കിച്ചു എന്താ കാര്യം എന്ന് ചോദിക്കുന്നുണ്ട്.
അതിനു അവൻ ഒന്നുമില്ല എന്ന് മറുപടി കൊടുത്തു. പിന്നെ കുറച്ചു നേരം മനുവിന്റെ പെണ്ണിന് വേണ്ടി കാത്തു നിന്നു.
അങ്ങിനെ കുറച്ചു നേരം കൈഞ്ഞപ്പോ ആള് ലാൻഡ് ചെയ്തു.ആതിര എന്നാണ് അവളുടെ പേര്.പെണ്ണ് കാണാൻ മൊഞ്ചു ഒക്കെ ഉണ്ട്.അവളുടെ ഹൈലൈറ്റ് അവളുടെ മുഖത്തെ നുണകുഴികളാണ്.അവളുടെ കൂടെ അവളുടെ ഒരു കൂട്ടുകാരിയും ഉണ്ടായിരുന്നു.രണ്ടുപേരും യൂണിഫോമിൽ ആണ് വന്നത്.അവര് രണ്ടാളും ടൗണിലെ ഹൈർസെക്കന്ഡറി സ്കൂളിൽ പ്ലസ്‌ടുവിനു പഠിക്കാണ്. കിച്ചു മനുവിന്റെ മുഖത്തേക്ക് അവളെ ചൂണ്ടിക്കൊണ്ട് “കൊള്ളാം” എന്ന് ഒരു കൈകൊണ്ടു തംസ്അപ്പ് കാണിച്ചു. അതിനു അവൻ “ഡാ ഇത് നിന്റെ പെങ്ങളാട്ടെ “എന്നൊരു മറുപടിയും കൊടുത്തു. അത് കേട്ട് ഞങ്ങളെല്ലാരും ചിരിച്ചു.കിച്ചു ഒന്ന് പ്ലിങ് ആയപോലെ പുഞ്ചിരിച്ചു. കുറച്ചു നേരം വിശേഷങ്ങളൊക്കെ പറഞ്ഞു ഞങ്ങൾ ഫുഡ് കൈക്കാൻ വേണ്ടി ഫുഡ് കോർട്ടിലേക്ക് നീങ്ങി.അവിടുന്നാണ് മനു അതിരക്ക് പിറന്നാൾ സമ്മാനം കൊടുത്തത്. അത് ഞങ്ങൾ കൈയടിച്ചു ആഘോഷമാക്കി.എല്ലാർക്കും ചിക്കൻ ബിരിയാണി ഓർഡർചെയ്തു. അങ്ങിനെ ഫുടൊക്കെ കൈച്ചു കൈഞ്ഞപ്പോ ആതിര ഇനിയും നിന്നാൽ നേരം വൈകും എന്ന് പറഞ്ഞു അവളും കൂട്ടുകാരിയും സ്ഥലം കാലിയാക്കി.ഞങ്ങൾ അവര് പോയിട്ടും കുറച്ചു നേരം അവിടെയും ഇവിടെയുമൊക്കെ വഴിനോക്കി നിന്നിട്ടാണ് വീട് പിടിച്ചത്. ഞാൻ മനുവിനെ വീട്ടിലാക്കി അവന്മാരോട് വൈകിട്ട് കാണാം എന്നും പറഞ്ഞു നേരെ വീട്ടിലേക് വിട്ടു.വീട്ടിലെത്തിയപ്പോ തന്നെ കണ്ടു രാമേട്ടനെയും വണ്ടിയെയും. ഈശ്വര മദാജി ലാൻഡഡ്. ഇന്ന് വല്ലതുമൊക്കെ നടക്കും. ഞാൻ മനസ്സിൽ ചിന്തിച്ചു വണ്ടി പോർച്ചിൽ കേറ്റി. രാമേട്ടനെ നോക്കിയപ്പോ മൂപര് ചെല്ല് ചെല്ല് എന്നൊരു ടോണിലാണ്. ഞാൻ പിന്നെ ഒന്നും നോക്കിയില്ല നേരെ വീടിലേക്ക് കൃഷ്ണ കാത്തോളണേ എന്നും പറഞ്ഞു കയറിച്ചെന്നു.ഡൈനിങ് ഹാളിൽ തന്നെ ഇരിക്കുന്നുണ്ട് മൊതല്.കണ്ടിട്ട് എന്നെ തന്നെ നോക്കിയിരിക്കണന്നു വ്യെക്തം.
അമ്മ : നീ ഇത്ര നേരം എവിടായിരുന്നു.
ഞാൻ :സീനാക്കല്ലേ അമ്മേ… കൂട്ടുകാരന് ഒരു ഷോപ്പിംഗ് ഉണ്ടായിരുന്നു.അവന്റെ കൂടെ പോയി.പിന്നെ ഫുഡ് കൈച്ചു കൈഞ്ഞപ്പോ ലേറ്റ് ആയി.
അമ്മ :ഓഹോ മോൻ ഫുഡ് ഒക്കെ കൈച്ചോ. അപ്പൊ കൈക്കാൻ വേണ്ടി നിന്നെ കാത്തിരുന്ന ഞാൻ ആരായി.
ഞാൻ : അമ്മ കൈച്ചില്ലേ..
അതിനു ലക്സ്മിക്കുട്ടി ഒരു കലിപ്പ് നോട്ടം നോക്കി എണീറ്റു അടുക്കളയിലേക്ക് പോയി.
ഞാൻ പിന്നെ ഒന്നും നോക്കിയില്ല നേരെ അമ്മേന്റെ പുറകെ വെച്ചു പിടിച്ചു.
ഞാൻ :പിണങ്ങല്ലേ അമ്മേ… ഞാൻ വിളിച്ചു പറയാൻ മറന്നതാണ്.
അതിനു അമ്മ മുഗം കലിപ്പിൽ തന്നെ ഇട്ടു.
പിന്നെ ഞാൻ കമ്പനി തരാം അല്ലെങ്കിൽ വാരി തരാം എന്നൊക്കെ പറഞ്ഞപ്പോൾ ലക്ഷമിക്കുട്ടി പൂച്ചകുട്ടിയായി. അങ്ങിനെ അമ്മേനെ കൈയിപ്പിച്ചു ഞാൻ നേരെ എന്റെ റൂമിൽ പോയി. മുത്തശ്ശിയെ തിരഞ്ഞപ്പോ ആള് നല്ല ഉച്ചമയക്കത്തിലാണ്.ഞാൻ റൂമിലേക്ക് പോവാൻ നിൽക്കുമ്പോഴാണ് പാറുവിന്റെ എൻട്രി.