് നൽകി എന്ന് പറയാം .