പക്ഷെ മഞ്ജുസ് മാത്രം ഒരു കൂസലും ഇല്ലാതെ കുതറുന്നുണ്ട് . അവള് വേണേൽ വരുംവരായ്ക ആലോചിക്കാതെ ഇവന്മാരെ ഒകെ അടിക്കും . പക്ഷെ സാരി ഉടുത്തോണ്ട് ഫൈറ്റ് ചെയ്യുന്നത് അത്ര എളുപ്പം അല്ല !
“എന്നടാ ഡിഡിന്ന് തമ്പിയോടെ സൗണ്ട് മാറിട്ടേൻ ? നമ്മ മീതെ കോവമാ ?”
മെയിൻ തല്ലുകൊള്ളിയുടെ പുറകിൽ നിന്ന തടിയൻ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു .
“ആമാ…അവനു കോവം വന്തുട്ടേൻ ..പാര് പാര് ”
എന്റെ നെഞ്ചിൽ ഒന്നുടെ തള്ളിക്കൊണ്ട് മറ്റവൻ ഷോ ഇറക്കി .
“മച്ചാനെ..വേണ്ട…പറയുന്നത് കേൾക്ക് ..”
ഞാൻ വീണ്ടും പഴയ പല്ലവി ആവർത്തിച്ചു..പക്ഷെ കുറച്ചു ഗൗരവത്തിൽ ആണെന്ന് മാത്രം .
“കോവമാ….സൊല്ലു…”
മറ്റവൻ വീണ്ടും മുന്നോട്ടു വന്നു എന്നെ തള്ളാൻ തുടങ്ങി . പക്ഷെ ഇത്തവണ ഞാൻ അവന്റെ കൈക്കു കടന്നു പിടിച്ചു പുള്ളിയെ കടുപ്പിച്ചൊന്നു നോക്കി .
“പറയുന്നത് കേൾക്കെടാ ….കൊറേ നേരായല്ലോ ”
ഇത്തവണ സ്വരം ഉയർത്തി പല്ലു കടിച്ചുകൊണ്ടാണ് ഞാൻ പറഞ്ഞത് . അതോടെ രംഗം വഷളായി . അവന്റെ പുറകിൽ നിന്നവന്മാര് കൂടി മുൻപോട്ടു വന്നു എന്നെ തല്ലാനുള്ള ഭാവത്തിൽ അവനോടൊപ്പം നിന്നു .
“മോനെ കണ്ണാ …വേണ്ടെടാ…”
“ഡാ മോനെ…”
എന്തും നടക്കാം എന്ന ഘട്ടം ആയതോടെ അമ്മയ്ക്കും മഞ്ജുസിന്റെ അമ്മയ്ക്കും ഒകെ പേടി ആയി .
“ഹാഹ്..വിട് ബാല ”
അപ്പോഴേക്കും മഞ്ജുസിന്റെ അച്ഛൻ കുതറി എന്റെ അച്ഛനെയും ചെറിയച്ചനെയും ഒക്കെ തള്ളിമാറ്റി . മുന്നോട്ട് വന്നു .
“അവനെ വിടെടാ…”
പിന്നെ ആ മൈരന്മാരെ നോക്കി ഗൗരവത്തിൽ അലറി .
“വേണ്ട …ബ്രോ..പോ …”
ഞാൻ അവനെ നോക്കി ഒന്നുടെ പറഞ്ഞു .
“നീ പോ ഡാ വെണ്ണേ…”
എന്റെ മറുപടി കേട്ട് ഒരുത്തൻ എന്നെ ബലമായി തന്നെ പിടിച്ചു തള്ളി . ഇത്തവണ എനിക്ക് അടിതെറ്റി എന്ന് പറയാം . ഞാൻ നേരെ നിലത്തേക്കാണ് ചെന്ന് വീണത് . അത്രയും ആളുകൾ കൂടി നിൽക്കുന്നതിന്റെ നടുക്കായി ഞാൻ ചന്തിയും കുത്തിവീണു .
സ്വല്പം നാണക്കേട് ഉള്ള കാര്യം തന്നെ ആണ് !
ഭൂരിഭാഗം പേരും അത് സ്വല്പം പേടിയോടെ ആണ് കണ്ടതെങ്കിലും മറ്റവന്മാർക്ക് അത് ചിരിക്കാനുള്ള വകയാണ് .അവന്മാര് എന്നെ പരിഹസിച്ചെന്ന പോലെ