ഞാൻ തലയാട്ടികൊണ്ട് പറഞ്ഞു .
“ആണോ ? യ്യോ …എന്ന സോറി ഡാ ….”
മഞ്ജുസ് പെട്ടെന്ന് ചിണുങ്ങിക്കൊണ്ട് ഒന്ന് മുകളിലേക്ക് വലിഞ്ഞു , പിന്നെ എന്റെ കവിളിൽ പയ്യെ മുത്തി .
“നഖം വെട്ടിക്കള പോത്തേ…”
ഞാൻ അവളെ ചേർത്തുപിടിച്ചുകൊണ്ട് ചിരിച്ചു .
“ഹ്ഹ് ഹ്ഹ്…പിന്നെ അച്ഛൻ വിളിച്ചത് എന്തിനാന്നു അറിയോ ?”
ഒന്ന് ചിരിച്ചുകൊണ്ട് അവളെന്നെ നോക്കി.
“അറിയുമെങ്കിൽ ഞാൻ നിന്നോട് ചോദിക്കുമോ ”
ഞാൻ സ്വല്പം ഗൗരവം നടിച്ചു അവളെ നോക്കി .
“ഹി ഹി…എടാ അതേയ് …ഉണ്ണികൾ ഉണ്ടായ ടൈമിൽ അച്ഛനും അമ്മയും ഒകെ കൊറേ വഴിപാട് നേർന്നിട്ടുണ്ട് . അവർക്ക് ഒരു വയസ്സ് കഴിഞ്ഞാൽ അതൊക്കെ നടത്തിക്കോളാം എന്ന നേർച്ച”
മഞ്ജുസ് പയ്യെ പറഞ്ഞുകൊണ്ട് എന്നെ നോക്കി .
“അതിനു ?”
ഞാൻ പയ്യെ ചോദിച്ചു .
“അവർക്ക് ഒരു വയസ്സ് ഒകെ കഴിഞ്ഞല്ലോ …അപ്പൊ ഇനി എന്തിനാ വെച്ച് താമസിപ്പിക്കുന്നെ എന്ന ചോദിക്കുന്നത് ”
മഞ്ജുസ് സ്വല്പം ഗൗരവത്തിൽ തന്നെ പറഞ്ഞു .
“ഹ്മ്മ്…എവിടയൊക്കെയാ ഇത് ..?”
ഞാൻ വല്യ താല്പര്യം ഒന്നുമില്ലാത്ത മട്ടിൽ അവളെ നോക്കി .
“ഡാ കവി…നീ ഈ ഉണ്ണികളുടെ കാര്യത്തില് ഇങ്ങനെ ഉഴപ്പല്ലേ ..ഒന്നും അല്ലെങ്കിൽ ദൈവ കാര്യം അല്ലെ ?”
എന്റെ ഭാവം കണ്ടു മഞ്ജുസ് ചൂടായി .
“ആഹാ..അത് കൊള്ളാലോ ..നിനക്കു ഇതിലൊക്കെ വിശ്വാസം ഉണ്ടോ ?”
ഞാൻ അവളെ നോക്കി ചിരിച്ചു .
“വിശ്വാസം ഉണ്ടേലും ഇല്ലേലും അവരുടെ ഒകെ ആഗ്രഹം അല്ലെ ..”
മഞ്ജുസ് എന്നെ നോക്കി ചിണുങ്ങി .
“ആയിക്കോട്ടെ ….എനിക്ക് അതില് വിരോധം ഒന്നുമില്ല…എവിടെ വേണേലും പോകാം ”
ഞാൻ ചിരിയോടെ തന്നെ പറഞ്ഞു .
“എവിടൊക്കെ ഉണ്ട് ലിസ്റ്റിൽ ? ”
ഞാൻ അവളെ സംശയത്തോടെ നോക്കി .
“ഒക്കെ നാട്ടിൽ തന്നെയാ …പിന്നെ ലോങ്ങ് ആയിട്ട് ഉള്ളത് പഴനിയാ …ഇവരുടെ മൊട്ട അടിക്കണത്രെ”
മഞ്ജുസ് തൊട്ടിലിലേക്ക് നോക്കികൊണ്ട് ചിരിച്ചു .