ഹാ.. ചായ ഓക്കെ ഇട്ട് തന്നോ… ലക്ഷ്മി തിണ്ണമേലുള്ള ഗ്ലാസ് നോക്കി ചോദിച്ചു.
ഹാ… അമ്മേ… വന്നപാടെ ഇട്ട് തന്നു. വൈഷ്ണവ് ചിന്നുവിനെ നോക്കി ഒന്ന് പുഞ്ചിച്ച് കൊണ്ട് പറഞ്ഞു.
അപ്പോഴെക്കും ശേഖരന്‍ പൂമുഖത്തേക്ക് കയറി വന്നു. ഗൗരവത്തോടെ തന്നെ അദ്ദേഹം വൈഷ്ണവിനോട് ചോദിച്ചു.
ഇടയ്ക്ക് ഒന്നു ബ്ലോക്കില്‍ പെട്ടു… അതാ ലേറ്റായാത്…
സാരമില്ല അങ്കിളേ… എന്നാപിന്നെ ഞാന്‍ അങ്ങോട്ട് ഇറങ്ങട്ടെ… സമയം കുറെയായി… വൈഷ്ണവ് ശേഖരന്‍റെ മുന്നിലുടെ മിറ്റത്തേക്കിറങ്ങി. പിന്നെ ബൈക്കില്‍ വെച്ച ഹേല്‍മറ്റ് എടുത്തിട്ട് ബൈക്കില്‍ കയറി. പിന്നെ ചിന്നുവിനെ ഒന്ന് തിരിഞ്ഞ് നോക്കി ചിരിച്ചു. അവള്‍ തിരിച്ചും… അധികം സമയം കളയാതെ ബൈക്ക് സ്റ്റാര്‍ട്ടാക്കി യാത്ര തുടങ്ങി. അന്ന് ബാക്കിയെല്ലാം പഴയപോലെ തന്നെയായിരുന്നു. രാത്രി ചാറ്റിംഗ് ഉണ്ടെങ്കിലും അധികം നിണ്ടു നിന്നില്ല… രണ്ടുപേരും പെട്ടന്ന് കിടന്നുറങ്ങി…
🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀
പിറ്റേന്ന് നേരം വെള്ളുത്തു. അന്ന് കോളേജില്‍ യുവജനോത്സവം അവസാന ദിനമാണ്. തലേ ദിവസത്തെ കണക്ക് പ്രകാരം ഏകദേശം ഓവറോള്‍ ചമ്പ്യന്‍ഷിപ്പ് അവര്‍ സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രവചനതീതമായി വല്ലതും സംഭവിച്ചാല്‍ അത് നഷ്ടമായേക്കും. അന്ന് ചിന്നുവില്ലതതിനാല്‍ അവന്‍ ഫൂള്‍ ടൈം യൂണിയന്‍ ഓഫീസ് പരിസരത്ത് ആയിരുന്നു. അവസാന പരുപാടിയും കഴിഞ്ഞപ്പോള്‍ വൈകീട്ട് അഞ്ചായി. അതോടെ ആ വര്‍ഷത്തെ ഓവറോള്‍ ചമ്പ്യന്‍ഷിപ്പ് അതിഥേയരുടെ കയ്യിലായി. പിന്നെ സമാനപനചടങ്ങും ട്രോഫി കൊടുക്കലും ആഘോഷങ്ങളുമായി ആകെ ജഗപോകയായിരുന്നു. എല്ലാം കഴിഞ്ഞ് വൈഷ്ണവ് വിട്ടിലെത്തിയപ്പോള്‍ രാത്രി ഒമ്പതായിരുന്നു പിന്നെ വെറേ ഒന്നിനും സമയം കിട്ടിയില്ല.
ഈ സമയം ഉച്ചയോടെ ലക്ഷ്മിയുടെ ചേച്ചി ശ്രീദേവിയും മകന്‍ നിധിനും ശേഖരന്‍റെ വീട്ടിലെത്തി. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് അവരുടെ അങ്ങോട്ടുള്ള വരവ്. നിധിന്‍ ചിന്നുവിന്‍റെ ഏറ്റവും അടുത്ത കസിനാണ്. അവര്‍ ഇരുവരും എല്ലായിടത്തും ഒരുമിച്ചാണ്. അതുകൊണ്ട് തന്നെ ചിന്നുവിന്‍റെ കല്യാണകാര്യം വന്നപ്പോള്‍ അവന് വിട്ടുനില്‍ക്കാന്‍ കഴിഞ്ഞില്ല. അവര്‍ രണ്ടുപേരും ഒരുപാട് നാളുകള്‍ക്ക് ശേഷം കണ്ടതിന്‍റെ സന്തോഷത്തില്‍ ആയിരുന്നു. അതുകൊണ്ട് തന്നെ ചിന്നുവിന് കണ്ണനുമായി അന്ന് സംസാരിക്കാന്‍ സാധിച്ചില്ല.
🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀
പിറ്റേന്ന് ഇരു വിട്ടിലും സന്തോഷത്തിന്‍റെ ദിവസമായിരുന്നു. അതാത് വീട്ടിലെ ഏക സന്താനത്തിന്‍റെ കല്ല്യാണം ഉറപ്പിക്കുന്നതിന്‍റെ സന്തോഷം.
ഒമ്പതു മണിയോടെയാണ് ചിന്നുവും കുടുംബവും നിധിന്‍റെ കാറില്‍ യാത്ര തുടങ്ങിയത്. ശേഖരനൊഴികെ ബാക്കി എല്ലാവരും ആദ്യമായാണ് കണ്ണന്‍റെ വീട്ടില്‍ പോകുന്നത്. പത്ത് മണിയോടെ അവര്‍ ഗോപകുമാറിന്‍റെ വീട്ടിലെത്തുന്നത്.