രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 22 [Sagar Kottapuram]

Posted by

മഞ്ജുസ് അവളെ നോക്കി ചിരിച്ചു .”ഹ്മ്മ്…മായേച്ചിയെ വിളിക്കാൻ വന്നപ്പോ കണ്ടതിലും ലുക്ക് ആയിട്ടുണ്ട് ”
മഞ്ജുസിനെ ഒന്ന് പുകഴ്ത്തികൊണ്ട് വീണ തട്ടിവിട്ടു .

“ആഹ്..പറഞ്ഞ പോലെ മായ മോൾടെ കാര്യം എന്തൊക്കെ ഉണ്ടെടാ ?”
കൃഷ്ണൻ മാമ എന്നോടായി തിരക്കി .

“കുഴപ്പം ഒന്നും ഇല്ല…ഞാൻ ഇന്നലെ കൂടി വിളിച്ചിരുന്നു ..”
ഞാൻ പയ്യെ പറഞ്ഞുകൊണ്ട് തിണ്ണയിലേക്കിരുന്നു .

“മഞ്ജു അകത്തേക്ക് വാ ….വന്നിട്ട് ഇങ്ങനെ നിൽക്കല്ലേ”
ഞങ്ങളുടെ സംസാരം ഒകെ ശ്രദ്ധിച്ചു റോസിമോളെയും തോളിലിട്ട് നിന്നിരുന്ന മഞ്ജുസിനോടായി അമ്മായി പറഞ്ഞു . റോസ് മോള് ആണെങ്കിൽ വീടും പരിസരവും ഒക്കെ കണ്ണോടിച്ചു നോക്കുന്നുണ്ട് . മുൻപ് വന്ന ഓര്മ ഒക്കെ പെണ്ണിന് ഉണ്ടോ എന്തോ !

“ചാ ച്ച”
തിണ്ണയിൽ ഇരുന്ന എന്നെ ചൂണ്ടി പെണ്ണ് അതിനിടെ ഒച്ചവെച്ചു .

“ഓഹ്…ഈ പെണ്ണിന്റെ ഒരു കാര്യം ..”
അകത്തേക്ക് പോകാൻ ഒരുങ്ങിയ മഞ്ജുസ് അതോടെ ഒന്ന് പിന്തിരിഞ്ഞു അവളെ എന്റെ മടിയിൽ കൊണ്ട് ഇരുത്തി .

“അവിടെ ഇരുന്നോ ..”
റോസ്‌മോളുടെ കവിളിൽ തട്ടികൊണ്ട് മഞ്ജുസ് ചിണുങ്ങി . മോഹനവല്ലി അമ്മായിയും വീണയുമൊക്കെ അത് കൗതുകത്തോടെ നോക്കുന്നുണ്ട് .

“ഇവൾക്ക് ഇപ്പോഴും കണ്ണനെ മാത്രേ ബോധിക്കുള്ളു ല്ലേ ?”
റോസ്‌മോളുടെ വാശി അറിയാവുന്ന മോഹനവല്ലി അമ്മായി ചിരിയോടെ തിരക്കി .

“ഏയ്..ഇപ്പൊ അത്ര കുഴപ്പം ഇല്ല…എന്നാലും അച്ഛനെ കണ്ടാൽ പിന്നെ അവൾക്ക് ഞങളെ ഒന്നും വേണ്ട ”
മഞ്ജുസ് ആണ് അതിനു മറുപടി പറഞ്ഞത് .

“ആഹ്..എന്ന അവള് അച്ഛന്റെ കൂടെ ഇരിക്കട്ടെ …നീ വാ ”
മഞ്ജുസിന്റെ കൈപിടിച്ചുകൊണ്ട് അമ്മായി അകത്തേക്ക് ക്ഷണിച്ചു . അതോടെ വീണയും മഞ്ജുസും അമ്മായിയും അകത്തേക്ക് കടന്നു . ആദിക്കുട്ടനും അവർക്കൊപ്പം പോയി .

“വല്യമ്മാമ ഇന്ന് എങ്ങോട്ടും പോയില്ലേ ?”
റോസിമോളെ ദേഹത്തോട് അമർത്തിപിടിച്ചുകൊണ്ട് ഞാൻ കൃഷ്ണൻ മാമയെ നോക്കി .

“ഇല്ല…രണ്ടു ദിവസം ആയിട്ട് നല്ല മുട്ടുവേദന ഉണ്ട് ..അതോണ്ട് കടയിൽ തന്നെ പോയിട്ടില്ല ”
കൃഷ്ണൻ മാമ വലതു കാൽമുട്ട് കൈത്തലം കൊണ്ട് ഉഴിഞ്ഞു ചിരിച്ചു .

“എന്നിട്ട് ഡോക്ടറെ കണ്ടില്ലേ ?”
ഞാൻ സംശയത്തോടെ തിരക്കി .

“ഏയ്…ഇവിടെ അമ്മേടെ കുഴമ്പു ഇരിപ്പുണ്ട്..അത് എടുത്തു തേക്കും ”
കൃഷ്ണൻ മാമ കസേരയിലേക്ക് ചാരി ഇരുന്നുകൊണ്ട് ചിരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *