“കുട്ടി ഉണ്ടോ കൂടെ ? ശബ്ദം കേക്കുന്നുണ്ടല്ലോ ?”
കിഷോർ സംശയത്തോടെ തിരക്കി .
“ആഹ് ..ഉണ്ടെടാ ….മോളാ …അത് കുഴപ്പല്യ നീ പറ ”
ഞാൻ അവനെ പ്രോത്സാഹിപ്പിച്ചു .
“പറയാൻ ഒന്നും ഇല്ലെടാ…ഞാൻ അടുത്ത ആഴ്ച ഇവിടന്നു തിരിക്കും …അമ്മ വിളിച്ചിരുന്നു . നീ കണ്ടു സംസാരിച്ച കാര്യം ഒകെ പറഞ്ഞു ..അങ്ങനെ ഒക്കെ ആണ് കാര്യങ്ങളെങ്കിലും പോന്നോളാൻ പറഞ്ഞു ”
കിഷോർ സ്വല്പം ആവേശത്തോടെ തന്നെ പറഞ്ഞു .
“ന്റെ മോനെ ….അത് കലക്കി …വേഗം ഇങ്ങു പോരെ …”
ഞാൻ അതുകേട്ടു സന്തോഷത്തോടെ പറഞ്ഞു .
“ഹ ഹ …ചുമ്മാ പിന്നിട്ട കാര്യം ഇല്ല മൈരേ ..നീ പറഞ്ഞ ജോബ് ഓക്കേ അല്ലേ ?”
കിഷോർ സംശയത്തോടെ തിരക്കി .
“ഹാഹ് ..അതെന്ത് അളിയാ അങ്ങനെ ഒരു ചോദ്യം ? ഞാൻ നിന്നെ പറ്റിക്കോ?”
ഞാൻ ചിരിയോടെ തിരക്കി .
“അല്ല…നാട്ടിൽ വന്നിട്ട് പഴയ പോലെ തെണ്ടി തിരിയാൻ വയ്യ .അതുകൊണ്ട് പറഞ്ഞതാ ”
മറുതലക്കൽ കിഷോർ പയ്യെ ചിരിച്ചു .
“ഹ ഹ ..ജോലി ഒന്നും അല്ല..നീ എന്റെ പാർട്ണർ ആണെന്ന് അങ്ങ് കരുതിക്കോ ….”
ഞാൻ അവനു വാക്കു കൊടുത്തു .
“ഹ്മ്മ്…പിന്നെ …വേറെ മോനെ ഒരു കാര്യം കൂടി ഉണ്ട്..”
കിഷോർ ഒന്ന് പറഞ്ഞു നിർത്തി .
“ഹ്മ്മ്..അതെന്താ ?”
ഞാൻ സംശയത്തോടെ തിരക്കി .
“ഒന്നും ഇല്ല..വന്നാൽ ഞാൻ മറ്റവളെ അങ്ങ് കെട്ടും …”
കിഷോർ അവന്റെ കാമുകിയുടെ കാര്യം ഓർത്തു തട്ടിവിട്ടു .
“ആര്..നിന്റെ പഴയ കേസാ ? അശ്വതിയോ ?”
ഞാൻ സംശയത്തോടെ തിരക്കി .
“ആഹ്.അത് തന്നെ ….അവൾക്കു ആലോചന ഒകെ കുറെ വരുന്നുണ്ട്..ഒരുവിധം പിടിച്ചു നിൽക്കുവാണ് . നാട്ടിൽ വന്ന ഉടനെ അതിൽ എന്തേലും തീരുമാനം ആക്കണം ”
കിഷോർ കാര്യായിട്ട് തന്നെ പറഞ്ഞു .
“അതൊക്കെ നമുക്ക് സെറ്റാക്കാം …അവളുടെ വീട്ടുകാർക്ക് സീൻ ആണോ ?”
ഞാൻ സംശയത്തോടെ തിരക്കി .
“സീൻ ഒന്നും ഇല്ല …പക്ഷെ ഇതുവരെ അവള് വീട്ടിൽ പറഞ്ഞിട്ടില്ല ”
കിഷോർ ഗൗരവത്തിൽ പറഞ്ഞു ,