കാവിതായനം [അവളുടെ ബാകി]

Posted by

കവിത കുറച്ചു ദേഷ്യം വന്ന പോലെ കൈ കെട്ടി ഇരുന്നു.

“ഒാ സമ്മതിച്ചു. മുഖം വീർപ്പിച്ചു ഇരിക്കേണ്ടാ.”

അത് കേട്ടപ്പോൾ കവിത ഒന്ന് ചിരിച്ചു.

“ഇനി ചേട്ടനൊരു കല്യാണം ഒക്കെ കഴിക്കേണ്ടേ.”

“പിന്നെ ജോലിയും കൂലിയും ഇല്ലാത്ത എനിക്ക് പെണ്ണ് തരാനാ.?”

“ജോലി ഒക്കെ ആണോ പ്രശ്നം. അച്ഛന്റെ ബിസിനെസ്സിൽ എവിടേലും ഒരു ജോലി തരാൻ പറയാം.”

“അന്നാൽ പിന്നെ ഒരു കൈ നോക്കി ക്കളയാം, അല്ലേ.?”

“ഹാ അല്ല പിന്നെ അതാ സ്പോർട്സ്മാൻ സ്പിരിറ്റ്”

“കവിതയ്ക്കും കല്യാണം ഒന്നുമാളിച്ചിച്ച് തുടങ്ങിയില്ലെ??”

“ഉണ്ടേ, എനിക്കിഷ്ടമല്ല ഇപ്പോഴേ കല്യാണം കഴിക്കുന്നത്.”

“അതെന്താ”

“ഓ, ഒരു ഫ്രീഡം ഇല്ലെന്നെ. എന്തായാലും കൂടെ ഒരാൾ ഉള്ളപ്പോൾ അയാളുടെ ഇഷ്ടം കൂടെ പരിഗണിക്കേണ്ട. അപ്പൊൾ അത് എന്റെ ഇഷ്ടങ്ങളെ ഉപേക്ഷിച്ച് കൊണ്ട് നടത്താൻ പറ്റൂ. അതെന്തായാലും ചെയ്യേണ്ടി വരും. അപ്പൊൾ കുറച്ചു താമസിച്ചു സെലക്ട് ചെയ്താൽ അത്രേം നാൾ കൂടെ സ്വന്തം ഇഷ്ത്തിനനുസരിച്ച് ജീവിക്കാമല്ലോ.”

“ഓ വലിയ ചിന്ത ആണല്ലോ..”

“പിന്നേ…..”

“അപ്പൊൾ ഇതുവരെ ആരെയും പ്രണയിച്ചിട്ടില്ലേ.”

“എന്തിനാണ് മാഷേ വെറുതെ… എനിക്ക് ഇൗ ലൗ അട് ഫസ്റ്റ് സൈറ്റിൽ വിശ്വാസമില്ല. എനിക്ക് എല്ലാം കൊണ്ടും മനസ്സിലാക്കി ഇഷ്ടപ്പെടണം. ഇതുവരെ അതിനു പറ്റിയ ഒരാളെ കണ്ടിട്ടില്ല. കണ്ടാൽ ഉടൻ തന്നെ പ്രമിച്ചുകളയാം.”

“ആഹാ കൊള്ളാമല്ലോ”

“ചേട്ടന് പ്രേമം ഇല്ലായിരുന്നോ.”

“ഉണ്ടായിരുന്നു. പക്ഷേ ഞാൻ സ്നേഹിച്ച കുട്ടിയ്ക്ക് അതിൽ താത്പര്യമില്ലാത്ത കൊണ്ട് അതുപേക്ഷിച്ചു.”

“അപ്പൊൾ വൺ സൈഡ് ആയിരുന്നു അല്ലേ.”

“അങ്ങനെയും പറയാം.”

“ഞാൻ അതല്ല ചോദിച്ചത്.”

“അങ്ങനെ ചോദിച്ചാൽ ടു സൈഡ് ലൗ ഉണ്ടായിട്ടില്ല. അല്ല എന്നെ ഒക്കെ ആരു പ്രേമിക്കാൻ. ആരേലും സ്നേഹിക്കണം എങ്കിൽ സൗന്ദര്യം വേണം.”

“ഒന്ന് പോ ചേട്ടാ, ചേട്ടന് നല്ല സൗന്ദര്യം ഉണ്ട്.”

“ഹഹ” ഒരു ചിരിയിൽ അരുൺ തന്റെ വാകുകളെ ഒതുക്കി.

“ചേട്ടൻ ചിരിക്കേണ്ട , ഞാൻ കാര്യമായിട്ട് പറഞ്ഞതാ.”

Leave a Reply

Your email address will not be published. Required fields are marked *