രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22 [Sagar Kottapuram]

Posted by

“നീ പോടാ …”
അവള് തിരിച്ചും പറഞ്ഞു ചിരിച്ചു . പിന്നെ റോസിമോളെ എന്റെ ദേഹത്തേക്ക് ചായ്ച്ചു . അതോടെ സോഫയിൽ കിടന്നിരുന്ന എന്റെ ദേഹത്തേക്ക് പെണ്ണ് വലിഞ്ഞു കയറി .

“ചാ ച്ചാ”
റോസ് മോള് ചിണുങ്ങിക്കൊണ്ട് എന്റെ നെഞ്ചത്തേക്ക് വലിഞ്ഞു കയറി .

“ചാച്ചൻ ചത്തു…പോടീ ”
ഞാൻ അവളെ നോക്കി ചിണുങ്ങിക്കൊണ്ട് കണ്ണടച്ചു കിടന്നു . അതോടെ അവള് വന്നെന്റെ മുഖത്ത് ഇടം കൈകൊണ്ട് പയ്യെ അടിച്ചു .

“പെണ്ണ് മഹാ വികൃതി ആയിട്ടുണ്ട്…നിന്റെ ഈ കൊഞ്ചിക്കല് കാരണം ആണ് ”
പെണ്ണിന്റെ കുറുമ്ബ് കണ്ടു മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു .

“അത് സാരല്യ….അവള് കുഞ്ഞല്ലേ ”
ഞാൻ ചിരിച്ചു കൊണ്ട് റോസ് മോളെ എന്റെ നെഞ്ചോടു ചേർത്ത് വരിഞ്ഞു മുറുക്കി .

“നിനക്കതൊക്കെ പറയാം …നീ പോയ പിന്നെ ഞങ്ങള് സഹിക്കണം ഇതിനെ ”
മഞ്ജുസ് പയ്യെ പറഞ്ഞു ചിരിച്ചു . പിന്നെ സോഫയിൽ നിന്നും എഴുനേറ്റു ചെന്ന് ആദിയെ ചെന്നെടുത്തു .

“അമ്മേടെ മുത്ത് എന്താടാ ഒന്നും മിണ്ടാത്തെ ”
ആദിയുടെ സൈലൻസ് ഓർത്തെന്നോണം മഞ്ജുസ് അവന്റെ കവിളിൽ മുത്തി . പിന്നെ അവനെ കൊഞ്ചിച്ചുകൊണ്ട് എന്റെ അരികിലേക്ക് തന്നെ തിരിച്ചെത്തി . പിന്നെ കൊറേ നേരം ഞങ്ങള് മാത്രമായി അവരോടൊപ്പം കളിച്ചു ഇരുന്നു .

പിന്നെ ഉച്ചകത്തെ ഫുഡ് ഒകെ കൊടുത്തു പിള്ളേരെ ഉറക്കി . അതിനു ശേഷമാണ് ഞാനും മഞ്ജുസും ഫുഡ് കഴിച്ചത് . കുറച്ചൂടെ കഴിഞ്ഞപ്പോൾ അഞ്ജുവും തിരിച്ചെത്തി . അതോടെ ഞാൻ വീട്ടിൽ നിന്നും ഒന്ന് പുറത്തേക്കിറങ്ങി .പിന്നെ തിരിച്ചു കേറുന്നത് രാത്രി ആണ് . വൈകീട്ടത്തെ കളിയും നാട്ടിലെ ഫ്രെണ്ട്സുമായുള്ള കറക്കവും ഒക്കെയായി നേരം കുറെ വൈകി .

വീട്ടിൽ ഉള്ള സമയത് അത് പതിവുള്ള കാര്യം ആണ് . എന്നാലും അച്ഛൻ ഇപ്പൊ വീട്ടിലുള്ളതുകൊണ്ട് കയറിച്ചെല്ലുന്ന നേരത്തു മാത്രം ഒരു ചടപ്പാണ് . അതുകൊണ്ട് തന്നെ പുള്ളിയെ മുഖം ഉയർത്തി നോക്കാതെ തലയും താഴ്ത്തിയാണ് ഞാൻ അകത്തേക്ക് കയറുന്നത് .

ഞാൻ കയറി ചെല്ലുമ്പോൾ മഞ്ജുസ് ഫോണിൽ അവളുടെ അമ്മയുമായി സംസാരിക്കുന്ന തിരക്കിൽ ആയിരുന്നു . അതുകൊണ്ട് ഞാൻ ഒന്നും മിണ്ടാതെ നേരെ മുകളിൽ പോയി കുളിച്ച് വേഷമൊക്കെ മാറി. പിള്ളേർ ആ സമയത്തു ഉറങ്ങിയിട്ടില്ല . ഹാളിൽ അഞ്ജുവിന്റെ കൂടെ കളിച്ചു ഇരിക്കുന്നുണ്ട് .

തിരികെ താഴെയെത്തിയ ശേഷം ഫുഡ് ഒകെ കഴിച്ചു റോസിമോളെയും എടുത്തു ഉമ്മറത്ത് ചെന്നിരുന്നു . അച്ഛൻ ആ സമയത്തു വല്യച്ഛന്റെ വീട്ടിൽ പോയ വിശേഷങ്ങളൊക്കെ എന്നോട് പറഞ്ഞു . വല്യമ്മയുടെ രണ്ടു മക്കളുടെയും കല്യാണ കാര്യം ഒകെ ഏതാണ്ട് ശരിയായിട്ടുണ്ട് . പറ്റിയാൽ രണ്ടുപേരുടെയും കല്യാണം ഒരുമിച്ചു നടത്താൻ ഒക്കെയാണ് അവരുടെ പ്ലാൻ . രാജീവേട്ടനും ദിലീപേട്ടനും ഒകെ എന്നേക്കാൾ പ്രായമുണ്ട് . പക്ഷെ വിവാഹത്തെ കുറിച്ചൊന്നും രണ്ടാളും മൈൻഡ് ചെയ്തിട്ടില്ല. മൂന്നു നാല് വർഷമായി രണ്ടുപേരും വിദേശത്താണ് .

Leave a Reply

Your email address will not be published. Required fields are marked *