വൈഷ്ണവം 5 [ഖല്‍ബിന്‍റെ പോരാളി]

Posted by

കാര്‍ വന്ന് വീടിന്‍റെ മുന്നില്‍ നിന്നു. അല്‍പം ടെന്‍ഷനോടെ ചിന്നു പിറകിലെ ഡോര്‍ തുറന്ന് പുറത്തേക്ക് ഇറങ്ങി. ചിന്നു തന്‍റെ ഭാവി ഭര്‍ത്താവിന്‍റെ വീടും പരിസരവും ഒന്ന് സൂക്ഷ്മമായി നോക്കി…

ഒരു വലിയ പറമ്പിന് ഒത്ത നടക്കായി പടുത്തുയര്‍ത്തിയ ഇരുനില വീട്. അധികം ആര്‍ഭാടമൊന്നും തോന്നിക്കാത്ത വീട്. റോഡില്‍ നിന്ന് വീട്ട് മുറ്റം വരെയുള്ള വഴിയുടെ ഇരുവശവും തിണ്ട് കെട്ടിയിട്ടുണ്ട്. അതില്‍ നിശ്ചിത അകലത്തില്‍ പൂചട്ടികള്‍. അതില്‍ പല നിറത്തിലുള്ള പൂക്കള്‍ വിരിഞ്ഞ് നില്‍ക്കുന്നു. വീടിന്‍റെ വലതു ഭാഗത്ത് ഒരു വലിയ മാവ്. അതില്‍ നിന്ന് കിളികളുടെ കലപില കേള്‍ക്കുന്നുണ്ട്. മാവില്‍ നിറച്ച് മാങ്ങകള്‍. തൊടിയില്‍ അങ്ങിങ്ങായി തെങ്ങും കവുങ്ങും പ്ലാവും പുളിയും തുടങ്ങി എല്ലാ വൃക്ഷങ്ങളും.

വെള്ള പെയിന്‍റടിച്ച വീട്. വീട് പൂമുഖത്തായി പോളിഷ് ചെയ്ത മരകഷ്ണത്തില്‍ വീടിന്‍റെ പേര് കൊത്തി വെച്ചിരിക്കുന്നു.

വൈഷ്ണവം

വൈഷ്ണവത്തിന്‍റെ പൂമുഖത്ത് ചിരിക്കുന്ന മുഖവുമായി ഗോപകുമാറും വിലാസിനിയും. അവര്‍ക്ക് പിറകില്‍ വാതിലിനടുത്ത് വിനയഭാവത്തില്‍ പുഞ്ചിച്ച് കൊണ്ട് വൈഷ്ണവും.

ഗോപകുമാര്‍ വന്ന് എല്ലാവരെയും അകത്തേക്ക് ആനയിച്ചു. എല്ലാവരും ചിരിയോടെ വീടിന് ഉള്ളിലേക്ക് നടന്നു.

വലുപ്പമുള്ള ഹാള്‍. അതിന് മൂലയ്ക്കായി ഒരു ടി. വി. മൂന്ന് ഭാഗത്ത് വലിയ സോഫകള്‍. അതിഥികളും ഗോപകുമാറും സോഫയില്‍ ഇരുന്നു. ഹാളിന് അടുത്തുള്ള പൂജമുറിയില്‍ നിന്ന് ചന്ദനത്തിന്‍റെ ഗന്ധം ഹാളിലേക്ക് വരുന്നുണ്ട്. വൈഷ്ണവ് അച്ഛന്‍റെ അടുത്ത് ചുമര്‍ ചാരി നിന്നു. വിലാസിനി വെള്ളം എടുക്കാനായി അടുക്കളയിലേക്ക് നടന്നു.

ശേഖരന്‍ ശ്രീദേവിയെയും നിധിനെയും പരിചയപ്പെടുത്തി. വൈഷ്ണവ് നിധിന്‍റെ കാര്യങ്ങള്‍ ചോദിച്ചു. ആളിപ്പോ എം.ബി.എ ചെയ്യുകയാണ്. നിധിന്‍റെ അച്ഛന്‍ സൗദിയില്‍ അണ്. അവിടെ ബിസിനസാണ്.

കല്യാണം കഴിഞ്ഞ അച്ഛനെ സഹായിക്കാന്‍ നിധിന്‍ അങ്ങോട്ട് പോകും എന്നും പറഞ്ഞു.
കണ്ണാ… നിന്‍റെ റൂമൊക്കെ മോള്‍ക്ക് കാണിച്ച് കൊടുക്ക്… ഇടയ്ക്ക് ഗോപകുമാര്‍ വൈഷ്ണവിനോടായി പറഞ്ഞു.

അതു കേട്ട് ഗ്രിഷ്മ ആകെ ഞെട്ടി പോയി. അവള്‍ അതിശത്തോടെ ഗോപകുമാറിനെയും പിന്നെ വൈഷ്ണവിനെയും നോക്കി. വൈഷ്ണവ് ചിരിക്കുക മാത്രമാണ് ചെയ്തത്. പിന്നെ ഗ്രിഷ്മ ലക്ഷ്മിയെ നോക്കി. ലക്ഷ്മി പോക്കൊള്ളാന്‍ അനുവാദം നല്‍കി. അതോടെ അല്‍പം നാണത്തോടെ അവള്‍ എണിറ്റു. നേരെ വൈഷ്ണവിന്‍റെ അടുത്തേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *