ഞാൻ പറഞ്ഞത് പോലെ നെറ്റിയിലെ കുറി ഒക്കെ തുടച്ച് കളഞ്ഞ് എന്റെ ഒപ്പം വന്നു. ഒരു ബ്ലാക്ക് ജീപ് ആണ് എന്റെ. എന്റെ ഗ്യങ്ങിന്റെ പടക്കുത്തിര. ജീപ്പ് ഒടിക്കുമ്പോൾ ഞാൻ അവനെ ശ്രദ്ധിച്ചു. പുറത്തെ കാഴ്ചയും ഞാൻ ജീപ് ഓടിക്കുന്നത് ഒക്കെ വളരെ കൗതുകത്തോടെ നോക്കി നിൽക്കുന്നുണ്ട്. തലക്ക് ഒരു പിരി ലൂസ് ആണെന്ന് തോനുന്നു.
അവിടുന്ന് അധികം ദൂരം ഒന്നും ഇല്ല പബ് ലേക്ക്. ഒരു 7 മണിയോടെ ഞങൾ അവിടെ എത്തി. എന്റെ ഗ്യങ്ങ് പുറത്ത് വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു.
റോഷൻ: what is this man!? ഇങ്ങനെ ആണോ പാർട്ടിയ്ക്ക് വരേണ്ടത്.
നിതിൻ: അത് ചേട്ടാ… ഞാൻ പറഞ്ഞില്ലേ… എനിക്ക് ഇൗ പാർട്ടിയ്ക്ക് വന്നിട്ട് ശീലം ഒന്നും ഇല്ല.
മനു: പോട്ടെ first time അല്ലേ… ആൻ… നീ ഇവനെ കോസ്റ്റ്യൂം റൂമിൽ കൊണ്ടുപോയി ഒന്ന് റെഡി ആക്ക്.
ആൻ അവനെ കയ്യിൽ പിടിച്ച് കൊണ്ടുപോയി. അവനും സന്തോഷത്തോടെ കൂടെ പോയി. ഇതുപോലെ എത്രയോ ഇരകളെ ഞങൾ കൊണ്ട് പോയിട്ടുണ്ട്. സൺഡേ പാർട്ടിയ്ക്ക് ഇത് പോലെ വല്ല മണ്ടന്മാരേ കൊണ്ടുവന്ന് പാർട്ടി കൂടുതൽ കളർ ആക്കും.
ഞങൾ നാലുപേരും നേരെ പബ്ൽ കയറി. The part is on. ആദ്യം പോയി ഒരു ബീർ അകത്താക്കി. മനുവും റോഷനും ആനും മയയും എല്ലാം ബോധം പോകുന്ന വരെ അടി ആണ്. ഞാൻ പിന്നെ ഒരു ബീർ അടിച്ച് കഴിഞ്ഞാൽ നേരെ പാർട്ടിയ്ക്ക് കടക്കും. പിന്നെ ഇവന്മാരെ ഹോട്ടലിൽ എത്തിക്കണ്ടെ…
Dj music is on. എല്ലാവരും ഡാൻസ് തുടങ്ങി.പണക്കാർ മാത്രം വരുന്ന , ദിവസവും ലക്ഷങ്ങൾ കൊയ്യുന്ന ബാംഗ്ലൂർ സിറ്റിയിലേ ഏറ്റവും റിച്ചെസ്റ്റ് പബ്കളിൽ ഒന്ന്.
നെഞ്ചിന്റെ താളം കൂട്ടുന്ന dj ഒപ്പം മിന്നി മാറുന്ന വർണ്ണാഭമായ ലൈറ്റിങ്സിന് ഒപ്പം ഞങൾ എൻജോയ് ചെയ്യാൻ തുടങ്ങി. കുടിച്ച ബീറിന്റെ കിക് തലക്ക് കേറിയാൽ പിന്നെ പാർട്ടി ഇസ് വേറെ ലവൽ ആണ്.
പെട്ടെന്ന് dj music stop ചെയ്തു. ആൻ ആയിരുന്നു അത്.എല്ലാവരും അവളെ തന്നെ ശ്രദ്ധിച്ചു. അവള് ഒരു.മൈക്ക് എടുത്ത് എല്ലാവരോടും സംസാരിച്ചു
“”Hello guys , Today is Sunday. We know what makes Sunday parties special. This Sunday Divya and team have brought it for you the Sunday jocker……….
His name is Nithin………”‘
അവള് പറഞ്ഞ് കഴിഞ്ഞതും അവളുടെ പിന്നിൽ നിന്നും രണ്ടുപേർ അവന്റെ കഴുത്തിന് പിടിച്ച് വലിച്ച് കൊണ്ടുവന്നു.
മുക്കിൽ ചുവന്ന കളറും ബാക്കി മുഖം മുഴുവൻ വെള്ളയും തേച്ച് വച്ചിരിക്കുന്നു. പുരികം കറുത്ത കളർ കൊണ്ട് വരച്ചിരുന്നു. തലയിൽ ഒരു കോൺ തൊപ്പിയും. വെള്ളയിൽ കറുപ്പും ചുവപ്പും കളർ കുത്തുകൾ ഉള്ള ഒരു outfit. ഒരു തനി ജോകെർ. അവന്റെ കണ്ണീരിൽ കണ്ണിന്റെ ഭാഗത്തെ mekeup പോയിരുന്നു.
അവർ അവനെ ഉള്ളിലേക്ക് തള്ളി ഇട്ടു. എല്ലാവരും അവനെ നോക്കി ആർത്ത് ചിരിച്ചു. പേടിച്ച് വിറച്ച് വീണ് കിടന്ന ഇടത്ത് നിന്നും അവൻ എഴുന്നേറ്റു.
And the party is again on!