അത് കേട്ട് അവന്റെ വായ പൊളിഞ്ഞ് പോയി.
“‘ ചേച്ചി അത് അങ്ങ് അറ്റത്ത് അല്ലേ…ഒരുപാട് പോണ്ടെ…”‘
‘” വേണം. രണ്ട് ദിവസം എടുക്കും . ചിലപ്പോ അതിലും കൂടും. നീ എന്തായാലും ലോകം കണ്ടിട്ടില്ലല്ലോ… അപ്പോ ഇൗ പോക്കിൽ മൊത്തം കണ്ടിട്ട് അങ്ങ് പോകാം. നമുക്ക് ഒരു മൂന്ന് ദിവസം അവിടെ അടിച്ച് പൊളിക്കാം.’”
ഞാൻ ഒരു ചെറു പുഞ്ചിരിയിൽ എന്റെ വാക്ക് അവസാനിപ്പിച്ചു. അവന്റെ കിളി പോയി എന്ന് ആ മുഖം കണ്ടാൽ അറിയാം . അത് കണ്ട് എനിക്ക് ചിരി ആണ് വന്നത്.
ദൂരങ്ങൾ കടന്ന് പോയി. ഓരോ നാടിന്റെ ചൂടും തണുപ്പും അവൻ അറിഞ്ഞു. ഭാഷകൾ മാറി മാറി വന്നു.
പരലോകത്തെ സ്വർഗം കാണാൻ പോകുന്ന അവൻ ഇതാ ഭൂമിയിലെ സ്വർഗ്ഗം എന്ന് അറിയപ്പെടുന്ന സ്ഥലത്തേക്ക് പോകുന്നു. പോകുന്ന വഴി വണ്ടി നിർത്തി അവന് 3 ബനിയനും 3 പാന്റും രണ്ട് ഷോർട്സും വാങ്ങി. പിന്നെ ഞങ്ങൾക്ക് രണ്ടുപേർക്കും ധരിക്കാൻ ഉള്ള സ്വേറ്ററും.
കശ്മീരിലെ ഗൾബർഗിലേക്ക് ആണ് ഞാൻ പോകുന്നത് . യാത്ര തുടങ്ങി ഇപ്പൊൾ രണ്ട് ദിവസം ആകാരായി. ഞങൾ തണുപ്പിന്റെ ലോകത്തേക്ക് പ്രവേശിച്ചു. കാറിന്റെ ഉള്ളിൽ വല്ലാതെ തണുപ്പ് അറിയുന്നില്ല എങ്കിലും അത്യാവശ്യം തണുപ്പ് ഒക്കെ ഉണ്ട്. റോഡിന്റെ സൈഡിൽ മഞ്ഞ് കെട്ടി കിടക്കുന്നു.ഇവിടെ വണ്ടി വേഗത്തിൽ ഓടിക്കാൻ കഴിയില്ല. ഇടക്കിടക്ക് ഗ്ലാസ്സിൽ ഫോഗ് വന്ന് കൂടുന്നുണ്ട്. പിന്നെ പുറത്ത് മഞ്ഞും പെയ്യുന്നുണ്ട്. ഇവിടെ നോക്കിയാലും കണ്ണിനും മനസ്സിനും കുളിർമ ഏകുന്ന കാഴ്ച.
മഞ്ഞ് കെട്ടി കിടന്ന് ചില ഇടങ്ങളിൽ ബ്ലോക്ക് ആയി വണ്ടി കുറച്ച് ലേറ്റ് ആയി.നമ്മുടെ നാട്ടിലെ റോഡുകൾ പോലെ അല്ല. ഇവിടെ വണ്ടി 40 ൽ താഴെ പോകാൻ പാടു.കുറച്ച് കഴിഞ്ഞപ്പോൾ ഞങൾ ഗോൾബർഗ് എത്തി. ഒരു പട്ടണം പോലെ തന്നെ. റോഡിന്റെ സൈഡിൽ എങ്ങും കച്ചവടക്കാരുടെ ഒരു നിര തന്നെ ഉണ്ട്. അവിടുന്ന് ഗോൽബർഗ്ഗിലേക്ക് പത്ത് കിലോമീറ്റർ കൂടി. സ്വേറ്റർ ഇട്ടിട്ട് പോലും ഉള്ളിൽ തണുപ്പ് കെറുന്നുണ്ട്.
ഗുൽബർഗിലെ റോഡുകൾ മഞ്ഞ് കൊണ്ട് പൊതിഞ്ഞാണ് കാണപ്പെടുന്നത്. കൂടാതെ റോഡുകളിൽ ഉപ്പ് വിതരിയിട്ടുണ്ടാവും. കാരണം വണ്ടിയുടെ ടയർ സ്ലിപ്പാകുന്നത് തടയാൻ വേണ്ടി ആണ്. നേരത്തെ വന്നതിനേകാളും മെല്ലെയെ പോകാനേ പറ്റൂ. അങ്ങിനെ ഞാൻ ബുക്ക് ചെയ്ത ഹോട്ടലിൽ എത്തി . രാത്രി 11:00 മണി ആയി.അവിടെ ചുറ്റും മഞ്ഞ് മൂടി കിടക്കുന്നു. നിലാവിന്റെ വെട്ടത്തിൽ ആ പ്രദേശം കൂടുതൽ സൗദ്ധരം നൽകി. ബുക്ക് ചെയ്തത് കൊണ്ട് പ്രശനം ഒന്നും ഇല്ല.ഉറക്ക ശീണം വേണ്ടുവോളം ഉണ്ടായിരുന്നു. വേഗം റൂമിൽ കയറി കതവടച്ച് അവനേയും കെട്ടിപ്പിടിച്ച് ഉറങ്ങി. ബാക്കി ഒക്കെ നാളെ നോക്കാം….
രാവിലെ ഉണർന്നപ്പോൾ സമയം രാവിലെ 8:30 ആയി. അവനും എഴുന്നേറ്റിട്ടില്ല.ഇപ്പോളും എന്നെ കെട്ടിപ്പിടിച്ച് ഉറങ്ങുക ആണ്. അവന്റെ നിഷ്കളങ്കമായ മുഖം കണ്ടപ്പോൾ എന്റെ ഉള്ളിൽ വല്ലാത്തൊരു തുടിപ്പ് അനുഭവപ്പെട്ടു.