” വേണ്ട ചേച്ചി…’”
” ഞാൻ നിന്നോട് പോണോ എന്നല്ല ചൊതിച്ചത് പോണം എന്നാണ് പറഞ്ഞത്.’”
“മ്മ്”‘
ഒരു ചെറു ചിരിയോടെ അവൻ മൂളി. അവന്റെ കയ്കൾ ഞാൻ പതിയെ കഴുകി.
‘”സ്സ്…..’”
” വേദന ഉണ്ടോ…’”
” കുറച്ച്.’”
” മ്മ്…’”
ഫസ്റ്റ് എയ്ഡ് ബോക്സ്ൽ നിന്നും ഓയിൽമെന്റ് എടുത്ത് തേച്ചു. എന്നിട്ട് പഞ്ഞി വച്ച് ഒന്നുകൂടി കെട്ടി.വലിയ പരിചയം ഒന്നും ഇല്ലെങ്കിലും ഒരുവിധം കുഴപ്പം ഇല്ലാത്ത രീതിയിൽ കെട്ടി. കെട്ടികഴിഞ്ഞ് അവനെ നോക്കിയപ്പോൾ അവൻ എന്നെത്തന്നെ നോക്കി ഇരിപ്പാണ്. ഞാൻ ചിരിച്ച് കൊണ്ട് തല ആട്ടി എന്താണെന്ന് ആംഗ്യം കാണിച്ചു.അവൻ ചിരിച്ചുകൊണ്ട് തോൾ രണ്ടും മേലോട്ട് ആക്കി ഒന്നും ഇല്ലാ എന്ന് കാണിച്ചു.
പിന്നെ അവന്റെ ബാഗ് എടുത്ത് തോളത്ത് ഇട്ട് അവന്റെ കയ്യും പിടിച്ച് ക്ലാസ്സിലേക്ക് പോയി. ഞങളെ കണ്ട് കുട്ടികൾ എല്ലാം കുന്തം പോയ ലുട്ടപ്പിയെ പോലെ ഞങളെ തന്നെ വായും പൊളിച്ച് നോക്കുന്നുണ്ട്. ക്ലാസ്സിൽ കേരിയപ്പോൾ തന്നെ അടിയുടെ വിശേഷങ്ങൾ പറയുന്ന എന്റെ ഗ്യങ്ങിനെ ആണ് കണ്ടത്. അവന്റെ കയ്യും പിടിച്ച് വരുന്ന എന്നെ കണ്ട് അവർ എന്നെ അതിശയത്തോടെ നോക്കി. നിതിനേ ഞങളുടെ മുന്നിലെ ബെഞ്ചിൽ ഇരുതാതെ എന്റെ അടുത്ത് ഇരുത്തി.
ആൻ: അല്ല ദിയേ… നീ എന്താ അവിടെ കാട്ടികൂട്ടിയത്.
ഞാൻ: എന്താ… അവൻ നിഥിന്റെ കയ് വേദനിപ്പിച്ചു. അതാ അവനിട്ട് ഒന്ന് കൊടുത്തത്.
മായ: ഇവനെ അവൻ എന്ത് ചെയ്താലും നിനക്ക് എന്താ…
റോഷൻ: തല്ലോക്കെ പോളി ആയിരുന്നു. പക്ഷേ ഇവനൊക്കെ വേണ്ടി തല്ലുണ്ടാക്കി എന്ന് പറയുമ്പോളാ ഒരു നാണക്കേട്.
മനു: നീ ഇത് എന്ത് ഭവിച്ചിട്ടാ…
അവർ എല്ലാവരും എന്റെ നേരെ തിരിഞ്ഞു. അവരുടെ കുത്തി കുത്തി ഉള്ള ചോദ്യം കേട്ടപ്പോ എനിക്ക് ആകെ കലി കയറി.
ഞാൻ: ഇവനെ നമ്മുടെ ഗ്യങ്ങില് ഉള്ളവനാ… ഇനി ഇവനെ ആരു തൊട്ടാലും അവരെ ഇനിയും ഞാൻ അടിക്കും. നിനക്കൊക്കെ സൗകര്യം ഉണ്ടെങ്കിൽ സപ്പോർട്ട് ചെയ്താൽ മതി. ദിയക്ക് ആരുടെയും സഹായം വേണ്ട.
എന്റെ ശബ്ദത്തിന്റെ കാഠിന്യം ക്ലാസ്സ് റൂം മുഴുവൻ വിറപ്പിച്ചു. റോഷനും മനുവും ആനും മായയും എല്ലാം അന്തം വിട്ടു.
ആൻ: ഇവൻ നമ്മുടെ ഗ്യങ്ങോ… Impossible.