ഏതാ സ്റ്റേജ്…
എപ്പോഴാ പ്രോഗ്രാം…
അതൊക്കെ പിന്നെ പറയാടാ…
ഓക്കെ… താങ്ക്സ് ഡാ…
ഇത്രയും പറഞ്ഞ് അവന്‍ ഫോണ്‍ കട്ട് ചെയ്തു. മിഥുന എന്തായി അറിയാന്‍ അവനൊട് ചോദിച്ചു.
എന്തായി കിട്ടിയോ… മിഥുന ചോദിച്ചു.
ഹാ… കിട്ടി… വൈഷ്ണവ് സന്തോഷത്തോടെ പറഞ്ഞു…
എതാ ഐറ്റം…
ശാസ്ത്രീയ സംഗീതം… വൈഷ്ണവ് മറുപടി നല്‍കി…
ശോ… നമ്മുക്ക് പരിചയം ഇല്ലാത്ത ഏരിയ ആണലോ… മിഥുന വിഷമത്തോടെ പറഞ്ഞു.
അതെ… വൈഷ്ണവ് സമ്മതിച്ചു കൊടുത്തു…
അപ്പോ പാട്ടുകാരിയെയാണ് നിനക്ക് വിതിച്ചത്.. ആട്ടെ എപ്പോഴാ പ്രോഗ്രാം… മിഥുന ചോദിച്ചു.
ഇപ്പോ തുടങ്ങും… നീ വാ… നമ്മുക്ക് പോയി നോക്കിയൊക്കാം…
ഹാ.. ബോറിംങാവും എന്നാലും കുഴപ്പമില്ല… വാ… മിഥുന വല്യ ഉത്സാഹമില്ലാതെ സമ്മതിച്ചു.
അവര്‍ ബില്ല് പേ ചെയ്ത് സ്റ്റേജ് ലക്ഷ്യമാക്കി നടന്നു.
പൊതുവെ തിരക്ക് കുറഞ്ഞ സ്റ്റേജായിരുന്നു അത്… ആകെ കുറച്ച് കാണികള്‍. സ്റ്റേജില്‍
എതോ ഒരു കുട്ടി പാടുന്നുണ്ട്. ഗ്രിഷ്മയല്ല. ഇനി ചിന്നുവിന്‍റെ പ്രോഗ്രാം കഴിഞ്ഞ് കാണുമോ… വൈഷ്ണവ് നിരാശപൂര്‍വ്വം ചിന്തിച്ചു. അവര്‍ സ്റ്റേജിന് മുന്നിലെത്തി.
സ്റ്റേജിന് മുന്നില്‍ ജഡ്ജസ് വല്യ ബുദ്ധിജിവി ചമഞ്ഞ് ഇരുപ്പുണ്ട്. അടയ്ക്ക് എന്തോക്കെ കുത്തികുറിക്കുന്നുമുണ്ട്. വൈഷ്ണവ് സ്റ്റേജിന് മുന്നിലെ കാണികളെ നോക്കി.
ദേ ഇരിക്കുന്നു രമ്യ അവിടെ. ആ കുട്ടത്തില്‍ ആകെ പരിചിതമായ മുഖം അതാണ്. അവന്‍ അവളെ തന്നെ നോക്കി നിന്നു. എന്തോ ഒരു അസ്വസ്ഥത പോലെ അവള്‍ പെട്ടെന്ന് തിരിഞ്ഞ് വൈഷ്ണവിന്‍റെയും മിഥുനയുടെയും സൈഡിലേക്ക് നോക്കി. അവള്‍ അവരെ കണ്ട് ചിരിച്ചു. അവര്‍ തിരിച്ചും.
വൈഷ്ണവും മിഥുനയും അവളുടെ പിറകിലെ ഒഴിഞ്ഞ കസേരയിലേക്ക് ഇരുന്നു. അത് അറിഞ്ഞ രമ്യ തിരിഞ്ഞ് അവരോട് സംസാരിക്കാന്‍ തുടങ്ങി.