ദിയ: ഞാൻ നിങ്ങളോട് കഷ്ട്ടപ്പെടാൻ പറഞ്ഞോ… എനിക്കൊന്നും വേണ്ടാ…
എന്റെ ശബ്ദം അമ്മക്ക് നേരെ ഉയർന്നു.
ഞാൻ അത്രയും പറഞ്ഞപ്പോൾ അമ്മയുടെ കണ്ണുനീർ പൊഴിയുന്നുണ്ടായിരുന്നു. സന്തോഷത്തോടെ കാണാൻ വന്ന അമ്മയെ നിറ കണ്ണുകളാൽ ഞാൻ മടക്കി അയച്ചു.
ദിയ: ഒന്ന് നിന്നേ……
എന്റെ വിളി കേട്ട് തിരിച്ച് പോകാൻ നിന്ന അമ്മ തിരിഞ്ഞ് നോക്കി.
ദിയ: ഡാ നിതിനേ…..
കുറച്ച് അപ്പുറത്ത് മാറി ഇരുന്ന് ഇതൊക്കെ കേട്ടുകൊണ്ട് ഇരുന്ന അവൻ എന്റെ വിളി കേട്ടപ്പോൾ ഇങ്ങോട്ട് വന്നു.
ദിയ: ഇൗ തള്ള എന്റെ പിറന്നാള് ആണെന്നും പറഞ്ഞ് എന്തോക്കെയോ കൊണ്ടുവന്നിട്ടുണ്ട്.നിനക്ക് വേണമെങ്കിൽ പോയി ഞണ്ണിക്കോ… തല്ല് കൊള്ളാൻ ആരോഗ്യം വേണ്ടേ…
അമ്മയുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാര ആയി പുറത്ത് വരുന്നത് ഞാൻ കണ്ടു. സ്വന്തം അമ്മയെ മറ്റുള്ളവരുടെ മുന്നിൽ പരിഹാസപത്രം ആക്കിയറികൊണ്ടാവാം.
“‘ വാ അമ്മേ… “‘
കരഞ്ഞുകൊണ്ടിരുന്ന എന്റെ അമ്മയുടെ കരങ്ങൾ പിടിച്ച് അവൻ സ്നേഹം തുളുമ്പുന്ന ചിരിയോടെ വിളിച്ചുകൊണ്ടുപോയി. അവൻ അമ്മേ എന്ന് വിലിച്ചതോണ്ടാണ് തോനുന്നു ആ സമയം അമ്മയുടെ മുഖം കുറച്ച് പ്രകാശം ആയി.
ഞാൻ സംസാരത്തിന്റെ ഇടയിൽ ഇടക്ക് അവരെ നോക്കുന്നുണ്ടായിരുന്നു. കുറച്ച് അപ്പുറമായി ഇരുന്ന് അമ്മ അവന് ചോറ് വിളമ്പി കൊടുക്കുന്നു. അമ്മയുടെ മുഖത്തെ ആ സങ്കടം ഒക്കെ ഇല്ലാതെ ആയിരുന്നു. അവന്റെ ചിരിയോട് കൂടെ ഉള്ള സംസാരത്തിൽ അമ്മ കണ്ണും നട്ട് ഇരിക്കുന്നു.
കുറച്ച് സമയം കഴിഞ്ഞ് ഒന്നുകൂടി നോക്കിയപ്പോൾ അമ്മ അവന് ചോറ് വാരികൊടുക്കുന്നത് ആണ് ഞാൻ കണ്ടത്.
തിരിച്ച് പോകുന്നതിനു മുമ്പ് അമ്മ എന്റെ അടുത്ത് വന്നു
അമ്മ: മോളെ… നീ അവനെ എന്തിനാണ് കൂടെ കൂട്ടിയിരിക്കുന്നത് എന്ന് എനിക്ക് നന്നായി അറിയാം. ഞാൻ പറഞ്ഞാല് നീ അനുസരിക്കില്ല എന്നും എനിക്കറിയാം. എന്നാലും ഞാൻ പറയാ…
ആ പവത്തെ ഉപദ്രവിക്കരുത്…
ഇത്രയും പറഞ്ഞ് നിറ കണ്ണുകളാൽ അമ്മ അവിടെ നിന്നും പോയി.
ആൻ: എന്താ ഡീ അമ്മ പറഞ്ഞെ…
ദിയ: ഓ… ആ തള്ളക്ക് അവനോട് സിമ്പതി. പോകാൻ പറ.
ജീവിതത്തിൽ പല പ്രധാനപ്പെട്ട കാര്യങ്ങളും ഞാൻ പുച്ഛിച്ച് തള്ളിയിട്ടേ ഉള്ളൂ.
അങ്ങനെ വേറൊരു ഞായറാഴ്ച കൂടി വന്നെത്തി. സൺഡേ പാർട്ടിയ്ക്ക് റെഡി ആവാൻ നിതിനോട് പറഞ്ഞപ്പോ യാതൊരു മടിയും ഇല്ലാതെ അവൻ സമ്മതം മൂളി.