ആദ്യ വർഷം ഒരു കൊഴപ്പാവും ഇല്ലാതെ തട്ടിയും മുട്ടിയും ഒക്കെ പോയി. ഇന്ന് കോളേജ് ഡേ ആണ്. കറങ്ങാൻ ഫ്രണ്ട്സോ ഒരു പ്രോഗ്രാമിലും പങ്കെടുക്കാത്തത് കൊണ്ടും ഞാൻ വേഗം വീട്ടിലേക്ക് പൊന്നു. ഉള്ളിൽ അച്ഛനും ജിതിനും ജിതിലയും സംസാരിക്കുന്നു. അവർ എന്താണ് സംസാരിക്കുന്നത് എന്ന് അറിയാൻ ഞാനൊന്ന് കാതോർത്തു.
” ഞാൻ ഒരു പ്രായപൂർത്തി ആയ പെണ്ണാ… എന്നിട്ടും അച്ഛന് ആ നായേ ഇവിടുന്ന് പറഞ്ഞ് വിടാൻ ആയില്ലേ… ”
” അവനെ പറഞ്ഞ് വിടാൻ സമയം ആയിട്ടില്ല. അവന്റെ അമ്മയുടെ സ്വത്ത് മാത്രമേ എന്റെ കയ്യിൽ ഉള്ളൂ. അവന്റെ മുത്തശ്ശൻ അയാളുടെ മുഴുവൻ സ്വത്തും അവന്റെ പേരിൽ ആണ് എഴുതി വച്ചിരിക്കുന്നത്.അത് കൂടി കയ്ക്കളാക്കിയിട്ട് എന്ത് വേണമെങ്കിലും ചെയ്യാം.”‘
ഇത്രയും കേട്ടപ്പോൾ എന്റെ കയ്യും കാലും ഒക്കെ തളരുന്ന പോലെ തോന്നി. ഇത്രയേറെ എന്നെ അവർ ദ്രോഹിച്ചിട്ടും അവരെ ഞാൻ എന്റെ കൂടപ്പിറപ്പുകളെ പോലെ ആണ് കണ്ടത്. ജിതില… അവളെ ഞാൻ എന്തെങ്കിലും ചെയ്യും എന്ന് പേടി ആണെന്ന്. അത് എന്റെ നെഞ്ചില് ആയിരം അമ്പുകളായി കുത്തി ഇറങ്ങി. അച്ഛൻ പറഞ്ഞതിൽ എനിക്ക് വലിയ വിഷമം ഒന്നും ഇല്ല. കാരണം എന്റെ പേരിൽ അങ്ങനെ സ്വത്ത് ഉണ്ടെങ്കിൽ പറയേണ്ട താമസം ഞാനത് എഴുതി കൊടുത്തേനെ… ഇന്ന് ആദ്യമായി ഞാൻ അനാഥൻ ആണെന്നാ സത്യം ഞാൻ മനസ്സിലാക്കി.
അച്ഛൻ എന്റെ ഇവിടത്തെ പഠിത്തം നിർത്തിച്ചു. രണ്ടാം വർഷം ബാംഗ്ലൂരിൽ പഠിച്ചാൽ മതി എന്ന് പറഞ്ഞു. ഒരു വിധത്തിൽ അത് എനിക്ക് സന്തോഷം ഉള്ള വാർത്ത ആണ്. ഒന്ന് ഇൗ നരകത്തിൽ നിന്ന് രക്ഷപെട്ടു . രണ്ട് ഇനി ജിതിനെ പേടിക്കാതെ എനിക്ക് ആരുമായും കൂട്ട് കൂടാം.
ഇന്നലെ തന്നെ ഞാൻ ബാംഗ്ലൂർ എത്തി. അത്യാവശ്യം കുഴപ്പം ഇല്ലാത്ത സ്ഥലം. അവിടത്തെ അത്ര സൗകര്യം ഇല്ല എങ്കിലും സമാധാനത്തിന്റെ ഒരു ഫീൽ ഉണ്ട്. ഇന്ന് രാവിലെ കുളിച്ച് ഒരുങ്ങി ഞാൻ കോളേജിൽ പോയി. ആദ്യ വർഷ വിദ്യാർത്ഥികൾ ഇന്ന് വരുന്നത് കൊണ്ട് എന്നെ ഫസ്റ്റ് ഈയർ സ്റ്റുഡന്റ് ആയി തെറ്റിദ്ധരിക്കും എന്ന് എനിക്ക് ഉറപ്പാണ്. കോളേജ് ഗേറ്റ് തുറന്ന ഉടൻ തന്നെ ഒരു ചേച്ചി എന്നെ കൈകാണിച്ചു വിളിച്ചു. ചേച്ചിയെ കണ്ടപ്പോൾ എനിക്ക് ഒരു പ്രത്യേക ഫീൽ ആണ് തോന്നിയത്. സ്നേഹം കിട്ടാത്തതു കൊണ്ട് അത് എന്ത് ഫീൽ ആണെന്ന് എനിക്ക് മനസ്സിലായില്ല. പക്ഷേ ആ ചേച്ചിയുടെ കണ്ണുകൾ. അത് എന്റെ അമ്മയുടെ കണ്ണുകൾ പോലെ ആണ്. ചാര കളറിൽ കുംഗുമം മിക്സ് ചെയ്ത പോലെ ഒരു കളർ. കറക്റ്റ് അമ്മയെ പോലെ… പെട്ടെന്ന് ചേച്ചി എന്നോട് അവിടെ ഉള്ള ഒരു പെങ്കൊച്ചിനെ ഉമ്മ വയ്ക്കാൻ പറഞ്ഞു. എനിക്ക് അതിൽ തല താഴ്ത്തി മാത്രം ആണ് സാധിച്ചത്. അതിനു റോഷൻ ചേട്ടന്റെ കയ്യിൽ നിന്ന് കിട്ടി മൂക്കിലേക്ക് തന്നെ. കണ്ണിൽ നിന്ന് കുറച്ച് കണ്ണുനീർ വന്നു. മുഖം ഒക്കെ കഴുകി ഹെഡ് മാഷിനെ കണ്ട് ക്ലാസ്സിൽ എത്തിയപ്പോൾ അതാ ഇരിക്കുന്നു ചേച്ചിയും കൂട്ട് കരും പിന്നെ ഒന്നും നോക്കിയില്ല. അവരുടെ അടുത്ത് പോയി ഇരുന്നു. എന്നെ ഗ്യങ്ങിൽ എടുത്തു എന്ന് ചേച്ചി പറഞ്ഞപ്പോൾ ഞെട്ടലും സന്തോഷവും ഒരുമിച്ച് വന്നു. ഇൗ ഞാറാഴ്ച പാർട്ടിയ്ക്ക് വരാൻ പറഞ്ഞിട്ടുണ്ട്. എന്റെ ജീവിതത്തിൽ സൗഹൃദത്തിന്റെ സ്വാത് ഞാൻ അനുഭവിക്കാൻ പോകുകയാണ്.””. –