പിന്നെ മറച്ച പേജുകൾ എല്ലാം ശൂന്യം ആയിരുന്നു. കാരണം അതിനു ശേഷം അവന്റെ കയ്യിൽ ഇൗ ഡെയറി ഉണ്ടായിരുന്നില്ല. അന്ന് ആദ്യമായി എന്റെ തെറ്റുകൾക്ക് ഞാൻ പശ്ചാത്തപിച്ചു . എന്റെ ജീവിതത്തിൽ എന്നെ സ്നേഹിച്ചവരെ ഞാൻ വിഷമിപ്പിക്കുകയും വെറുപ്പിക്കുകയും ആണ് ചെയ്തിട്ടുള്ളത്.
ആ ഡയറിയിൽ ഉള്ള ഫോട്ടോ അവന്റെ അമ്മയുടെ ആണെന്ന് എനിക്ക് മനസ്സിലായി. ആ ഫോട്ടോയും ആയി ഞാൻ കണ്ണാടിക്ക് മുന്നിൽ പോയി. അവൻ പറഞ്ഞത് ശരിയാണ്. അവന്റെ അമ്മയുടെ അതേ കണ്ണുകൾ ആണ് എന്റേതും. അതാണ് അവൻ എന്നോട് ഇത്രയും അടുപ്പം കാണിക്കാൻ ഉള്ള കാരണം.
എന്നാല് അവൻ ! ദ്രോഹിച്ചവരെയും വേദനിപ്പിച്ചവരെയും കരയിപ്പിച്ചവരെയും സ്വന്തം കൂടപ്പിറപ്പായി കണ്ടു. അവനെ കോമാളി ആക്കി അട്ടഹസിച്ചു എന്നെ ചേച്ചീ എന്ന് വിളിച്ചു .
ഇങ്ങനെയും മനുഷ്യന്മാർ ഉണ്ടോ…
ഞാൻ കണ്ട മനുഷ്യർ 100 നല്ലത് ചെയ്താലും ചെയ്ത 1 തെറ്റിന്റെ പേരും പറഞ്ഞ് തമ്മിൽ തല്ലുന്നവർ ആണ്. ജീവിതം അവനെ ഒരു ഭീരു ആക്കി പക്ഷേ മനസ്സുകൊണ്ട് അവൻ വലിയവൻ ആണ്.
അന്നാണ് ദിയ ലക്ഷ്മി എന്ന വന്യമൃഗത്തിന്റെ കണ്ണ് കലങ്ങിയത്. ഗ്യങ് വൈകീട്ട് 4 മണിയോടെ റൂമിൽ തിരിച്ചെത്തി.വന്നപാടെ അതും ഇതും ഒക്കെ പറഞ്ഞ് ചിരിക്കുന്നുണ്ട്. കൂട്ടത്തിൽ ഇന്നലെ നിതിന്റെ കാര്യം പറഞ്ഞും ഒരേ ചിരി ആണ്. ഞാൻ ഇതിൽ നിന്നെല്ലാം മാറി നടന്നു. പൊതുവേ ഇൗ കളിയാക്കൽ രഞ്ജി ആയ ഞാൻ ഇങ്ങനെ ഒഴിഞ്ഞ് മാറുന്നത് കണ്ട് അവർ എന്താണെന്ന് ചോദിച്ചു. ഞാൻ തലവേദന ആണെന്ന് പറഞ്ഞ് ഒഴിവായി.
അവനെ ഒന്ന് കാണുക ആണെങ്കിൽ കാലിൽ വീണു മാപ്പ് അഭേക്ഷിക്കാൻ ഉള്ളിൽ നിന്ന് ആരോ പറയുന്നുണ്ട്.എന്റെ ഉള്ളിൽ അവൻ ഇപ്പൊ ആരൊക്കെയോ ആണ്. എനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് ഒരു പിടിയും ഇല്ല. ഇന്നലെ വരെ കരയുന്ന മുഖങ്ങൾ ലഹരിയായി കണ്ടിരുന്ന ഞാൻ ഇന്നിതാ ഒരാളെ ഓർത്ത് വിഷമിക്കുന്നു.
പിറ്റേന്ന് വേഗം എഴുന്നേറ്റു. രാവിലെ ചടച്ച് കൂട്ടി ചെയ്യുന്നത് എല്ലാം വേഗം ചെയ്യാൻ തുടങ്ങി.പക്ഷേ കൂടെ ഉള്ള മരയോധുകൾ ഒന്ന് ഉഷാർ ആവണ്ടെ. എന്നാലും സ്ഥിരം പോകുന്നതിനു പത്ത് മിനിറ്റ് മുന്നേ ഞാൻ അവിടെ എത്തി. അവനെ കാണാൻ മനസ്സ് വെപ്രാളം കാണിച്ചു. കോളേജ് ഗേറ്റ് താണ്ടി ഞാൻ ആ ആൽത്തറയിൽ നോക്കി. ഞങളുടെ വരവിന് ആകാംഷയോടെ നോക്കി നിൽക്കുന്ന രണ്ട് കണ്ണുകൾ ഇന്നവിടെ ഇല്ല.
ആൻ: ഇന്ന് ബാഗ് തുക്കാൻ ഉള്ള കഴുത വന്നില്ലല്ലോ.
മനു: ഇന്നലെ കൊണ്ട തല്ലിന് ഓടിക്കാണും. ഞാനും കൊടുതായിരുന്നു വയറു നോക്കി നാലെണ്ണം.
അവർ പറയുന്നത് കേട്ട് രസിക്കാൻ എനിക്ക് സാധിച്ചില്ല. അവരുടെ ഓരോ വാക്കും എനിക്ക് കൂടുതൽ പ്രഹരം ഏൽപ്പിച്ചു.
മായ: എന്നാലും എന്റെ ദിയെ…. നീ എന്നാതിനാടി ഇന്നലെ പബിൽ വച്ച് അയാളെ തല്ലിയത്.
ദിയ: നമ്മൾ അവനെ കൊണ്ടുപോയത് കൊല്ലാൻ അല്ല. അതെല്ലാരും ഓർത്താൽ കൊള്ളാം.
ഞാൻ ശേഷ്യതോടെ മനുവിനെ നോക്കി പറഞ്ഞു