മകളെ വളരെയധികം സ്നേഹിച്ച പ്രഭാകരന് കവിതയെ അടിച്ചതിൽ നല്ല വിഷമം ഉണ്ടായിരുന്നു. പക്ഷേ കവിത അതോടെ തിരിഞ്ഞു.
പ്രഭാകരന് മിണ്ടാതെ നടന്നു. ഒന്നും കഴിക്കാതെ ദിവസങ്ങൾ അവള് അ വീട്ടിൽ കഴിച്ചു കൂട്ടി. പ്രഭാകരന്റെ സോറിയിൽ ഒന്നും കവിത നിന്നില്ല. കവിത ചെയ്തത് തെറ്റാണെങ്കിൽ പോലും കവിതയ്ക്ക് ഇൗ പ്രശ്നം പരിഹരിക്കുന്ന കൂട്ടത്തിൽ അരുൺ ആയിട്ടുള്ള കല്യാണം ഉറപ്പിക്കണമായിരുന്നു.
ദിവസങ്ങൾ ഭാഷണം കഴിക്കാതെ നടന്ന കവിത അവശയായി ബോധംകെട്ടു വീണു.. അവളെ കൊണ്ട് പ്രഭാകരൻ ആശുപത്രിയിലേക്കു ഓടി. ഭക്ഷണം കഴിക്കാത്തത് കൊണ്ടാണ് വീണതെന്ന് ഡോക്ടർ പറഞ്ഞു.
കവിത വീണതറിഞ്ഞ അരുൺ ഓടി ആശുപത്രിയിൽ എത്തി. അവനെ കണ്ട പ്രഭാകരൻ അലറി.
“നിന്നോട് അല്ലെടാ ഇനി ഇവിടെ കണ്ട് പോകരുതെന്ന് പറഞ്ഞത്.”
“എനിക്കെന്റെ പെണ്ണിനെ കാണണം.”
പറഞ്ഞു കഴിഞ്ഞപ്പോഴാണ് ഇൗ കാര്യം ഇതുവരെ പറഞ്ഞിട്ടില്ല എന്ന കാര്യം അരുൺ ഓർത്തത്.
അതുകേട്ടതും അരുണിനെ തല്ലാൻ ഓങ്ങുമ്പോഴാണ് ഡോക്ടർ വിളിച്ചത്. പ്രഭാകരൻ നേരെ ഡോക്ടറിന്റെ അടുത്തേക്ക് ഓടി.
കവിതയ്ക്ക് ബോധം വന്നുവെന്ന്. പ്രഭാകരൻ അകത്തു കയറിയപ്പോൾ കവിത അരുണിനെ കാണണം എന്ന് പറഞ്ഞു.
പ്രഭാകരൻ സമ്മതിച്ചില്ല. അവശയായിരുന്നു എങ്കിൽ പോലും ഡ്രിപ് ഒക്കെ വലിച്ചൂരി എറിയാൻ നോക്കിയ കവിതയുടെ നിർബന്ധത്തിന് മുന്നിൽ വാഴ്‌നങി പ്രഭാകരൻ അറുനിന്റെ വിളിക്കാൻ നിർബന്ധിതനായി.
അരുൺ അകത്തു കയറിയപ്പോൾ കവിത അവളുടെ ആവശ്യം പറഞ്ഞു. പ്രഭാകരൻ സമ്മതിക്കാൻ തയ്യാറല്ലായിരുന്നു. പക്ഷേ കവിതയുടെ നിർബന്ധത്തിന് വഴങ്ങാതെ പ്രഭാകരന് വേറെ വഴി ഇല്ലായിരുന്നു. പ്രഭാകരൻ
അരുണിന്റെ വീട്ടുകാരോട് സംസാരിച്ചു അടുത്ത ഒരു മുഹൂർത്തത്തിൽ തന്നെ കല്യാണം നടത്താൻ തീരുമാനിച്ചു.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി. കല്യാണ ദിവസം എത്തിപ്പോയി. അരുൺ മണ്ഡലത്തിലേക്ക് പോകുന്ന വഴി കാറിലിരുന്ന് എല്ലാം കണ്ണടച്ച് ആലോചിക്കാൻ തുടങ്ങി. ഇത്ര പെട്ടെന്നാണ് കല്യാണം വരെ ആയതു. എല്ലാം ഇന്നലെ നടന്നത് പോലെ അരുണിന് ഫീൽ ചെയ്തു.
നിലാവത്ത് കണ്ട കിനാവാണെ… ഇൗ കാറ്റും കോളും….”🎶 പാട്ട് പാടി ഫോൺ ബെൽ അടിക്കാൻ തുടങ്ങി. അമ്മ അവനെ തട്ടി എഴുന്നേൽപ്പിച്ചു.
“മോനെ എഴുന്നേൽക്കു.. ഫോൺ പിന്നേം പിന്നേം ബെൽ അടിച്ചു കൊണ്ട് ഇരിക്കുകയാണ്. എഴുന്നേൽക്കാൻ…”
അരുൺ കട്ടിലിൽ നിന്നും എണീറ്റ് ഫോൺ എടുത്തു…
“ഹലോ അരുൺ ചെട്ടനല്ലെ… ഞാൻ പാലയ്ക്കലെ പ്രഭാകരന്റെ മോളാ… കവിത…..”
A story by അവളുടെ ബാകി.