രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22 [Sagar Kottapuram]

Posted by

“എന്താകാൻ ….ആലോചന ഒകെ വരുന്നുണ്ട്…ഇവിടത്തെ തമ്പുരാട്ടിക്ക് ആരേം ബോധിക്കുന്നില്ല..പിന്നെ എന്ത് ചെയ്യാനാ ”
മോഹനവല്ലി അമ്മായി കടുപ്പിച്ചു തന്നെ പറഞ്ഞു .

“ഹ്മ്മ്…ആണോടി?”
മഞ്ജുസ് അവളെ നോക്കി കണ്ണിറുക്കി . എല്ലാം അറിഞ്ഞിട്ടും മഞ്ജുസ് ഒന്നുമറിയാത്ത ഭാവം നടിക്കാൻ പ്രയാസപ്പെടുന്നുണ്ട് .

“ഏയ്..അങ്ങനെ ഒന്നും ഇല്ല…നല്ല കേസ് ഏതേലും വരട്ടെ ..ലൈഫിന്റെ കാര്യം അല്ലെ ”
വീണ അമിത വിനയം അഭിനയിച്ചുകൊണ്ട് പയ്യെ തട്ടിവിട്ടു .

“അമ്മായി..എന്ന ഞാൻ ഒരാളുടെ കാര്യം പറയട്ടെ …ഇങ്ങൾക്കൊക്കെ ഇന്ററസ്റ്റ് ഉണ്ടെങ്കിൽ നമുക്ക് അങ്ങട് ആലോചിക്കാം ”
പെട്ടെന്ന് ഞാൻ ഇടക്ക് കയറി . അതോടെ വീണയും അമ്മായിയും മുഖത്തോടു മുഖം നോക്കി .

“ആരാടാ ? കൊള്ളാവുന്ന ആൾക്കാരാണെങ്കിൽ നമുക്ക് നോക്കാം ..പിന്നെ നീ മോശം ആലോചന ഒന്നും പറയില്ലെന്ന് അമ്മായിക്കറിയാം ”
എന്നെ വിശ്വാസത്തിലെടുത്തുകൊണ്ട് മോഹനവല്ലി അമ്മായി പറഞ്ഞു .

അതോടെ വീണക്ക് കാര്യങ്ങൾ കത്തി തുടങ്ങി . ശ്യാമിന്റെ കാര്യം എടുത്തിടാൻ വേണ്ടിയാണ് ഞാനും മഞ്ജുസും കൂടി പെട്ടെന്ന് വന്നു ചാടിയതെന്നു അവള് ഊഹിച്ചു !

“വല്യമ്മാമ …ഞാൻ പറഞ്ഞത് കേട്ടോ ?”
അമ്മായി ഗ്രീൻ സിഗ്നൽ പറഞ്ഞതോടെ ഉമ്മറത്തിരിക്കുന്ന കൃഷ്ണൻ മാമയോടായി ഞാൻ വിളിച്ചു ചോദിച്ചു .
“ആഹ്..കേക്കുന്നുണ്ട് …ആരാടാ ആള് ?”
കൃഷ്ണൻ മാമ ചിരിയോടെ തിരക്കി .

“ഹാഹ് ..കൃഷ്ണൻ മാമ അറിയും …എന്റെ ഫ്രണ്ട് ശ്യാം ”
ഞാൻ സ്വല്പം ഉറക്കെ പറഞ്ഞതും അമ്മായി വീണയെ ഒന്ന് നോക്കി . അവള് പക്ഷെ അഭിനയിച്ചു തകർക്കുന്നുണ്ട് .അങ്ങനൊരാളെ അറിയത്തെ ഇല്ലെന്നുള്ള മട്ടിൽ ആണ് നിൽപ്പും ഭാവവും !

“ഓഹ്..ആ പയ്യനോ …ഹ്മ്മ്..അവനു നിന്റെ അത്ര പ്രായം അല്ലെ ഉള്ളു ?”
കൃഷ്ണൻ മാമ ചിരിയോടെ തിരക്കി .

“ആഹ്..പ്രായം ഒകെ അത്രേയുള്ളു…പക്ഷെ നല്ല ടീം ആണ് .പോരാത്തതിന് ഇപ്പൊ എന്റെ കൂടെ തന്നെയാ ജോലി ഒക്കെ …”
ഞാൻ ശ്യാമിനെ കുറിച്ച് തട്ടിവിട്ടു .

“ആഹ്..നമുക്ക് നോക്കാം….അവനെ ഞാൻ കണ്ടിട്ടൊക്കെ ഉണ്ട് …നല്ല സ്വഭാവം ഒക്കെത്തന്നെയാണ് ”
കൃഷ്ണൻ മാമ ഗ്രീൻ സിഗ്നൽ നൽകി .അതോടെ വീണയുടെ മുഖത്തും എന്തെന്നില്ലാത്ത തെളിച്ചം പടർന്നു .

“ഈ ശ്യാം എന്ന് പറയുമ്പോ , നീ ആക്സിഡന്റ് പറ്റി കിടന്നപ്പോ വീട്ടിൽ വന്നു നിന്നിരുന്ന പയ്യൻ അല്ലെ ?”
അമ്മായി പെട്ടെന്ന് ശ്യാമിനെ ഓർത്തുകൊണ്ട് എന്നെ നോക്കി .

“ആഹ്..അതുതന്നെ …”

Leave a Reply

Your email address will not be published. Required fields are marked *