ഞാൻ അവൻ കാണിച്ചു തന്ന പെണ്ണ് ആരെന്നു നോക്കുമ്പോ മീനാക്ഷി ആണ് ആള്. ഞാൻ അവനോട് അത് മൈൻഡ് ചെയ്യണ്ടാന്ന് മറുപടി പറഞ്ഞു.
ഞാൻ അത് പറഞ്ഞപ്പോൾ മനു കിച്ചുവിനോട് കാര്യം ചോദിച്ചു. കിച്ചു പിന്നെ പറഞ്ഞു തരാം എന്ന് അവനു മറുപടി കൊടുത്തു.
അങ്ങിനെ ഏകദേശം ഒരുമണി ഒക്കെ ആയപ്പോ ക്ലാസ്സ് കാഞ്ഞതിനുള്ള സിഗിനൽ കിട്ടി. അതോണ്ട് ഞങ്ങൾ നേരെ വീട് പിടിക്കാൻ തീരുമാനിച്ചു.ലക്ഷ്മികുട്ടിയോട് ചോദിച്ചപ്പോൾ എന്നോട് നടന്നോളാനും പറഞ്ഞു. ഞങ്ങൾ നേരെ വണ്ടി പാർക്ക് ചെയ്തോടത്തേക്ക് നീങ്ങി. അപ്പോഴാണ് ഞങ്ങൾ വണ്ടി പാർക്ക് ചെയ്തതിനു അരികിൽ ഒരു ബ്ലാക്ക് BMW കിടക്കുന്നത് കാണുന്നത് അതിൽ ചാരി രാമേട്ടന്റെ പ്രായം തോന്നിക്കുന്ന ഒരാളും രാമേട്ടനും നിന്ന് സംസാരിക്കുന്നുണ്ട്.ചിലപ്പോ അവളുടെ ഡ്രൈവർ ആയിരിക്കും അങ്ങേരെന്ന് ഞാൻ മനസ്സിൽ ചിന്തിച്ചു.
ഞങ്ങൾ നേരെ വണ്ടി എടുക്കാൻ പോയി.കുറച്ചുനേരം രാമേട്ടനോടും അയാളോടും സംസാരിച്ചു.സംസാരത്തിനിടക്ക് അയാളുടെ പേര് മത്തായി ആണെന്നും മനസ്സിലായി.
അങ്ങിനെ കോളേജിന്ന് ഇറങ്ങി.മനുവിന്റെ വീട് ഞങ്ങൾ പോകുന്നവഴി ആയതിനാൽ അവനും ഞങ്ങളുടെ കൂടെയാണ് പോന്നത്.ഒറ്റ ദിവസം കൊണ്ടുതന്നെ അവൻ ഞങ്ങളെ മൂന്നുപേരെയും കയ്യിലെടുത്തിരുന്നു.കിച്ചുവും അമലും അവരുടെ ബൈക്കിൽ പോയപ്പോ മനു എന്റെകൂടെ കൂടി.കുറച്ചു ദൂരം പോയപ്പോ
മനു : അല്ല ബ്രോ.. ഞാൻ ചോദിച്ചതിന് ബ്രോ മറുപടി ഒന്നും തന്നില്ല.
ഞാൻ : എന്ത് ?
മനു : അല്ല…. ആ പെൺകൊച്ചെ…
ഞാൻ : അതോ… അത് ഞാനും അവളും തമ്മിൽ ഒരു ചെറിയ പരിജയം ഉണ്ട്. അത്രേ ഒള്ളു.
മനു : പരിജയം ഉണ്ടായിട്ടെന്താ ബ്രോ അവളെ ഒന്ന് മൈൻഡ് കൂടി ചെയ്യാതിരുന്നേ. എന്തേലും പ്രശ്നം ണ്ടോ ?
ഞാൻ : പ്രശ്നം.. ആ ഉണ്ടന്ന് ചോദിച്ച ണ്ട്.
മനു : എന്താ ബ്രോ… വല്ല തേപ്പും ആണോ… ഞാൻ ഇടപെട്ടു സെറ്റാക്കി തരണോ ബ്രോ…
ഞാൻ : എന്റെ പൊന്നു മച്ചാനെ തേപ്പും കോപ്പും ഒന്നും അല്ല അത് ഒരു മെനെക്കെട്ട കേസാണ്. ഒരു ആറേഴു കൊല്ലം മുൻപത്തെ കാര്യമാണ്.
മനു : എന്നാ പറ ബ്രോ.. എന്താണ് സംഭവം.
ഞാൻ : അത് മച്ചാൻ അറിയാനായിട്ടില്ല. മച്ചാനും ഞാനും ഇന്ന് പരിചയപെട്ടിട്ടല്ലേ ഒള്ളു. വഴിയേ പറയാം. അല്ല ഞാൻ പറഞ്ഞിരിക്കും മാച്ചനോട്. ഇപ്പൊ സമയമായിട്ടില്ല.
മനു :അതെന്താ ബ്രോ.. ബ്രോ ന് എന്നെ വിശ്വാസം ഇല്ലേ.
ഞാൻ : വിശ്വാസം ഇല്ലാത്തോണ്ടല്ല മച്ചാനെ. അത് എന്താപ്പോ പറയാ…. അത് അങ്ങിനെയാ.