ഹാ… നീ എന്നെയൊക്കെ വെട്ടിച്ച് കല്ല്യാണം കഴിക്കാന്‍ പോവാണല്ലേ…
ആദ്യം വല്യ തല്‍പര്യം ഒന്നുമുണ്ടായിരുന്നില്ല… വിധിയുടെ വിളയാട്ടമല്ലേ…
അതെന്താ ആദ്യം താല്‍പര്യമില്ല എന്ന് പറഞ്ഞത്… ഇപ്പോ എന്തോ തല്‍പര്യമുള്ള പോലെ… മിഥുന ഒരു ചിരിയോടെ ഇടയ്ക്ക് കയറി ചോദിച്ചു…
പോടി… അത് പിന്നെ ചിന്നുവിനെ കണ്ടപ്പോ…
അയ്യടാ… അവന്‍റെ ഒരു ചിന്നു… എത്രയെണ്ണം നിന്‍റെ പിറകെ വന്നതാടാ… അവരോടും തോന്നാത്ത എന്താടാ അവളോട്..
ആ… അതൊന്നും എനിക്കും അറിയില്ല… പക്ഷേ അവളോട് സംസാരിക്കുമ്പോ, അവളുടെ കണ്ണുകള്‍ കാണുമ്പോ എന്തോ ഒരു സുഖം…
മ്…ദൈവമേ, ചെക്കന്‍ കൈ വിട്ട് പോയി…
അങ്ങനെ ഒന്നും രണ്ടും പറഞ്ഞ് കോളേജിലെത്തി. പതിവുപോലെ അല്‍പം തിരക്കുണ്ട്. മൂന്ന് ദിവസത്തെ കലോത്സവം കൊണ്ട് തന്നെ ക്യാമ്പസിന്‍റെ വൃത്തി ഒക്കെ നഷ്ടപ്പെട്ടിട്ടുണ്ട്.. ആകെ പേപ്പറും കവറും പ്ലാസ്റ്റിക്കും… വണ്ടി പാര്‍ക്ക് ചെയ്തു രണ്ടും ക്യാമ്പസിന് ഉള്ളിലേക്ക് നടന്നു…
പോയിന്‍റ് ടേബിളില്‍ സന്തോഷിക്കാന്‍ വകയുണ്ടായിരുന്നു. അവരുടെ ടീം ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.
നടന്നു നിങ്ങുന്നതിന് ഇടയില്‍ മിഥുന വൈഷ്ണവിനോട് ചോദിച്ചു…
ഡാ… അവള്‍ എവിടെ എന്ന് വല്ല പിടിയും ഉണ്ടോ…
ഇല്ല… കണ്ടെത്തണം… വൈഷ്ണവ് മറുപടി നല്‍കി.
നിന്‍റെല്‍ നമ്പറില്ലേ… വിളിച്ച് നോക്ക്…
അയ്യോ… വേണ്ട… ഇന്നലത്തെ മുഡ് ശെരിയായി എന്ന് ഉറപ്പില്ല… പിന്നെ പ്രോഗ്രാമിന്‍റെ ടെന്‍ഷനും ഉണ്ടാവും… നേരിട്ട് കണ്ട് സംസാരിക്കാം.. അതാ സൈഫ്…
ഹാ… അതിന് ഏതാ പ്രോഗ്രാം എന്നറിയില്ലലോ…
നമുക്ക് ആദര്‍ശിനോട് ചോദിക്കാം… അവന്‍റെല്‍ ചിലപ്പോള്‍ ഇന്നത്തെ പ്രോഗ്രമിന്‍റെയും പങ്കെടുക്കുന്നവരുടെയും ലിസ്റ്റ് കാണും.
ലിസ്റ്റ് ഇല്ലെങ്കിലോ…
ഇല്ലെല്‍ അവന്‍ ഒപ്പിച്ച് തരും… നമ്മുക്ക് ചോദിച്ച് നോക്കാം നീ വാ…