വൈഷ്ണവം 5 [ഖല്‍ബിന്‍റെ പോരാളി]

Posted by

അവളുടെ പേടിയോടുള്ള സംസാരം കണ്ട് വൈഷ്ണവ് മറുപടി കൊടുത്തു.

ചിന്നു പോയി ലൈറ്റിട്ട് വാതില്‍ തുറക്ക്… ഞാന്‍ അങ്കിളിനെ വിളിച്ച് നോക്കട്ടെ…

അവള്‍ അത് കേട്ട് പൂമുഖത്തെ ലൈറ്റിട്ടു. പിന്നെ ചാവി എടുത്ത് വാതില്‍ തുറന്നു. വൈഷ്ണവ് ഫോണ്‍ എടുത്ത് ശേഖരനെ വിളിച്ചു. എന്തോക്കെ സംസാരിച്ചിരുന്നു. ഫോണ്‍ വെച്ച് തിരിഞ്ഞ് നോക്കുമ്പോള്‍ ചിന്നു പുമുഖത്ത് അവനെ നോക്കി നില്‍ക്കുന്നു. അവന്‍ അവളെ നോക്കുന്നത് കണ്ടതും അവള്‍ പറഞ്ഞു…

കണ്ണേട്ടന്‍ വാ… അകത്തിരിക്കാം… ഞാന്‍ ചായ ഉണ്ടാക്കി തരാം…

ആദ്യമായി ഒരു ചായ ഓഫര്‍ ചെയ്തത് കണ്ടപ്പോള്‍ അവന് നിരസിക്കാന്‍ തോന്നിയില്ല അവന്‍ പൂമുഖത്തേക്ക് നടന്നു.

അവര്‍ ഏകദേശം മുക്കല്‍ മണിക്കൂറിനുള്ളില്‍ വരും എന്ന പറഞ്ഞു… വൈഷ്ണവ് അവളോടായി പറഞ്ഞു. അവള്‍ മറുപടിയൊന്നും പറഞ്ഞില്ല

പിന്നെ ഇരുവരും നടന്ന് ഹാളിലേക്ക് പോയി. ഹാളിലെ ലൈറ്റ് അപ്പോഴെക്കും തെളിഞ്ഞിരുന്നു. സോഫയില്‍ ചിന്നു കൊണ്ടുവന്ന ഹാന്‍ഡ് ബാഗ് കിടന്നിരുന്നു.

കണ്ണേട്ടന്‍ ഇവിടെ ഇരിക്ക് ഞാന്‍ ചായ ഇട്ട് വരാം… ഹാളിലെ സോഫയെ ചൂണ്ടി ചിന്നു പറഞ്ഞു.

അവന്‍ സോഫയില്‍ പോയി ഇരുന്നു. അവള്‍ അടുക്കളയിലേക്കും. സോഫയില്‍ തനിച്ചിരുന്നപ്പോള്‍ കണ്ണന്‍ ചുറ്റും നോക്കി. ചുമരില്‍ മൂന്ന് നാല് ഫോട്ടോസ് ഉണ്ടായിരുന്നു. അവന്‍ എണിറ്റ് അതിനടുത്തെക്ക് പോയി.

ഒന്ന് ഒരു കൃഷ്ണനും രാധയും ഒന്നിച്ച് നില്‍ക്കുന്ന ഒരു ഫോട്ടോ ആയിരുന്നു. പ്രണയഭാവത്തില്‍ രാധയോടൊപ്പം പുഞ്ചിരി തുകുന്ന ശ്രികൃഷ്ണന്‍.. കൃഷ്ണഭക്തയായ ചിന്നു ഫ്രൈം ചെയ്തു വെച്ചതായിരിക്കും വൈഷ്ണവ് കണക്കാക്കി. അവന്‍ അടുത്ത ഫോട്ടോയിലേക്ക് ചെന്നു. സാക്ഷാല്‍ കൈലാസനാഥന്‍ മഹദേവന്‍. നീല നിറത്തോടു കുടി കൈലാസത്തില്‍ വസിക്കുന്ന ഫോട്ടോ… മഹദേവന്‍ പണ്ടേ വൈഷ്ണവിന്‍റെ ഒരു റോള്‍ മോഡലായിരുന്നു. മഹദേവന്‍റെ സിപിളായ വസ്ത്രധാരണവും എന്തിനെയും തകര്‍ക്കാന്‍ പോന്ന ദേഷ്യവും സൗമ്യമായ രൂപവും സതിയോടും പര്‍വ്വതിയോടുമുള്ള അളവറ്റ പ്രണയവും എല്ലാം അവനെ മഹദേവനിലേക്ക് അടുപ്പിച്ചിരുന്നു.

ബാക്കി രണ്ടും സീനറിയായിരുന്നു. അവന്‍ അതിന്‍റെ ഭംഗിയും കണ്ട് അങ്ങിനെ നില്‍ക്കുമ്പോഴാണ് ചായയുമായി ചിന്നു ഹാളിലേക്ക് വരുന്നത്.

കണ്ണേട്ടാ… ചിന്നു പതിയെ വിളിച്ചു.

വൈഷ്ണവ് തിരിഞ്ഞ് നോക്കി. ചിന്നു ചെറു നാണത്തോടെ കൈയിലെ ചായഗ്ലാസ് അവന് നേരെ നീട്ടി. അവന്‍ ഒരു പുഞ്ചിരിയോടെ അത് വാങ്ങി. ഗ്ലാസിലെ ചായ ഒന്ന് ടേസ്റ്റ് നോക്കി… കൊള്ളാം… കടുപ്പവും മധുരവും എല്ലാം അവശ്യത്തിന് മാത്രം… അവന്‍ പയ്യെ അവളെ നോക്കി ചോദിച്ചു.

തനിക്ക് ഒറ്റയ്ക്കിരിക്കാന്‍ പേടിയുണ്ടോ…

അവള്‍ പതിയെ തല താഴ്ത്തി. പിന്നെ തലയാട്ടി ഉണ്ട് എന്ന് സമ്മതിച്ചു.

Leave a Reply

Your email address will not be published. Required fields are marked *