രമ്യ അവളുടെ അച്ഛന് കണ്ണനെ പരിചയപ്പെടുത്തി. അത് കേട്ടത്തോടെ ചിന്നുവിനും വൈഷ്ണവിനും ചെറിയ ഒരു നാണമൊക്കെ വന്നു.
അച്ഛന്‍ വന്ന് വൈഷ്ണവിന് കൈ കൊടുത്ത് വിശേഷം ഒക്കെ ചോദിച്ചു. കുടെ കല്യാണകാര്യവും… ഡേറ്റ് തിരുമാനിച്ചിട്ടില്ല എന്നറിഞ്ഞപ്പോള്‍ മൂപ്പര് ആ ചര്‍ച്ച അവസാനിപ്പിച്ചു… കിട്ടിയ ഗ്യാപില്‍ കണ്ണന്‍ ചിന്നുവിനോടായി ചോദിച്ചു…
ചിന്നു… അമ്മ വിളിച്ചിരുന്നില്ലേ…
ഹാ… വിളിച്ചു. ഞാന്‍ ഈ ഡ്രെസ് മാറ്റി വരാം… ഇത്രയും പറഞ്ഞ് അവള്‍ ഡ്രെസ് മാറ്റാന്‍ മറ്റുള്ളവരുടെ കുടെ പോയി.
രമ്യയുടെ അച്ഛന്‍ വീണ്ടും എന്തോക്കെ ചോദിച്ചു. വൈഷ്ണവ് അത് മറുപടി പറയുകയും ചെയ്തു.
പതിനഞ്ച് മിനിറ്റിന് ശേഷം ചിന്നു ഡ്രെസ് മാറി വന്നു. ഇപ്പോള്‍ ഉച്ചക്ക് കണ്ടപ്പോള്‍ എടുത്തിരുന്ന ചുരിദാറാണ് വേഷം. അവള്‍ ഒരു ചെറിയ ഹന്‍ഡ് ബാഗുമായി തിരിച്ച് കണ്ണന്‍റെ അടുത്തേക്ക് വന്നു.
അതോടെ രമ്യ ബൈ പറഞ്ഞ് അച്ഛന്‍റെ കുടെ ബൈക്കില്‍ കയറി യാത്രയായി. അവരെ യാത്രയാക്കിയതൊടെ കണ്ണന്‍ ചിന്നുവിന്‍റെ കുടെ ബൈക്ക് ലക്ഷ്യമാക്കി നടന്നു.
അവന്‍ ബൈക്കില്‍ കയറി ചാവിയിട്ട് സ്റ്റാര്‍ട്ടാക്കി. അവള്‍ക്ക് മുന്നിലേക്ക് വന്നു. ബൈക്ക് കണ്ടപ്പോള്‍ ചിന്നു ഒന്ന് പരുങ്ങി.
അത് കണ്ണന്‍ കാണുകയും ചെയ്തു.. അവന്‍ അവളോട് ചോദിച്ചു.
എന്തെയ് ആദ്യമായാണോ ബൈക്കില്‍….
ആദ്യമായി ഒന്നുമല്ല… നിധിനെട്ടന്‍ എന്നെ കൊണ്ടുപോകാറുണ്ട്.
ആരാ ഈ നിധിനെട്ടന്‍… വൈഷ്ണവ് സംശയത്തോടെ ചോദിച്ചു…
എന്‍റെ കസിനാ… അമ്മയുടെ ചേച്ചിയുടെ മോന്‍…
എന്ന വൈകിക്കണ്ട… കയറ്… വൈഷ്ണവ് ബൈക്കില്‍ കയറാന്‍ ആവശ്യപ്പെട്ടു.
ഹാ കയറാം… പയ്യെ പോയാ മതിട്ടോ…
ശരി… നീ വേഗം കയറ്…
ഹെല്‍മറ്റ് വെക്കുന്നില്ലേ… അവള്‍ ചോദിച്ചു…
വേണോ…
വേണം… വെച്ചിട്ട് പോയാ മതി… അവള്‍ തിരിമാനം പറഞ്ഞു.
മനസില്ല മനസ്സോടെ ഹാന്‍റഡിലില്‍ തുങ്ങി കിടന്ന ഹെല്‍മറ്റ് എടുത്ത് തലയില്‍ വെച്ചു. അത് കണ്ട് സന്തോഷത്തോടെ ചിന്നു ബൈക്കില്‍ കയറാന്‍ തുനിഞ്ഞു.
ചിന്നു രണ്ട് കാലും രണ്ടു സൈഡിലേക്കാക്കി കയറി ഇരുന്നു. കയറുന്ന സമയത്ത് ബാലന്‍സിനായി കണ്ണന്‍റെ തോളില്‍ പിടിക്കുകയും ചെയ്തു.