അന്നത്തെ പോലെ അവനെ ഒരു 6:30 ആയപ്പോൾ പിക് ചെയ്യാൻ പോയി. ഇത്തവണ ഒരു സാദാ ഡ്രസ്സ് ഇട്ട് ആണ് അവൻ നിന്നത്. കൂടുതൽ ഒരുക്കം ഒന്നും ഇല്ല. ജീപ്പ് നേരെ പബിൽ എത്തി. പതിവ് പോലെ എന്റെ വാലുകൾ അവിടെ നിൽപ്പുണ്ട്.
നിതിൻ ജീപ്പിൽ നിന്നും ഇറങ്ങി ഒരു വാക്ക് പോലും മിണ്ടാതെ ആൻ ന്റെ ഒപ്പം പോയി.
മനു: അവൻ ഇതൊരു തൊഴിൽ ആക്കാൻ ഉള്ള പരിപാടി ആണെന്ന് തോനുന്നു.
ദിയ: എന്തായാലും ഇന്നത്തോടെ അവൻ നമ്മുടെ അടുത്ത് വരുന്നത് നിർത്തും.
അത്രയും പറഞ്ഞ് ഞങൾ അകത്തേക്ക് കേറി പോയി.
ഓരോ ബീർ ആദ്യം തന്നെ കേറ്റി.
And the party begin
കുറച്ച് കഴിഞ്ഞപ്പോ മുസിക് ഓഫ് ചെയ്തത് നിതിൻ വേഷം കെട്ടിച്ച് അവിടേക്ക് ഇട്ട് കൊടുത്തു.ചിലർ അവനെ അതിശയത്തോടെ നോക്കി. കാരണം ഒരു വട്ടം സൺഡേ ബാഫോൺ ആയവർ പിന്നെ ആ വഴിക്ക് വരില്ല.
And again the party is on
മദ്യത്തിന്റെ ലഹരിയിൽ അവനെ ചിലർ ഉപദ്രവിക്കുന്നുണ്ടായിരുന്നു. ഞാൻ അതൊന്നും നോക്കാതെ പാർട്ടി മൂഡിൽ എൻജോയ് ചെയ്തു. അവിടെ ആരൊക്കെയോ വഴക്കിടുന്നുണ്ട്. ഇവിടെ അത് സാധാരണ ആയി നടക്കുന്ന സംഭവം ആണ്.
ഒരു 10 മണി ആയപ്പോൾ ഞങൾ പാർട്ടി അവസാനിപ്പിച്ചു. നിതിൻ അന്നത്തെ പോലെ നിലത്ത് വീണു കിടക്കുക ആണ്. നിലത്ത് ബീർ ബോട്ടിൽ പൊട്ടിച്ച് അവന്റെ രണ്ട് കരങളും അതിൽ വച്ച് അതിൽ ചവിട്ടി അവൻ അട്ടഹസിക്കുന്നു.അവന്റെ കരച്ചിൽ അവിടത്തെ ബഹളങ്ങൾക്ക് ഇടയിൽ ഇല്ലാതെ ആയിരുന്നു. എനിക്ക് എന്താണ് പറ്റിയത് എന്ന് അറിയില്ല. അവന്റെ കയ്കൾ ചവിട്ടി നിന്നവനെ തള്ളി മാറ്റി അവന്റെ കരണം അടിച്ച് പൊട്ടിച്ചത്. പെട്ടെന്ന് dj music off ചെയ്തു.എല്ലാവരും എന്നെ നോക്കുന്നത്. ഞാൻ അതൊന്നും ശ്രദ്ധിക്കാതെ അവനെ പിടിച്ച് എഴുന്നേൽപ്പിച്ച് കോസ്റ്റ്യൂം റൂമിലേക്ക് കൊണ്ടുപോയി.കൈകളിലൂടെ മൊത്തം കുപ്പിച്ചില്ലുകൾ കുത്തി കേറിയിരുന്നു. അവന്റെ കൈകൾ ഞാൻ വാഷ് ചെയ്ത് കുത്തി തറച്ച് നിന്നിരുന്ന കുപ്പിചില്ലുകൾ ഞാൻ വേഗത്തിൽ വലിച്ച് എടുത്തു. വേദനിച്ചു അവൻ കരഞ്ഞു എങ്കിലും ഞാൻ അതൊന്നും കണക്കാക്കിയില്ല.
ദിയ: വേഗം ഡ്രസ്സ് മാറ്റി വാ… ഞങൾ പുറത്ത് ഉണ്ടാവും.
അവൻ ഒന്ന് തല ആട്ടുക മാത്രം ചെയ്തു.വണ്ടിയുടെ അടുത്ത് എത്തിയപ്പോൾ പാമ്പുകൾ ഒക്കെ ഇഴഞ്ഞ് വണ്ടിയിൽ കയറിയിരുന്നു. ഞാൻ വണ്ടിയിൽ കയറി ഇരുന്ന് അവനെ വെയിറ്റ് ചെയ്തു. ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോ അവൻ ഞങളുടെ ജീപ്പിന്റെ അടുത്തേക്ക് നടന്നു വരുന്നു.