രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 23 [Sagar Kottapuram]

Posted by

“എന്ന …വാടാ ..തൊട്ടു പാർ ..”
അവൻ വെല്ലുവിളിച്ചുകൊണ്ട് ഞങ്ങളെ നോക്കി .

“അണ്ണാ..വേണ്ട…പറയുന്നത് കേൾക്ക്…അണ്ണാ ”
സംഭവം ആകെ കൈവിട്ടു പോകും എന്നായപ്പോൾ ഞാൻ ആ മൈരൻറെ കയ്യിൽ കേറിപിടിച്ചു . സ്വല്പം ബലത്തിൽ തന്നെയാണ് പിടിച്ചത് . എന്തേലും സംഭവിക്കുമോ എന്ന പേടിയിൽ അഞ്ജുവും അമ്മയും ഒക്കെ എന്നെ നോക്കുന്നുണ്ട് . അച്ഛനും സംഭവം അത്ര പന്തി അല്ല എന്ന് തോന്നിത്തുടങ്ങിയിട്ടുണ്ട് .

“പ്ലീസ്…”
ഞാൻ അയാളെ നോക്കി യാചിച്ചു .

“കൈ എഡ്രാ മവനെ…”
ഞാൻ കൈവെച്ചതും അവൻ എന്നെ നോക്കി മുരണ്ടു . അതോടെ ഞാൻ കൈവിട്ടുകൊണ്ട് അവനെ ഒന്ന് നോക്കി ദേഷ്യം കടിച്ചമർത്തി . അവന്റെ പിറകിൽ നിന്നിരുന്നവന്മാരും അതുകണ്ടു ചിരിക്കുന്നുണ്ട് .

“അവന്റെ മോന്തക്ക് ഒന്ന് കൊടുക്കെടാ കവി …”
എല്ലാം കണ്ടു നിന്ന് അരിശം പിടിച്ച മഞ്ജുസ് എന്നെ നോക്കി ദേഷ്യപ്പെട്ടു ചീറ്റി .

“അണ്ണാ ..പോ ”
ഞാൻ അവന്മാരെ നോക്കി ഒന്നുടെ മര്യാദക്ക് പറഞ്ഞു .

“ഇല്ലെന്നാ നീ എന്ന പണ്ണുവേ ? അത് ഇരിക്കട്ടും ,അന്ത പൊണ്ണു യാര് ? ഉൻ സെറ്റപ്പാ ?”
മഞ്ജുസിനെ നോക്കികൊണ്ട് അവൻ എന്നെ നോക്കി .

“അണ്ണാ മര്യാദക്ക് സംസാരിക്ക്..അതൊന്നും വേണ്ട ”
ഞാൻ പെട്ടെന്ന് സ്വരം ഒന്ന് മാറ്റിക്കൊണ്ട് അവനെ നോക്കി ചിരിച്ചു .

“എന്ന മര്യാദ ? ആഹ് ”
അവനും പെട്ടെന്ന് ഭാവം മാറ്റിക്കൊണ്ട് എന്റെ നെഞ്ചിൽ പയ്യെ ഒന്ന് തള്ളി . അതോടെ എന്റെ കൂടെ വന്നവരുടെയും കൂടി നിന്നവരുടെയും ഒക്കെ മുഖം മാറി . അവന്റെ തള്ളലിൽ ഞാൻ സ്വല്പം ഒന്ന് പിന്നാക്കം നീങ്ങി എങ്കിലും ഞാൻ ചിരിച്ചു തന്നെ നിന്നു.

“അയ്യോ മോനെ..”
“കണ്ണാ …വേണ്ടെടാ …”
ഉന്തും തള്ളും ആയതോടെ എന്റെ അമ്മയും മഞ്ജുസിന്റെ അമ്മയും ഒക്കെ ടെൻഷൻ ആയി .

“മച്ചാനെ പറയുന്നത് കേൾക്ക് …ദേഹത്ത് തൊടണ്ട ”
ഞാൻ അവനെ നോക്കി ഗൗരവത്തിൽ പറഞ്ഞു .

“ഡാ…മോനെ വേണ്ട…അതങ്ങു വിട്ടേക്ക്…”
സംഭവം വഷളാകുമെന്നു കണ്ടതോടെ എന്റെ അച്ഛനും വിളിച്ചു പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *