അതോടെ അവന് ചെറിയ വിഷമം വന്നപോലെ തോന്നി എങ്കിലും അവന്‍ ചിരിക്കാന്‍ ശ്രമിച്ചു. പിന്നെയും സംസാരം തുടര്‍ന്നു.
അത്രയും നേരം കുടെ ഉണ്ടായിരുന്ന ഗ്രിഷ്മ കുടെ കാണാതെ വന്നപ്പോഴാണ് രമ്യ അവളെ തിരിഞ്ഞ് നോക്കുന്നത്. അപ്പോഴാണ് കണ്ണനുമൊത്ത് ചിരിച്ച് വര്‍ത്തമാനം പറയുന്ന ചിന്നുവിനെ കാണുന്നത്. അവര്‍ ഇരു കുട്ടരും തമ്മില്‍ അപ്പോഴെക്കും പത്ത് പതിനഞ്ച് മീറ്റര്‍ വ്യത്യാസം ഉണ്ടായിരുന്നു. രമ്യ പിറകിലെക്ക് നോക്കുന്നത് കണ്ട് മിഥുനയും നോക്കി. അവിടെ കൊഞ്ചി കുഴയുന്ന ഭാവി വരനെയും വധുവിനെയും കണ്ട് ഇന്നലത്തെ പ്രോബ്ലം തീര്‍ന്ന ആശ്വാസത്തില്‍ അവളും ചിരിച്ചു.
ചിന്നുവിന്‍റെ ഭവ്യമായ ചിരിയും സംസാരത്തിലും മതിമറന്നു രസിക്കൊണ്ടിരുന്ന കണ്ണന്‍ ഇടയ്ക്ക് ഒന്ന് തല വെട്ടിച്ചപ്പോഴാണ് തങ്ങളെ നോക്കി നില്‍ക്കുന്ന രമ്യയേയും മിഥുനയേയും കാണുന്നത്. അതൊടെ അവന്‍ ചിരി അടക്കി അവരോടായി പറഞ്ഞു.
നിങ്ങള്‍ നടന്നോ… ഞങ്ങള്‍ കുറച്ച് സംസാരിച്ചിട്ട് അങ്ങ് എത്തിക്കൊള്ളാം…
എതിര്‍പ്പോന്നും പറയാതെ അവര്‍ രണ്ടു പേരും ഒരു അക്കിയ ചിരിയോടെ തിരിച്ച് നടന്നു. വൈഷ്ണവും ഗ്രിഷ്മയും ഗൗണ്ടിലെ ആളൊഴിഞ്ഞ ബെഞ്ചിലേക്കും.
അവര്‍ പരസ്പരം അവരുടെ ഇഷ്ടനിഷ്ടങ്ങള്‍ പങ്കുവെച്ചു. തമാശയും കളിയും കളിയാക്കലും ചിരിയും ആയി ഏകദേശം ഒരു മണിക്കൂറോളം അവര്‍ അവിടെ ചിലവഴിച്ചു. അതിനിടയ്ക്ക് കോളേജിലെ പല പിള്ളേരും വൈഷ്ണവിനെ തുറിച്ച് നോക്കുന്നുണ്ടായിരുന്നു. അവന്‍ അതിനെ ഒന്നും മൈന്‍റ് ചെയ്യാന്‍ പോലും നിന്നില്ല… കഴിഞ്ഞില്ല എന്നു പറയുന്നതാവും ശരി…
ഇപ്പോ കണ്ണന് ചിന്നുവിനെ കുറിച്ച് കുറച്ചൊക്കെ അറിയാം… ആളൊരു
കൃഷ്ണഭക്തയായിരുന്നു. നാട്ടിന്‍ പുറത്ത് ജനിച്ച് വളര്‍ന്ന ഒരു പാവം പെണ്‍കുട്ടി. അധികം ആരുമായി അടുക്കുന്ന സ്വഭാവക്കാരിയൊന്നുമല്ല അവള്‍. അടുത്താല്‍ പിന്നെ വിടുകയും ഇല്ല… പാട്ടാണ് ഇഷ്ട വിനോദം പിന്നെ അല്ലറചില്ലറ അലങ്കരപണിയും. അമ്മയാണ് വീട്ടിലെ കൂട്ട് അച്ഛനുമായി അധികം കുട്ടില്ല. അധികദിവസവും അമ്പലത്തില്‍ പോവുന്ന ശീലമുണ്ടവള്‍ക്ക്. അതുകൊണ്ടു തന്നെ ആള്‍ പ്യൂവര്‍ വെജിറ്റേറിയനാണ്. കോളേജിലും രമ്യ മാത്രമാണ് അവളുടെ ഫ്രണ്ട്. ആരും കേട്ടിരുന്നു പോകുന്ന ശബ്ദമാണ് അവള്‍ക്ക്. കോളേജിലെ അറിയപ്പെടുന്ന പാട്ടുകാരി. അത്യവിശ്യം നന്നായി പഠിക്കും. ടീച്ചര്‍മാരുടെ കണ്ണിലുണ്ണി.
അവള്‍ അവനോട് ഒരുപാട് സംസാരിച്ചു. അവളുടെ സംസാരത്തില്‍ കേട്ട് ആദ്യം കോളേജില്‍ വെച്ച് കണ്ടപ്പോള്‍ മിണ്ടാപ്പുച്ചയെ പോലെ ഇരുന്നവള്‍ തന്നെയാണോ തന്‍റെ മുന്നില്‍ വാതോരാതെ സംസാരിക്കുന്നത് എന്നതില്‍ അവന് അതിശയം തോന്നി.
അന്ന് രമ്യയ്ക്ക് എന്തോ ധൃതിയുള്ളതിനാല്‍ ഉച്ചയ്ക്ക് അവര്‍ കുന്ന് ഇറങ്ങി.
അതോടെ വൈഷ്ണവും മിഥുനയും പിന്നെയും ഒന്നിച്ചായി. അവര്‍ കോളേജില്‍ കുട്ടുകാരോട് കളിച്ചും ചിരിച്ചും വൈകുന്നേരം വരെ അവിടെ ചിലവഴിച്ചു.