എങ്ങിനെയുണ്ടായിരുന്നു…?
നന്നായിരുന്നു.. രമ്യ പറഞ്ഞു. പെട്ടെന്ന് ചിന്നു കണ്ണനെ നോക്കി. അവള്‍ക്ക് അവിടെ നിന്നുള്ള മറുപടി വേണമായിരുന്നു.
എനിക്ക് ഇതിന്‍റെ എ.ബി.സി.ഡി അറിയില്ല… എന്നാലും കേട്ടിരിക്കാന്‍ നല്ല രസമുണ്ടായിരുന്നു. അവന്‍ മറുപടി നല്‍കി.
അവള്‍ അതിന് ഒരു പുഞ്ചിരി പാസാക്കി….
അങ്ങനെ മൂന്ന് പേരും ഒരോന്ന് പറഞ്ഞു ആ വേദിയ്ക്ക് പുറത്തേക്ക് നടന്നു. മിഥുനയും രമ്യയും അവരുടെ പതിവ് കത്തിയിലേക്ക് കടന്നു അവരുടെ ഒപ്പം നടന്നിരുന്ന ചിന്നു ഇടയ്ക്ക് ഇടംകണ്ണിട്ട് പിറകെ നടന്നിരുന്ന വൈഷ്ണവിനെ നോക്കി. അവന്‍ അവളുടെ മുഖത്തേക്ക് തന്നെ നോക്കി നടക്കുകയായിരുന്നു. ഇടയ്ക്ക് തിരിഞ്ഞ് നോക്കിയ അവളോട് പയ്യെ തന്‍റെ കുടെ നടക്കാന്‍ ആംഗ്യം കൊണ്ട് ആവശ്യപ്പെട്ടു. അവള്‍ അതിന് സമ്മതം പോലെ പതിയെ നടത്തം സ്ലോ ആക്കി. അവന്‍റെ ഒപ്പമെത്തി.
മിഥുനയും രമ്യയും ഇതൊന്നും അറിഞ്ഞിട്ട് പോലുമില്ല… അവര്‍ അവരുടെ ലോകത്തായി നടന്നു. ചിന്നുവും കണ്ണനും അവരുടെ ലോകത്തും… അവന്‍ പയ്യെ സംസാരിച്ചു തുടങ്ങി..
പാട്ട് പഠിച്ചിട്ടുണ്ടോ…
ഉണ്ട്… ഏട്ടു കൊല്ലം…
ഹമ്മോ… വൈഷ്ണവ് അത്ഭുതത്തോടെ അവളെ നോക്കി
എന്തേയ്…
ഹേയ് ഒന്നുല്ല.. തന്‍റെ സൗണ്ടില്‍ പാട്ട് കേള്‍ക്കാന്‍ നല്ല രസമുണ്ടായിരുന്നു…
ഓ… താങ്ക്സ്… അവള്‍ പുഞ്ചിരിയോടെ അവന്‍റെ അഭിനന്ദനത്തിന് മറുപടി നല്‍കി.
അതൊടെ ഇന്നലത്തെ പ്രശ്നം സേള്‍വായി എന്ന് അവന് ഉറപ്പായി. അവന്‍ വീണ്ടും ചോദിച്ചു…
നാളെ എതാ പ്രോഗ്രാം….
നാടന്‍പാട്ട്
ങേ… അതെന്താ ഒരു മാച്ചിംങ് ഇല്ലലോ…
ഹാ… പാടുന്നത് കൊണ്ടാവും കോളേജിലുള്ളവര്‍ നന്നായി നിര്‍ബന്ധിച്ചു.. അതോടെ വഴങ്ങണ്ടി വന്നു… അവള്‍ ചിരിയോടെ പറഞ്ഞു…
നാളെ രാത്രിയാവിലെ കഴിയാന്‍…. ഒന്നുടെ ലിഫ്റ്റ് കൊടുക്കാനുള്ള വഴിയുണ്ടോ എന്നറിയാനായി അവന്‍ ചോദിച്ചു.
ചിലപ്പോള്‍… പക്ഷേ അച്ഛന്‍ വരും എന്നെ കൊണ്ടുവാന്‍… അവള്‍ അവന്‍റെ ചിന്തകളെ തച്ചൊടിച്ച് കൊണ്ട് പറഞ്ഞു.