ചിന്നു പറഞ്ഞിരുന്നോ… പ്രോഗ്രാമിനെ പറ്റി… രമ്യ ചോദിച്ചു.
ഹാ… പക്ഷേ ഇതാണ് പരുപാടി എന്ന് പറഞ്ഞില്ല… വൈഷ്ണവ് പറഞ്ഞു.
എപ്പോഴാ അവളുടെ പ്രോഗ്രാം… മിഥുന ചോദിച്ചു.
അടുത്തതാണെന്ന് തോന്നുന്നു. രമ്യ മറുപടി കൊടുത്തു.
അവള്‍ എവിടെ … വൈഷ്ണവ് ചോദിച്ചു.
ഇത്രയും നേരം ഇവിടെ ഉണ്ടായിരുന്നു. പിന്നെ ടൈം ആയി എന്ന് പറഞ്ഞപ്പോ സ്റ്റേജിന്‍റെ പിറകിലെക്ക് പോയി… രമ്യ നിര്‍ത്താതെ പറഞ്ഞു തുടങ്ങി. വൈഷ്ണവ് ഒന്ന് ചിരിക്കുക മാത്രമേ ചെയ്തുള്ളു.
അപ്പോ നീ കുടെ പോയില്ലെ… മിഥുന രമ്യയോട് ചോദിച്ചു…
ഇല്ല… അവള്‍ക്ക് ടെന്‍ഷന്‍ ഉണ്ടെന്ന് തോന്നുന്നു. ഇത്തരം സമയത്ത്
ഒറ്റയ്ക്കിരിക്കുന്നതാണ് അവള്‍ക്കിഷ്ടം. രമ്യ പറഞ്ഞു നിര്‍ത്തി.
അപ്പോഴെക്കും ഇത്രയും നേരം പാടിയിരുന്ന കുട്ടിയുടെ പാട്ട് കഴിഞ്ഞു. കര്‍ട്ടണ്‍ താഴ്ന്നിരുന്നു. വൈഷ്ണവും മിഥുനയും രമ്യയും ആര്‍ക്കാനും വേണ്ടി എന്ന പോലെ കയ്യടിച്ചു.
അല്‍പസമയത്തിനകം അനൗണ്‍സ്മെന്‍റ് ഉയര്‍ന്നു.
“ജഡജ്സ് പ്ലീസ് നോക്ക് ചെസ്റ്റ് നമ്പര്‍ ഫോര്‍ ഓണ്‍ സ്റ്റേജ്…”
പയ്യെ കര്‍ട്ടണ്‍ ഉയര്‍ന്നു.
വെള്ളയില്‍ കറുത്ത ഡിസൈന്‍ ഉള്ള ഒരു ചുരിദാര്‍ എടുത്താണ് സ്റ്റേജില്‍ ഗ്രിഷ്മ നിന്നിരുന്നത്. നല്ല ഐശ്വരം തുളുമ്പുന്ന മുഖം. നെറ്റിയില്‍ അരച്ച ചന്ദനം അവളുടെ മുഖത്തിനെ കുടുതല്‍ ഭംഗി നല്‍കുന്നു. വാലിട്ട് കണ്ണെഴുതിയിട്ടുണ്ട്. കാതില്‍ ജിമിക്കി കമ്മലുകള്‍. കഴുത്തില്‍ ഒരു ചെറിയ സ്വര്‍ണ്ണമല. മുടികള്‍ പിറകില്‍ നിറഞ്ഞ് നില്‍ക്കുന്നു. തോളിന്‍റെ രണ്ട് വശത്തുമായി അത് എടുത്തു കാണുന്നു. മുന്നില്‍ അരക്കെട്ടിന് താഴെ രണ്ട് കൈയിന്‍റെ വിരലുകളും പിണച്ചാണ് നില്‍പ്പ്. രണ്ട് കൈയിലും ഒരോ വളകളുമുണ്ട്. അവള്‍ മൈക്കിന് മുന്നില്‍ നിന്ന് ഒന്നു പുഞ്ചിരിച്ചു.
നിമിഷങ്ങള്‍ക്കകം അവള്‍ സംഗീതം ആരംഭിച്ചു. ശുദ്ധമായ നാദം ആ വേദിയെ സംഗീതസാന്ദ്രമാക്കിയ അനുഭൂതി. വൈഷ്ണവും മിഥുനയും അ ശബ്ദത്തില്‍ ലയിച്ചിരുന്നുപോയി. വൈഷ്ണവ് അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. ആ മുഖത്തിന്‍റെ ഐശ്വരം ആവോളം ആസ്വദിച്ചു. അവളുടെ ചുണ്ടുകള്‍ മാത്രം ചലിക്കുന്നുണ്ട്. ഇടയ്ക്ക് കണ്ണിമവെട്ടും. പുഞ്ചിരിക്കുന്ന മുഖം.
മിനിറ്റുകള്‍ക്കകം ആ സംഗീതം അവസാനിച്ചു. അവള്‍ പാടി നിര്‍ത്തി എല്ലാവരെയും നോക്കി ഒന്നു പുഞ്ചിരിച്ചു. വേദിയില്‍ ഉള്ളവര്‍ കയ്യടിച്ചു. അപ്പോഴെക്കും കര്‍ട്ടണ്‍ വീണു.
അധികം വൈകാതെ ചിന്നു രമ്യയുടെ അടുത്തേക്ക് ഓടി വന്നു. അപ്പോഴാണ് അവളുടെ പിറകെ ഇരിക്കുന്ന വൈഷ്ണവിനെയും മിഥുനയെയും അവള്‍ കാണുന്നത്. ഓടിയുള്ള വരവ് പെട്ടെന്ന് ഒന്ന് സ്ലോ ആയി. അവള്‍ അവരുടെ അടുത്തേക്ക് അടുത്തുകൊണ്ടിരുന്നു. അവള്‍ വരുന്നത് കണ്ട് അവര്‍ മുന്ന് പേരും എണിറ്റു.
അവള്‍ അടുത്തെത്തി മൂന്ന് പേരോടുമായി ചോദിച്ചു.