ഞാൻ: അവൻ എന്റെ ആരായാലും നിനക്കെന്താ… എന്റെ പേഴ്സണൽ കാര്യങ്ങളിൽ ഇടപെടാൻ ആർക്കും ഞാൻ അധികാരം തന്നിട്ടില്ല. പിന്നെ യോഗ്യത. അവന്റെ യോഗ്യത എന്താണ് എന്ന് എനിക്ക് അറിയാം . അത് എനിക്ക് നിന്നെ ബോധ്യപ്പെടുത്തേണ്ട കാര്യം ഇല്ല.
അവർ പിന്നെ ഒന്നും മിണ്ടിയില്ല. ഞങൾ അവന്റെ അടുത്തേക്ക് നടന്നു. ഞങളെ കണ്ടപ്പോ ഉള്ള അവന്റെ സന്തോഷം മുഖത്ത് കാണാം.
നിതിൻ: നിങ്ങള് കൂട്ടയോ… ഞാൻ ആകെ പേടിച്ച് ഇരിക്കുക ആയിരുന്നു.
അവൻ പറഞ്ഞത് കേട്ട ഭാവം പോലും കാണിക്കാതെ അവർ നടന്നു നീങ്ങി.അവരെ പറഞ്ഞിട്ട് കാര്യം ഇല്ല. എന്റെ സ്വഭാവം തന്നെ ആണ് എന്റെ ടീംസിനും.അവർ മിണ്ടാതെ പോയത് അവന് നിരാശ തോന്നി എങ്കിലും എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു.ഞാൻ അവന്റെ തോളിൽ നിന്ന് ബാഗ് വാങ്ങി കയ്യിൽ പിടിച്ചു.
“‘ അയ്യോ ചേച്ചി വേണ്ട , ഞാൻ പിടിച്ചോളാം…’”
” മിണ്ടാതെ വാടാ ചെർക്കാ….’”
പിന്നെ അവൻ ഒന്നും മിണ്ടാതെ എന്റെ കയ്യും പിടിച്ച് ക്ലാസ്സിൽ കയറി. എന്റെ കൂടെ തന്നെ അവനെ ഇരുത്തി. അവർ നാലുപേരും അവനെ മൈൻഡ് ചെയ്തില്ല. അവൻ കൂടെ വരുന്നതിനു എതിർത്തും ഇല്ല. ഇന്നലെ വരെ ഞങളുടെ ബാഗും തങ്ങി താറാവ് പോലെ പിന്നാലെ നടന്നവൻ എന്റെ കയ്യും പിടിച്ച് ചിരിച്ച് നടക്കുന്നു. ഇത് എല്ലാവരും ആകാംഷയോടെ നോക്കി നിന്നു.
രണ്ടാഴ്ച കഴിഞ്ഞ് പോയത് അറിഞ്ഞില്ല. അവൻ എന്റെ ഒപ്പം നിഴലായി ഉണ്ട്. കയ്യിലെ മുറിവോക്കെ ഏറെ കുറെ മാറി. എന്നാലും ഞാൻ അവന് ഭക്ഷണം വാരി കൊടുക്കുന്നത് അവന് നല്ല ഇഷ്ട്ടം ആണ്.അത് മനസ്സിലാക്കി ദിവസവും ഞാൻ അവന് വാരി കൊടുത്തു. അവൻ അത് നിരസിച്ചുമില്ല. ഇടയ്ക്ക് മുക്കിൽ കൂടി ബ്ലഡ് വരുന്നത് ആരും കാണാതെ അവൻ നോക്കി. അവന്റെ ടവ്വൽ എടുത്ത് നോക്കിയാൽ അതിൽ മൊത്തം രക്തത്തിന്റെ പാട് ആണ്.
ദിവസവും അവന്റെ സന്തോഷം കാണുമ്പോൾ എന്റെ മനസ്സ് വല്ലാതെ സന്തോഷിക്കുന്നു.പക്ഷേ ഇനി അധികം ദിവസം ഇല്ല എന്ന് അറിയുമ്പോൾ എന്റെ നെഞ്ച് തകരുന്ന പോലെ ഒരു തോന്നൽ.അവന് വേണ്ടി ഇനിയും എന്തെങ്കിലും ചെയ്യണം എന്ന് ഉള്ളിൽ നിന്ന് ആരോ പറഞ്ഞുകൊണ്ടിരുന്നു.പെട്ടെന്ന് ജീപിൽ പോകുമ്പോൾ അവൻ പുറത്തെ കാഴ്ചകൾ കണ്ട് രസിക്കുന്ന നിതിനേ എന്റെ മനസ്സിൽ ഓടി എത്തി.
അതേ അവൻ ഇത് വരെ ഒരു ടൂർ പോലും പോയിട്ടില്ല. ലോകത്തിന്റെ സൗദ്ധരിയം കണ്ടിട്ടില്ല. ഇത്ര മനോഹരം ആയ ലോകത്തിന്റെ സൗന്ദര്യം ആസ്വതിക്കാതെ അവൻ എങ്ങോട്ടാണ് ഇത്ര ധിർധി പിടിച്ച് പോകുന്നത്. ഞാൻ വേഗം ഫോൺ എടുത്തു. ഒന്നും ആലോചിച്ചില്ല. എന്റെ ഏറ്റവും favorite സ്ഥലം ആയ കശ്മീരിൽ ഒരു റൂം ബുക്ക് ചെയ്തു.എന്നിട്ട് വേഗം നിതിൻ വിളിച്ചു.
‘” ഹലോ…’”
” എന്താ ചേച്ചീ ഇൗ നേരത്ത്”‘
” നീ ബാഗ് ഒക്കെ പാക്ക് ചെയ്യ് നാളെ വൈകീട്ട് നമ്മൾ നമ്മൾ ട്രിപ്പ് പോകുന്നു.’”
” അല്ല ചേച്ചീ…. ക്ലാസ്സ്…..’”
“‘ഓ…. സ്വർഗ്ഗത്തിൽ പോയിട്ട് അവടെ വക്കീൽ ആവാൻ അല്ലേ…”‘
‘” അച്ഛൻ അറിഞ്ഞാൽ വഴക്ക് പറയും ചേച്ചി…’”