രോഹിണി മിസ്സ് ആണ്. മിസ്സിന്റെ ക്ലാസ്സ് എന്നും എനിക്കൊരു താരാട്ട് ഗാനം തന്നെ ആണ്.
ഞാൻ എന്റെ തല ഡെസ്കിൽ ചായിച്ചു. നിതിൻ പതിയെ കണ്ണ് തുറന്നു എന്നെ തന്നെ നോക്കി. ഞാൻ ഒന്ന് ചെറുതായി ചിരിച്ച് ഒന്ന് സൈറ്റ് അടിച്ച്.അത് കണ്ടപ്പോൾ തന്നെ അവന്റെ മുഖത്ത് പുഞ്ചിരി വിടർന്നു. സസ്കിന്റെ അടിയിൽ കൂടെ ഞങൾ കയ്കൾ കോർത്തു. കണ്ണും കണ്ണും നോക്കി ഇരുന്നു. ഇന്നലത്തെ ക്ഷീണം മറാതത് കൊണ്ട് ആണെന്ന് തോനുന്നു ഞാൻ പതിയെ കണ്ണുകൾ അടച്ച് ഉറങ്ങി പോയി.
“‘മോളെ… മോളെ…. ദിയ മോളേ…..”‘
പരിചയം ഇല്ലാത്ത ഒരു സ്ത്രീ ശബ്ദം. ഉറക്കച്ചടവോടെ പതിയെ ഞാൻ കണ്ണുകൾ തുറന്നു.
മുന്നിൽ ഉള്ള കഷ്ച മങ്ങിയിരുന്നു. ഞാൻ കണ്ണുകൾ തിരുമ്മി കണ്ണുകൾ തുടച്ചു. എന്നിട്ട് പതിയെ കണ്ണുകൾ തുറന്നു.
‘മുന്നിൽ മുമ്പ് എവിടെയോ വച്ച് കണ്ട ഒരു സ്ത്രീ രൂപം എന്നെ നോക്കി ചിരിക്കുന്നു. നല്ല ഐശ്വര്യം ഉള്ള മുഖം. അവരുടെ കണ്ണുകൾ. അതേ…. കണ്ണുകൾ! അത് എന്റെ കണ്ണുകൾ പോലെ തന്നെ ആണ്.
അതേ നിഥിന്റെ അമ്മ!. ഇരുന്ന ഇടത്ത് നിന്നും ഞാൻ ചാടി എഴുന്നേറ്റു. പക്ഷേ ചുറ്റും ഒന്നും ഇല്ല. ഞാൻ ഇരിക്കുന്ന ഡെസ്ക്കും ബെഞ്ചും മാത്രം. എല്ലാം വെറും വെള്ള മയം. പിന്നെ അവരുടെ മുഖം ഞാൻ നോക്കുമ്പോൾ ആ കണ്ണുകൾ കലങ്കിയിരുന്നു.’
“‘ മോളെ…. ഒരുപാട് നന്ദി ഉണ്ട്.’””
.
.
.
.
.
.
.
.
.
.
.
“”‘എടീ പോത്തേ…. എഴുനേക്ക്. ലഞ്ച് ബ്രേക്ക് ആയി ””
മായ എന്നെ തട്ടി വിളിച്ചിട്ടാണ് ഞാൻ എഴുന്നേൽക്കുന്നത്.
“” ഹൊ… സ്വപ്നം ആയിരുന്നോ….’”
.ആൻ: എന്താ ഡീ പിറു പിറുക്കുന്നത് . വട്ടായോ….
ഞാൻ അവളെ ഒരു വളിച്ച ചിരി കാട്ടി.നിതിൻ ഇപ്പോളും ഉറക്കം ആണ്. അവന്റെ മുടിയിൽ സ്നേഹ പൂർവ്വം തലോടി അവിടെ നിന്നും എഴുന്നേൽക്കാൻ നോക്കി. അപ്പൊൾ ആണ് അവന്റെ കയ് എന്റെ വലത്തേ കയ്യിൽ ബലമായി പിടിച്ചിരിക്കുന്നത് ഞാൻ അറിഞ്ഞത്.
ഞാൻ കയ് എടുക്കാൻ നോക്കി . പറ്റുന്നില്ല. കയ് നല്ല മുറുക്കെ പിടിച്ചിരിക്കുന്നു. നല്ല വേദനയും ഉണ്ട്. എനിക്ക് കോപം അലച്ച് കയറി. ശക്തിയിൽ അവന്റെ കരങളിൽ നിന്ന് എന്റെ കയ് ഞാൻ മോചിപ്പിച്ചു. കയ് നല്ല വേദന ഉണ്ടായിരുന്നു. പിന്നെ കയ്യിൽ പാടും. അവിടെ ഞാൻ പതിയെ ഉഴിഞ്ഞു. എന്നിട്ട് അവനെ ഒന്ന് തുറിച്ച് നോക്കി. അവൻ അവിടെ ഇല്ല.