മേക്കപ് ഒക്കെ കഴുകിയപ്പോൾ അവന്റെ ദേഹത്തെ മുറിവുകൾ നേരെ കാണുവാൻ തുടങ്ങി. നെറ്റി പൊട്ടിയിട്ടുണ്ട്. അടി കൊണ്ട് ഒരു കണ്ണിന്റെ ഭാഗം വീങ്ങിയിരിക്കുന്നു.വേദന കൊണ്ട് കയ്യുകൾ രണ്ടും പൊക്കി ആണ് വരവ്. എങ്ങനെ ഒക്കെയോ അവൻ വണ്ടിയിൽ കയറി.
ഞാൻ വണ്ടി നേരെ ഹോട്ടൽ താജ് പലസിലേക്ക് വിട്ടു. അവരെ ഒക്കെ അവിടെ ഇറക്കി ഞാൻ നേരെ ഇവൻ താമസിച്ചിരുന്ന ലോഡ്ജ്ലേക്ക് വിട്ടു. കേറിയപ്പോൾ മുതൽ കണ്ണടച്ച് കിടക്കുകയാണ് അവൻ.
വണ്ടി ലോഡ്ജിന്റെ മുന്നിൽ എത്തി. എന്നാല് അവൻ എഴുന്നേറ്റില്ല.
ദിയ: ഡാ… മൈരേ … എഴുന്നേൽക്ക് . ലോഡ്ജ് എത്തി.എനിക്ക് പോണം.
ഒരു അനക്കവും ഇല്ല. കണ്ണ് തുറക്കുന്നതും ഇല്ല.
” ഡാ…. നിതിനേ…. എഴുന്നേൽക്ക് …..’”
ഞാൻ അവനെ കുലുക്കി വിളിച്ചു. ഒരു കുലുക്കവും ഇല്ല. അപ്പൊൾ ആണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത്. അവന്റെ മുക്കിൽ നിന്നും ചോര കട്ടിയായി പുറത്തേക്ക് വരുന്നുണ്ടായിരുന്നു.
“‘ ഈശ്വരാ… ഇവൻ ചത്തോ… ഇവൻ ചത്താൽ ഞാൻ മറുപടി പറയേണ്ടി വരുമല്ലോ….’”
പിന്നെ ഞാൻ ഒന്നും നോക്കിയില്ല. വണ്ടി നേരെ ഹോസ്പിറ്റലിലേക്ക് തിരിച്ചു.അവിടെ എത്തിയ ഉടനെ അവനെ പിടിച്ച് ബെഡിൽ കിടത്തി icu വിലേക്ക് വേഗത്തിൽ സഞ്ചരിച്ചു. എന്നോട് പുറത്ത് വെയിറ്റ് ചെയ്യാൻ പറഞ്ഞു. അവിടെ ഒരു കസേരയിൽ തന്നെ കിടന്ന് ഉറങ്ങി. പിന്നെ കണ്ണ് തുറന്നത് രാവിലെ ആണ്. ടോയ്‌ലറ്റിൽ പോയി മുഖം ഒക്കെ കഴുകി അവിടെ തന്നെ വന്നിരുന്നു.
പെട്ടെന്ന് ഫോൺ ബെൽ അടിച്ചു. മായ ആണ്.
“ഹലോ…’
മായ: എടീ… നീ എവിടെയാ…
‘” ഞാൻ ഹോസ്പിറ്റലിൽ ആണഡീ…’”
മായ: എന്തേ… ഇന്നലെ ലക്ക് കെട്ട് ആരുടെ എങ്കിലും നെഞ്ചത്ത് വണ്ടി കയറ്റിയോ…
‘” അങ്ങനെ ആയിരുന്നേൽ പ്രശ്നം ഇല്ലായിരുന്നു. പക്ഷേ ഇത് അതൊന്നും അല്ലാ സംഭവം. ആ നിതിൻ ഇല്ലേ… അവൻ ഇന്നലെ ബോധം പോയി. ഞാൻ നേരെ ഇങ്ങോട്ട് കൊണ്ടുവന്നു.’”
മായ: എടീ അവന് വല്ലതും പറ്റിയാൽ പ്രശ്നം ആവും. അവനെ നമ്മൾ സൺഡേ പാർട്ടിയ്ക്ക് കൊണ്ട് പോയി എന്നതിന് കോളേജ് മൊത്തം സാക്ഷി ആണ്.’”
‘” കുഴപ്പം ഒന്നും ഉണ്ടാവാൻ വഴി ഇല്ല. മുറിവിക്കെ വച്ച് കെട്ടിയാൽ മതി. എന്നിട്ടും ഇൗ മൈരുകളെ ഒന്ന് പുറത്ത് കാണുന്നില്ല.”‘
“‘ നിതിൽ എന്ന പേഷ്യൻൻഡ്ന്റെ കൂടെ ആരാ വന്നിരിക്കുന്നത്.’”
” എടീ ഞാൻ പിന്നെ വിളിക്കാം . നിങ്ങള് കോളജിലേക്ക് വിട്ടോ…”‘
ഞാൻ ഫോൺ വച്ച് icu വിന്റെ അടുത്തേക്ക് പോയി
“‘ നിങ്ങളെ ഡോക്ടർ വിളിക്കുന്നുണ്ട്. വരൂ…’”
ആ സിസ്റ്റർ എന്നെ ഡോക്ടറുടെ കാബിനിലേക്ക് കൊണ്ട് പോയി.
കാബിൻ തുറന്ന് അകത്ത് കേറിയപ്പോൽ ഒരു വയസ്സായ ഡോക്ടർ അവിടെ ഇരിക്കുന്നു. അടുത്തുള്ള ബോർഡിൽ ഡോ. ഏബ്രഹാം കോശി എന്ന് എഴുതി വച്ചിട്ടുണ്ട്.