എന്റെ കയ്യിൽ നുള്ളികൊണ്ട് കുഞ്ഞാന്റി ഉപദേശിച്ചു .
“ഹി ഹി ….ഇതൊക്കെ ഒരു രസം അല്ലെ …”
ഞാൻ അവളെ നോക്കി ചിരിച്ചു . പക്ഷെ ഇങ്ങനെ ഒക്കെ പറയുമെങ്കിലും ഒന്നും വേണ്ടിയിരുന്നില്ല എന്നെനിക്ക് തോന്നും . മഞ്ജുസ് എന്നെ വല്ലാതെ സ്നേഹിക്കുന്നു എന്ന് എനിക്ക് സ്വയം തോന്നുമ്പോഴൊക്കെ ബീനേച്ചിയും കുഞ്ഞാന്റിയും ഒരു ദുസ്വപ്നം പോലെ കയറി വരും .
“എന്ത് രസം ..അപ്പഴത്തെ ഓരോ പേകൂത്തു..”
കുഞ്ഞാന്റി സ്വല്പം നിരാശയോടെ തന്നെ പറഞ്ഞു .
“ഹ്മ്മ്…ഒക്കെ കഴിഞ്ഞിട്ട് ഇങ്ങനെ പറഞ്ഞിട്ട് എന്താ കാര്യം മോളെ ? ആ സമയത്തു ഞാനും ഓർത്തില്ല..നീയും ഓർത്തില്ല …അതല്ലേ സത്യം ?”
ഞാൻ അവളെ ചോദ്യ ഭാവത്തിൽ നോക്കി .
“കണ്ണാ ..ഞാൻ ഒരു കാര്യം പറയട്ടെ …”
പെട്ടെന്ന് സ്വല്പം ഗൗരവം നടിച്ചുകൊണ്ട് വിനീത എന്നെ നോക്കി .
“ഹ്മ്മ്..പറഞ്ഞോ …”
ഞാൻ അവൾക്ക് സമ്മതം നൽകി .
“എടാ…നീ ഇപ്പൊ വല്യ ചെക്കനായി ..ഒന്നും അല്ലെങ്കിൽ നിനക്ക് രണ്ടു കുട്ടികൾ ആയില്ലേ ..ഈ വക തമാശകളൊക്കെ പുറമെ നിന്ന് ഒരാള് കേട്ടാൽ മോശം ആണ് ..”
എന്റെ ഇടതുകൈത്തലത്തിൽ സ്വന്തം വലതു കൈത്തലം അമർത്തികൊണ്ട് കുഞ്ഞാന്റി എന്നെ നോക്കി .
“എല്ലാവരും എന്നെ എന്താ ഇങ്ങനെ കാണുന്നെ ? ഞാൻ അത്രക്ക് മോശം ആണോ ?”
കുഞ്ഞാന്റിയുടെ മുഖ ഭാവം കണ്ടു ഞാൻ ഒന്ന് അമ്പരന്നു . പിന്നെ സ്വല്പം വേദനയോടെ തന്നെ അവളെ നോക്കി .
“അയ്യേ…എന്താടാ അങ്ങനെ ഒക്കെ പറയുന്നേ …നീ കുഞ്ഞാന്റിടെ കണ്ണൻ അല്ലെ …”
അവള് പെട്ടെന്ന് എന്റെ കൈത്തലം തഴുകികൊണ്ട് ചിരിച്ചു .
“ഞാൻ അങ്ങനെ നിന്നെ മോശം പറഞ്ഞതല്ല . പറയാൻ മാത്രം കുഞ്ഞാന്റി അത്ര ശീലാവതി ഒന്നും അല്ല …”
പഴയ കാര്യം ഓർത്തു കുഞ്ഞാന്റി സ്വയം കുറ്റപ്പെടുത്തി .
“നിന്നെ തിരുത്താൻ എനിക്ക് പറ്റുമായിരുന്നു ..പക്ഷെ ഞാൻ അത് ചെയ്യാത്തതാണ് എല്ലാത്തിനും കാരണം .ആഹ്..ഇനി പറഞ്ഞിട്ട് കാര്യമൊന്നും ഇല്ല …എത്രയൊക്കെ ആയാലും നിന്നേം അവളേം ഒന്നിച്ചു കാണുമ്പോ കുഞ്ഞാന്റിക്ക് ഒരു വല്ലായ്മയാടാ ”
വിനീത പെട്ടെന്ന് സ്വല്പം ഇമോഷണൽ ആയി എന്നെ നോക്കി . അവളുടെ കണ്ണ് ഒന്ന് നിറഞ്ഞത് ഞാനും വല്ലായ്മയോടെ നോക്കി .
“ചെ ചെ ..നീ എന്തോന്നാ ഇത് …ഡീ കുഞ്ഞാന്റി …”