“മുത്തശ്ശി എവിടെയാ ? കുഞ്ഞാന്റിയുടെ അടുത്താണോ ?”
ഞാൻ കുശലം തിരക്കുന്ന പോലെ അന്വേഷിച്ചു .
“ആഹ്….അതെ…”
കൃഷ്ണൻ മാമ പയ്യെ മൂളി .
“പിന്നെ നീ കാർത്തിയെ ബാംഗ്ലൂർ വെച്ച് കണ്ടിരുന്നു അല്ലേ ? രണ്ടു ദിവസം മുൻപ് വിളിച്ചപ്പോ ചെക്കൻ പറഞ്ഞു ”
കൃഷ്ണൻ മാമ എന്നെ നോക്കി ഗൗരവത്തിൽ തന്നെ പറഞ്ഞു .
“ആഹ്..കണ്ടിരുന്നു . അവനു ഞാൻ അവിടെ ചെറിയ ഒരു പണി ഒപ്പിച്ചു കൊടുത്തിട്ടുണ്ട് ”
ഞാൻ ചിരിയോടെ പറഞ്ഞു പുള്ളിയെ നോക്കി .
“എന്നിട്ടെന്താ കാര്യം….എനിക്ക് അവന്റെ കാര്യത്തിൽ ഒന്നും ഒരു പ്രതീക്ഷയും ഇല്ല…”
കാർത്തിയെ എഴുതി തള്ളിയ പോലെ പുള്ളി ചിരിച്ചു .
“അങ്ങനെ ഒന്നും ഇല്ല വല്യമ്മാമ ..അവൻ രക്ഷപെടും ..ചിലപ്പോൾ എല്ലാരെക്കാളും വല്യ നിലയിൽ ആകുന്നത് അവനാകും ”
ഞാൻ കാർത്തിയെ ഓർത്തു പയ്യെ തട്ടിവിട്ടു .
“ആഹ്..എന്നാൽ കൊള്ളാം …”
പുള്ളിയും അതുകേട്ടു ചിരിച്ചു . ആ സമയത്താണ് എനിക്ക് ഒരു കാൾ വന്നത് . മൊബൈൽ പാന്റിനെ പോക്കറ്റിൽ ആയിരുന്നതുകൊണ്ട് ഞാൻ തിണ്ണയിൽ നിന്ന് എഴുനേറ്റു . ഇടം കൈകൊണ്ട് റോസിമോളെ എടുത്തുപിടിച്ചുകൊണ്ട് വലതു കയ്യാൽ ഞാൻ ഫോൺ എടുത്തു നോക്കി .
“കിഷോർ ബ്രോ കാളിങ് ….”
നമ്മുടെ ചങ്കിന്റെ നമ്പർ കണ്ടതും എന്റെ മുഖം ഒന്ന് തെളിഞ്ഞു . പക്ഷെ അവന്റെ അമ്മയും ഞാനും കൂടി ചെയ്തത് ഒകെ ഓർക്കുമ്പോൾ ഉള്ളിൽ ഒരു കുറ്റബോധം ആണ് !
“ആരാടാ കണ്ണാ ?”
ഞാൻ ഫോണുമായി നിൽക്കുന്നത് കണ്ടു കൃഷ്ണൻ മാമ അന്വേഷിച്ചു .
“ഫ്രണ്ട് ആണ് …മാമൻ ഇതിനെ പിടിച്ചേ …”
ഞാൻ പെട്ടെന്ന് റോസിമോളെ പുള്ളിയുടെ മടിയിലേക്കു ചായ്ച്ചു .
“ചാ ച്ചാ…ഈഈഈ..ഹ്ഹ്ഹ് ”
ഞാൻ അവളെ കൈമാറ്റം ചെയ്യാൻ നോക്കിയതും എന്റെ ദേഹത്തേക്ക് അള്ളിപ്പിടിച്ചുകൊണ്ട് റോസിമോള് അലറി .
“യ്യോ ….മിണ്ടല്ലേ പൊന്നൂസേ…”
അവളുടെ വാശി കണ്ടു ഞാൻ കണ്ണുരുട്ടി . കൃഷ്ണൻ മാമ അതുകണ്ടു ചിരിക്കുന്നുണ്ട് . അപ്പോഴും പെണ്ണ് എന്നെ അള്ളിപ്പിടിച്ചു ഇരുന്നു . ഒടുക്കം അവളെ എടുത്തു തന്നെ ഞാൻ പുറത്തേക്കിറങ്ങികൊണ്ട് കാൾ അറ്റൻഡ് ചെയ്തു .
“ആഹ്..പറ മച്ചാനെ ….”
ഞാൻ എടുത്തുകൊണ്ട് കുശലം തിരക്കി .
“എവിടെയാടാ ?നീ ഫ്രീ ആണോ ?”
മറുവശത്തു കിഷോർ ചിരിയോടെ തിരക്കി .
“ആഹ്..ആഹ്…ഫ്രീ ആണ് ..ഞാനിപ്പോ ഇവിടെ അമ്മാവന്റെ വീട്ടിലാ ..”
ഞാൻ പയ്യെ പറഞ്ഞുകൊണ്ട് മുറ്റത്തൂടെ നടന്നു . അതിനിടക്ക് റോസിമോള് ഒച്ചയുണ്ടാക്കുന്നുണ്ട് .