മറ്റൊന്നും ഡോക്ടർ പറഞ്ഞില്ല. ഞാൻ അവിടേക്ക് നടന്നു നീങ്ങി.
“‘ ചേച്ചി… പോകാം ‘”
അവനെ നോക്കി ഒന്ന് ചിരിച്ച് മുന്നോട്ട് നടന്നു. വണ്ടിയിൽ പോകുമ്പോൾ ഞാൻ അവനോട് ഒന്നും മിണ്ടിയില്ല. ഞാൻ ആകെ ഡൾ ആയിരുന്നു.
‘” എന്താ ചേച്ചി ഡോക്ടർ പറഞ്ഞത്. കാലൻ അടുത്ത് എത്താറായോ…’”
‘” ആ ഇനി അധികം ദൂരം ഇല്ല. ‘”
പിന്നെ ഞങൾ ഒന്നും മിണ്ടിയില്ല. വണ്ടി അവൻ താമസിക്കുന്ന ലോഡ്ജിൽ എത്തി.
‘” എന്നാ ചേച്ചി ഞാൻ പോട്ടെ … നാളെ കാണാം.’”
. “‘നിഥിൻ…’”
പോകാൻ നിന്ന അവനെ ഞാൻ വിളിച്ച് നിർത്തി.
‘” നീ ആ മരുന്ന് കഴിക്കുന്നുണ്ടോ…’”
” അതൊക്കെ എന്തിനാ ചേച്ചി… വേഗം പോയാൽ അത്ര നന്നു.’”
” അത് കഴിച്ചു എന്ന് വച്ച് നീ ചാവാതിരിക്കുക ഒന്നും ഇല്ല’”
ഞാൻ കുറച്ച് ദേഷ്യത്തോടെ ആണ് പറഞ്ഞത്.
.”‘ചിലപ്പോ ഒന്നോ രണ്ടോ ദിവസം വഴുകും. ചിലപ്പോ നിനക്ക് അത് ഉപകാരപ്പെടും. അതുകൊണ്ട് കൂടുതൽ ചോദ്യം ഒന്നും വേണ്ടാ… പിന്നെ നീ ഇഷ്ട്ടം ഉള്ളത് വാങ്ങി.കഴിച്ചോ… പൈസാ ഞാൻ തരാ. എനിക്ക് കാശിനു ബുദ്ധിമുട്ട് ഒന്നും ഇല്ല. മനസ്സിലായോ…’”
ഇത്രയും ഞാൻ ദേഷ്യത്തോടെ പറഞ്ഞപ്പോൾ അവൻ സ്നേഹത്തോടെ തല ആട്ടി. ആക്‌സിലേറ്റർ മുറുകെ ചവിട്ടി വണ്ടി വേഗത്തിൽ അവിടുന്ന് ഹോട്ടലിലേക്ക് പായിച്ചു.
റൂമിൽ കേറി ചെന്നപ്പോൾ തന്നെ റോഷനും മനുവും മായയും ആനും സോഫയിൽ ഇരിക്കുന്നു. എല്ലാവരുടെയും കയ്യിലും ഓരോ കുപ്പി ബീർ ഉണ്ട്.റൂമിൽ കയറി എന്നെ എല്ലാവരും ഒരു പുച്ച ഭാവത്തോടെ നോക്കി . ഞാനും അവരെ അധികം മൈൻഡ് ചെയ്യാതെ ഉള്ളിലേക്ക് കയറി പോയി കതക് അടച്ചു. ബാഗ് എടുത്ത് കയ്യിൽ കിട്ടാവുന്ന തുണി ഒക്കെ എടുത്ത് ബാഗിൽ നിറച്ചു. എന്നിട്ട് ഒന്നും നോക്കാതെ ഞാൻ കതവ് തുറന്ന് പുറത്ത് വന്നു. എന്നിട്ട് വെളിയിലേക്ക് പോയി. പെട്ടെന്ന് എന്റെ കയ്യിൽ ഒരു കൈ പിടിക്കുന്നത് ഞാൻ അറിഞ്ഞു.
മായ: ദിയ… നീ എന്താ ഇൗ കാണിക്കുന്നത് . എവടക്ക് ആണ് നീ ഇൗ ബാഗും തൂക്കി പോകുന്നത്.
ഞാൻ: മായ നീ കയ് വിട്. എനിക്ക് പോണം
പെട്ടെന്ന് ആൻ എന്റെ ബാഗ് എന്റെ കയ്യിൽ നിന്നും വലിച്ച് മാറ്റി.
ആൻ: നിനക്ക് എന്താ പറ്റിയത്… നമ്മൾ എത്ര പ്രാവശ്യം തല്ല് കൂടിയിട്ടുണ്ട്. അതിനു ഇറങ്ങി പോവുക ആണോ ചെയ്യാ…
ഞാൻ: എന്റെ വാക്കിന് പട്ടി വില തരുന്നവരുടെ ഒപ്പം കൂട്ട് കൂടാനും കൂട്ട് കിടക്കാനും താമസിക്കാനും എനിക്ക് താൽപര്യം ഇല്ല. Fuck off.