പിന്നെ മിഥുനയെ വിട്ടില്‍ എത്തിച്ച് സ്വന്തം വിട്ടിലേക്ക് ചെന്നു. രാത്രിയും കണ്ണനും ചിന്നുവും ചാറ്റിംഗ് ഒക്കെ നടന്നു. അങ്ങനെ അന്നത്തെ ദിവസം അവിടെ അവസാനിച്ചു.
പിറ്റേന്ന് ഉച്ചവരെ ചിന്നു പ്രക്ടീസില്‍ ആയിരുന്നു. അതുകൊണ്ട് കണ്ണന്‍ അവളുടെ അടുത്തേക്ക് ചെന്നില്ല. ഉച്ചയ്ക്ക് ക്യാന്‍റിനില്‍ വെച്ചാണ് പിന്നെ അവര്‍ കണ്ടുമുട്ടിയത്. നീലയില്‍ വെള്ള വര വെച്ചിട്ടുള്ള ചുരിദാറും നീല ലെഗിന്‍സും ആയിരുന്നു അവളുടെ വേഷം…
അവളുടെ മുഖം ഇത്തിരി ടെന്‍ഷനുള്ളതായി കണ്ണന്‍ അറിഞ്ഞു. അവനത് ചോദിക്കുകയും ചെയ്തു…
എന്താ ചിന്നു ഒരു ടെന്‍ഷന്‍…
അവള്‍ അവനെ നോക്കി…
ഒന്നുമില്ല… ഗ്രുപ്പ് ഐറ്റമാണ്… എങ്ങാനും എന്‍റെ കുഴപ്പം കൊണ്ട് വല്ലതും സംഭവിച്ചാ… അവള്‍ വളച്ച് കെട്ടി കാര്യം പറഞ്ഞു.
അങ്ങനെ ഒന്നുമുണ്ടാവില്ല… നീ ബാക്കിയുള്ളവരെ ശ്രദ്ധിക്കാതെ സ്വന്തം പോര്‍ട്ടന്‍ മാത്രം ശരിക്ക് നോക്കിയ മതി… മറ്റുള്ളവരുടെ കുടെ നന്നാക്കാന്‍ നോക്കണ്ട… അത് അവര് നോക്കിക്കൊള്ളും… വൈഷ്ണവ് പറഞ്ഞു നിര്‍ത്തി.
ഒന്നും മനസിലാവാത്ത പോലെ അവള്‍ അവനെ നോക്കി നിന്നു… പിന്നെ അതിനെ പറ്റി മിണ്ടാന്‍ പോയില്ല…
എപ്പോഴാ പരുപാടി തുടങ്ങുകാ… അവന്‍ ചോദിച്ചു.
നാലുമണിയാവും… നാടന്‍പാട്ട് തുടങ്ങാന്‍… എപ്പോഴാ ഞങ്ങളുടെത് എന്നറിയില്ല…
അവള്‍ പറഞ്ഞു.
മ്… അവന്‍ ഒന്ന് മൂളി… ഫുഡ് കഴിഞ്ഞ് അവര്‍ പിന്നെയും പ്രക്ടീസിനായി പോയി.. വൈഷ്ണവ് യൂണിയന്‍ ഓഫീസിലും മറ്റുമായി ചുറ്റിപറ്റി നടന്നു.
സമയം നാലാവറായി… പെട്ടന്ന് അവന്‍റെ ഫോണ്‍ ബെല്ലടിച്ചു. നോക്കിയപ്പോ ശേഖനങ്കിള്‍… അല്‍പം ബഹുമാനം സംഘടിപ്പിച്ച് അവന്‍ ഫോണ്‍ എടുത്തു.
അങ്കിളേ… അവന്‍ ഫോണ്‍ എടുത്ത ഉടനെ അങ്ങോട്ട് കയറി വിളിച്ചു.
മോനേ… ചിന്നുവിന്‍റെ അമ്മയാ…
ഹാ… അമ്മേ, പറയു…
മോന്‍ എവിടെയാ… കോളേജിലാണോ…
അതെ അമ്മേ… ചിന്നുവിന്‍റെ പരുപാടിയില്ലേ… നിങ്ങള്‍ വരുന്നുണ്ടോ…
ഇല്ല മോനെ… ഞാന്‍ വേറെ കാര്യം പറയാനാ വിളിച്ചത്…
എന്താ അമ്മേ…
എന്‍റെ ഒരു ബന്ധു ഇപ്പോ മരിച്ചു… അപ്പോ ഞങ്ങള്‍ അങ്ങോട്ട് പോവുകയാ…