ആ ഒരു വിളിക്കായ്‌😔[Demon king]

Posted by

” എനിക്ക് ഒരു വക്കീലിനെ കാണണം. ഞാൻ മരിച്ചു കഴിഞ്ഞാൽ മുത്തശ്ശൻ എനിക്ക് തന്ന സ്വത്തുകൾ അച്ഛൻ സ്വന്തം ആക്കും. എനിക്ക് അത് ഏതെങ്കിലും അനാഥാലയത്തിലോ മറ്റും എഴുതി വെക്കണം. ഞാൻ കാരണം ഒരൾ എങ്കിൽ ഒരാള് രക്ഷപ്പെടട്ടെ.’”

“‘ അത്രേ ഉള്ളോ… അതൊക്കെ ഞാൻ നോക്കിക്കോളാം…’”

പിന്നെ ഒന്നും സംസാരിച്ചില്ല. ലൈറ്റ് ഓഫ് ആക്കി ഒരേ പുതപ്പിൽ മൂടി കിടന്നു.അവന്റെ ചൂടും പറ്റി ആ രാത്രി സുഖം ആയി ഉറങ്ങി..

 

 

മൂന്ന് ദിവസം കടന്ന് പോയത് അറിഞ്ഞില്ല. ആ രാത്രി കഴിഞ്ഞതോടെ അവൻ എന്നോട് കൂടുതൽ അടുത്തു. മൂന്ന് ദിവസം കൊണ്ട് എന്താണ് സെക്സ് എന്ന് അവന് ഞാൻ നന്നായി മനസ്സിലാക്കി കൊടുത്തു. അങ്ങനെ ഞങൾ ആ മഞ്ഞ് പ്രദേശത്തോട് യാത്ര പറഞ്ഞ് ഇറങ്ങി. കടന്ന് പോയ ചൂട് കാറ്റും തണുത്ത കാറ്റും പല പല ഭാഷകളും നാടുകളും തിരിച്ച് വന്നു. നിതിൻ വിൻഡോ യിൽ തന്നെ നോക്കി ഇരിപ്പാണ്. അവന്റെ ഇൗ ലോകത്തോടുള്ള യാത്ര പറച്ചിൽ കൂടി ആണത്. ഡോക്ടർ പറഞ്ഞ സമയം അടുക്കാൻ അധികം നാൾ ഇല്ല. ചിലപ്പോ അത് ഇൗ നിമിഷം മുതൽ എപ്പോൾ വേണമെങ്കിലും ആകാം. ഞാൻ എന്റെ മനസ്സിനെ അവന്റെ മരണത്തെ എതിരേൽക്കാൻ പ്രപ്ത്ത ആക്കി.

അങ്ങനെ രണ്ടു ദിവസം കഴിഞ്ഞ് പിറ്റേന്ന് ഉച്ചക്ക് ഒരു മണിയോടെ ബാംഗ്ലൂർ എത്തി. നേരെ വിട്ടത് ലക്ഷ്മൺ അങ്കിളിന്റെ വീട്ടിൽ ആണ്. അങ്കിലിന് നാട്ടിൽ വേറെ ഒരു പേരും കൂടെ ഉണ്ട്. അഡ്വ. ലക്ഷ്മൺ മേനോൻ. സുപ്രീം കോടതി ക്രിമിനൽ വക്കീൽ ആണ്. നിതിന്റ്‌ രണ്ടാം അച്ഛൻ ഒരു നാറി ആയതുകൊണ്ട് അങ്കിൾ ഇത് ഏറ്റെടുക്കുന്നത് ആണ് നല്ലത് എന്ന് തോന്നി. അങ്കിലിന്റെ അടുത്ത് അയാളുടെ നാറിയ പരിപാടി ഒന്നും നടക്കില്ല.അങ്ങനെ വിൽപത്രം ഒക്കെ എഴുതി കുടിക്കുന്നത് ഒപ്പിടീപ്പിച്ച് റൂമിൽ എത്തിയതും സമയം 7:00 മണി. അവിടെ ആണെങ്കിൽ അവരുടെ dj dance. അവന്മാർ ഒക്കെ നല്ല ഫിറ്റ് ആണ്. നിത്താൻ പറഞ്ഞാലും നിർത്തില്ല. ഞാൻ നേരെ റൂമിൽ കാറി വാതിൽ അടച്ച് കിടന്നു. നല്ല സൗണ്ട് ആയിരുന്നു.

അതൊക്കെ കഴിഞ്ഞ് ഒരു പത്ത് മണി ആയപ്പോൾ ഒന്ന് ഉറങ്ങാൻ പറ്റി.
രാവിലെ എഴുന്നേറ്റ് കോളജിൽ പോകണോ എന്ന് ആലോചിച്ചു. പക്ഷേ നിതിനേ ഓർത്തപ്പോ മനസ്സ് എന്നോട് പോകാൻ നിർബന്ധിച്ചു.

വിജാരിച്ച പോലെ കക്ഷി ആൽ തറയിൽ തന്നെ ഉണ്ട്. റോഷൻ പിറു പിറുത് അവരെ കൂട്ടി മുന്നോട്ട് പോയി.

“‘ ചേച്ചി…”‘

” കാത്തിരുന്നു മുഷിഞ്ഞോ… ‘”

“‘ ഏയ്‌… ഇന്ന് വരണോ എന്ന് വിചാരിച്ചതാ… പിന്നെ ചേച്ചിയെ ഓർത്തപ്പോൾ ആരോ പോകാൻ പറഞ്ഞ പോലെ.”‘

എനിക്ക് ഉണ്ടായ അതേ ഫീൽ. എന്നാല് ഞാൻ അത് മുഖത്ത് പ്രകടിപ്പിച്ചില്ല.ഒന്ന് ചിരിച്ച് അവന്റെ കയ്യും പിടിച്ച് ക്ലാസ്സിൽ പോയി. അവന്റെ മുഖം കണ്ടാൽ അറിയാം നല്ല ക്ഷീണം ഉണ്ട്. അവിടെ ചെന്നതും തല അവൻ ഡെസ്കിൽ വച്ച് കിടന്നു. മനു അവിടെ നല്ല കത്തി ആണ്.ഞാൻ കുറച്ച് നേരം അവരുടെ ഒപ്പം കൂടി.പിന്നെ ക്ലാസ്സിൽ ടീച്ചർ വന്നപ്പോ കത്തി മാറ്റി കമൻറ് അടി ആയി.

Leave a Reply

Your email address will not be published. Required fields are marked *