“ഉണ്ടാവുമ്പോ അറിയിക്കാം…”
അവളും തിരിച്ചടിച്ചു .
“നല്ല ഫോം ആണല്ലോ ”
മഞ്ജുസിന്റെ മറുപടികൾ കേട്ട് ഞാൻ അവളുടെ കവിളിൽ നുള്ളിവലിച്ചുകൊണ്ട് ചിരിച്ചു .
“യാ യാ ….”
അവളെന്റെ മടിയിൽ കിടന്നു ചിരിച്ചു .
“കിണിക്കാതെ കാര്യം പറ ….”
അവളുടെ കയ്യിൽ എന്റെ കൈ കോർത്തുകൊണ്ട് ഞാൻ വീണ്ടും തിരക്കി .
“പറയാം പറയാം …നീ തിരക്ക് കൂട്ടല്ലേ ”
മഞ്ജുസ് ചിരിച്ചുകൊണ്ട് എന്നെ നോക്കി .
“എന്റെ ചന്തം നോക്കാതെ കാര്യം പറ മലരേ ….”
അവളുടെ നോട്ടം കണ്ടു ഞാൻ ഒന്ന് പല്ലുകടിച്ചു .
“അയ്യടാ…ചന്തം നോക്കാൻ പറ്റിയ മോന്ത ..കണ്ടാലും മതി .”
പക്ഷെ മഞ്ജുസ് അതുകേട്ടു ചിരിക്കുകയാണ് ചെയ്തത് .
“പിന്നെ നീ എന്റെ മുട്ട കണ്ടിട്ടാണോ ഡീ കെട്ടിയത് ? ”
ഞാൻ അവളുടെ കയ്യിൽ നുള്ളികൊണ്ട് കണ്ണുരുട്ടി .
“ശോ…..ഹ്ഹ്…വാ തുറന്ന ചെക്കൻ വേണ്ടാത്ത വർത്താനം ആണ് ”
എന്റെ അടിക്കടിയുള്ള മോശം വാക്കുകൾ കേട്ട് മഞ്ജുസ് സ്വയം പറഞ്ഞു .
“പിന്നെ ദേഷ്യം വരില്ലേ …നീ എന്താ എന്നെ പൊട്ടൻ ആക്കാ”
അവളുടെ അവിടേം ഇവിടേം തൊടാത്ത സംസാരം കേട്ട് ഞാൻ ദേഷ്യപ്പെട്ടു .
“അതിനി ആക്കണ്ട കാര്യം ഒക്കെ ഉണ്ടോ ..ഹി ഹി…”
അതിനും അവളുടെ വക കോമഡി ആണ് മറുപടി .
“നിനക്ക് എന്റെ കയ്യിന്നു കിട്ടും മഞ്ജുസേ….കൊറേ നേരം ആയി ഇത് ..”
അവളുടെ ചൊറി കേട്ട് മടുത്തെന്ന പോലെ ഞാൻ പല്ലു കടിച്ചു .
“കയ്യൊക്കെ എനിക്കും ഉണ്ട് ….”
മഞ്ജുസ് അതുകേട്ടു ഒന്ന് പിറുപിറുത്തു ചിരിച്ചു .
“എങ്ങനെ ?”
ഞാൻ അവളെ ഒന്നാക്കിയ പോലെ നോക്കി മുഖം വക്രിച്ചു .
“കയ്യൊക്കെ എനിക്കും ഉണ്ടെന്ന് …”
മഞ്ജുസ് ഇത്തവണ ശബ്ദത്തിൽ തന്നെ പറഞ്ഞു എന്നെ നോക്കി പുരികം ഇളക്കി .
“എന്ന എണീക്കെടി…നീ ഒന്ന് അടിക്ക്…കാണട്ടെ ”
ഞാൻ അവളെ ഉന്തിത്തള്ളികൊണ്ട് കണ്ണുരുട്ടി .
“അയ്യേ അതൊക്കെ മോശം അല്ലെ …”
എന്റെ ദേഷ്യം കണ്ടു മഞ്ജുസ് ചിരിച്ചു .
“എന്റെ മഞ്ജുസേ…എനിക്ക് ശരിക്കും ചൊറിഞ്ഞു വരുന്നുണ്ടേ ….”
അവളുടെ കളിയാക്കല് കേട്ട് എനിക്ക് ദേഷ്യം വന്നു തുടങ്ങി.
“എവിടെയാ ചൊറിയുന്നേ ?”