ശ്വാസം അടക്കിപിടിച്ചുള്ള നിൽപ്പിൽ ആണ് എല്ലാവരും .പക്ഷെ കയ്യോങ്ങിയ തടിയൻ അതെ സ്പീഡിൽ മഞ്ജുസിന്റെ അച്ഛന്റെ കാൽചുവട്ടിലായി , നിലത്തേക്കിരുന്നു പോയി ! കൂടെ തലപൊത്തികൊണ്ട് ഒരു അലർച്ചയും ..
“ആഹ്….ഹ്ഹ്ഹ് ”
ആ അലർച്ച കേട്ടാണ് മഞ്ജുസും അവളുടെ അച്ഛനും ഒക്കെ കണ്ണ് മിഴിച്ചത്.
സംഭവിച്ചത് എന്താണെന്നു ആർക്കും മനസിലായില്ല എങ്കിലും പണി പറ്റിച്ചത് ഞാൻ ആയിരുന്നു ! നേരത്തെ പാട്ടിയുടെ കയ്യിൽ നിന്നും വാങ്ങിയ കവർ എന്റെ കയ്യിൽ തന്നെ ഉണ്ടായിരുന്നു . അതിനുള്ളിൽ കിടന്ന തേങ്ങയാണ് തടിയന്റെ തലയിൽ ചെന്ന് വീണത് . ഞാൻ ഒന്നും സംഭവിക്കാത്ത മട്ടിൽ കയ്യിലുണ്ടായിരുന്ന കവർ ഒന്ന് ആട്ടികൊണ്ട് ചിരിച്ചു .
താഴെക്കിരുന്ന തടിയൻ ഗുണ്ടയെ മഞ്ജുസിന്റെ അച്ഛൻ അത്ഭുതത്തോടെ നോക്കി . പിന്നെ എന്നെയും ഒന്ന് വിശ്വാസം വരാത്ത മട്ടിൽ നോക്കി . നമ്മുടെ ധനുഷ് ആണേൽ അതൊക്കെ കണ്ടു ആകെ വിരണ്ടു പോയി . മറ്റവന്റെ തലപൊട്ടി ചോര ഒക്കെ വരുന്നുണ്ട് . അജ്ജാതി ഏറു ആണ് ഞാൻ എറിഞ്ഞത് !
“ചാ ച്ചാ…ഹ്ഹ ”
എന്റെ ഏറു കണ്ടു റോസിമോള് കൈകൊട്ടി ചിരിക്കുന്നുണ്ട് . തൊട്ടു മുൻപത്തെ സംഭവം ഒക്കെ നടക്കുമ്പോൾ അവളുടെ ഭാവം എന്തായിരുന്നു എന്ന് ഞാൻ ശ്രദ്ധിച്ചിരുന്നില്ല..പാവം ആ സമയത്തു പേടിച്ചു പോയോ എന്തോ !
“ഉമ്മ്ഹ …”
ഞാൻ റോസിമോളെ നോക്കി ചിരിച്ചു ഉമ്മവെക്കുന്ന പോലെ കാണിച്ചു . മഞ്ജുസും അത് ചിരിയോടെ നോക്കുന്നുണ്ട് …ആദി കീർത്തനയുടെ കൈകളിൽ ആണ് ..അവൻ എല്ലാം നോക്കി കണ്ടു ഞങ്ങളെ ഒക്കെ മാറി മാറി നോക്കുന്നുണ്ട്. എന്താണ് അവിടെ സംഭവിക്കുന്നത് എന്നറിയാൻ മാത്രം ഉള്ള പ്രായവും ബോധവും ഒന്നും അവർക്ക് ഇല്ലല്ലോ ..എന്നാലും അവന്റെ മുഖത്ത് എന്തോ പേടി ഉണ്ട് !
തല പൊട്ടിയ ചോര പൊത്തിപിടിച്ച കൈവെള്ളയിൽ കണ്ടതും തടിയൻ ഇരുന്നു വിറച്ചു . നിലത്തു മുട്ടിലിരുന്നുകൊണ്ട് തന്നെ അയാൾ വീണ്ടും അഭിമാന ക്ഷതത്തോടെ അലറി .
“അടി ഡാ അവനെ …”
അതോടെ നമ്മുടെ ധനുഷ് അച്ഛന് നേരെ പല്ലിറുമ്മിക്കൊണ്ട് ഒന്ന് കയ്യോങ്ങി .പക്ഷെ ഇത്തവണ മഞ്ജുസിന്റെ അച്ഛൻ അത് ഇടംകൈകൊണ്ട് ബ്ളോക് ചെയ്തു . അപ്പോഴേക്കും ഞാൻ അങ്ങോട്ടേക്ക് നീങ്ങിയിരുന്നു .കയ്യിലുണ്ടായിരുന്ന കവർ എങ്ങോട്ടേക്കോ വലിച്ചെറിഞ്ഞു ഞാൻ മുന്നോട്ട് കുതിച്ചു ..
“ഡാ പുല്ലേ വേണ്ട ….”