അന്നത്തെ എന്റെ സ്വഭാവം വച്ച് നോക്കുമ്പോൾ ഞാൻ കരയിപ്പിച്ച കൊറേ പേരിൽ ഒരാൾ മാത്രം ആണ് ഇവൻ.
കുറച്ച് പേരെ റാഗ് ചെയ്തു ക്ലാസ്സിൽ കയറി. വേറെ ഒന്നും അല്ല. ഇൗ പിരീഡ് ഇന്ദു മിസ്സിന്റെ ക്ലാസ്സ് ആണ്. റോഷനും മനുവും ആ ക്ലാസ്സിൽ നിന്ന് മുങ്ങാൻ സമ്മതിക്കില്ല. അത് എന്താണ് എന്ന് ഇനി പ്രത്യേകം പറയേണ്ട എന്ന് തോനുന്നു.😁
കുറച്ച് കഴിഞ്ഞപ്പോ ക്ലാസ്സിലേക്ക് ഒരു പയ്യൻ കേറി വന്നു. അതേ രാവിലെ റാഗ് ചെയ്ത ആ പയ്യൻ തന്നെ.വേറെ കോളജിൽ നിന്ന് ട്രൻസർ ആയി വന്നത് ആണ്.
ടീച്ചർ: പുതിയ അഡ്മിഷൻ ആണല്ലേ…
” ആ…’”
” നിന്റെ പേരെന്താ…’”
“നിധിൻ”
അങ്ങനെ അവന്റെ പേരും കേട്ടു. പുതിയ പിള്ളേർ വന്നാൽ എല്ലാ ടീച്ചേഴ്സ് ചെയ്യുന്ന കലാ പരിപാടിയും കഴിഞ്ഞ് അവനെ സീറ്റിൽ ഇരിക്കാൻ വിട്ടു.
30 കുട്ടികളും 60 പേർക്ക് ഇരിക്കാൻ ഉള്ള ബഞ്ച്കളും അതാണ് ഞങളുടെ ക്ലാസ്സ്.
അവൻ ക്ലാസ്സിലെ എല്ലാവരെയും ഒന്ന് വീക്ഷിച്ചു.
അന്യ ഗ്രഹ ജീവികളെ പോലെ മൂന്ന് ബെഞ്ച് ഒഴിഞ്ഞ് ഏറ്റവും ബാക്കിൽ ഇരിക്കുന്ന ഞങളെ അവൻ കണ്ടു. ഞങളെ കണ്ട അവന്റെ മുഖത്ത് ഒരു തെളിച്ചം ഞാൻ കണ്ടു. മുന്നിൽ സീറ്റ് ഉണ്ടായിട്ടും അവൻ പിന്നിലോട്ടു വന്നു.ഞങൾ ഇരിക്കുന്ന കാലി ആയ ബെഞ്ചിൽ അവൻ സ്ഥാനം ഉറപ്പിച്ചു . ഒപ്പം പിന്നിലോട്ടു നോക്കി ഒന്ന് ചിരിക്കുകയും ചെയ്തു.
പിന്നിൽ നിന്നും മുടിയിൽ പിടിച്ച് വലിക്കലും കോമ്പസ് കൊണ്ട് മുതുകിൽ കുത്തലും ആയി പരമാവതി ഞങൾ അവനെ വെറുപ്പിച്ചു. എന്നാലും ഒന്ന് ദേഷ്യപ്പെടുകയോ മാറി ഇരിക്കുകയോ അവൻ ചെയ്തില്ല. ഞങളുടെ അടുത്ത് വന്ന് പെട്ട ഇരയെ പോലെ അവനെ ഞങൾ മുറുക്കെ പിടിച്ചു. ക്ലാസ്സ് കഴിഞ്ഞ് അവനെ പരിചയപ്പെടാൻ വന്നവരെ ഒക്കെ ഞങൾ ആട്ടി പായിച്ചു.ഞങളുടെ ഗ്യങ്ങ് അവനെ ചുറ്റി വളഞ്ഞു.
ഇത്ര ധൈര്യം ആയിട്ട് ഞങളുടെ അടുത്ത് വന്നവൻ അല്ലേ… അങ്ങനെ അങ്ങ് വിടാൻ പറ്റുമോ…
റോഷൻ: ഡാ…
നിതിൻ : എന്താ ചേട്ടാ…
റോഷൻ : നീ അല്ലെടാ എന്റെ കയ്യിൽ നിന്ന് രാവിലെ ഇടി വാങ്ങിയത്.
നിതിൻ: അതേ ചേട്ടാ….
റോഷൻ: ആഹാ… എന്നിട്ടണോ നീ ഞങളുടെ അടുത്ത് തന്നെ വന്നിരുന്നത്.
നിതിൻ : അത് ചേട്ടാ…. എനിക്ക് ഇവിടെ ആരെയും അറിയില്ല. പിന്നെ നിങ്ങളെ രാവിലെ കണ്ട പരിചയത്തിൽ വന്നിരുന്നതാ…
ദിയ: നീ കൊള്ളല്ലോട ചേർക്കാ… ഏതാ നിന്റെ നാട്