ഞാൻ : മ് ചും.. ഞാൻ എന്റെ രണ്ടു ചുമലും കുലുക്കി അവനു മറുപടി നൽകി.
അവൻ അതിനു എന്നെ ഒന്ന് ആക്കി ചിരിച്ചു.
പെട്ടെന്ന് ഒരുത്തൻ മുന്പിലെ ബെഞ്ചിൽ നിന്ന് ഞങ്ങളുടെ അടുത്തേക്ക് വന്നിരുന്നു. അവന്റെ പേര് മനു മോഹൻ.
മനു : ഹായ് മച്ചാന്മാരെ.എന്റെ പേര് മനു മോഹൻ. സ്നേഹമുള്ളവർ എന്നെ മനു എന്ന് വിളിക്കും. മുന്നിലെ ബെഞ്ചിലൊക്കെ ആള് ഫുള്ളാണ്. നോക്കിയപ്പോ ഇവിടെ ആകെ മൂന്നുപേരുള്ളൂ.പിന്നെ ആ ബെഞ്ചിൽ ഉള്ള നാലും അമുൽ ബേബികളെന്ന തോന്നുന്നേ. ചോദിക്കുന്നെന്നൊക്കെ മാത്രേ മറുപടിയൊള്ളു. ഇങ്ങോട്ടുന്നും ചോദിക്കുന്നുല്ല.അപ്പൊ തന്നെ മനസ്സിലായി അവര് നമുക്ക് പറ്റിയ കമ്പനി അല്ല എന്ന്.
അമൽ : അതിനു ഞങ്ങൾ എന്തു ചെയ്യാനാണ് ബ്രോ.
മനു : നിങ്ങളൊന്നും ചെയ്യണ്ട. വിരോധമില്ലങ്കി ഞാൻ നിങ്ങളെ ഇവിടെ ഇരുന്നോട്ടെ.
കിച്ചു :വിരോധം ഉണ്ടങ്കിലോ. ആള് ഗൗരവം അഭിനയിച്ചാണ് ചോദിച്ചത്.
അതിന് മനു ഇളിച്ചു കാണിച്ചു.
ഞാൻ : താൻ ഇവിടെ ഇരിക്ക് ബ്രോ. അവൻ ചുമ്മാ വൈറ്റ് ഇടുവാന്. ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
അരികിലായി ഇരുന്നിരുന്ന കിച്ചു ഒന്ന് നീങ്ങി കൊടുത്തപ്പോൾ അവൻ ആ ഗ്യാപ്പിൽ ഇരുന്നു. പിന്നെ അവൻ അവനെ ഞങ്ങൾക്ക് പരിചയപ്പെടുത്തി. ഞങ്ങൾ തിരിച്ചും. അവന്റെ വീട് ഞങ്ങളുടെ നാട്ടിലേക്കു പോകുന്ന വഴിയിൽ തന്നെയാണ് എന്ന് ഞങ്ങൾക്ക് മനസ്സിലായി.
മനു : അപ്പൊ നിങ്ങൾ മൂന്നുപേരും നേരെത്തെ പരിജയം ഉണ്ടല്ലേ
കിച്ചു : മ്മ്… ചെറുപ്പം തൊട്ടേ.. പിന്നെ വീടുകളും അടുത്തടുത്തല്ലേ..
അങ്ങിനെ ഞങ്ങളുടെ സംസാരവും മുറക്ക് നടന്നു. ക്ലാസ്സില് ആകെ കലപില ശബ്ദം ആണ്.ആദ്യത്തെ ദിവസം ആയോണ്ട് ഇന്ന് ഉച്ച വരെ ക്ലാസ്സോള്ളു. അത് ഇന്ന് മാത്രം അല്ലാട്ടോ. ഇനി ഒരു ആഴ്ച അങ്ങിനെ തന്നെയാണ്. മിസ്സ് കുട്ടികളിരിക്കുന്ന ഓരോ ബെഞ്ചിലും വന്ന് ഓരോന്ന് ചോദിക്കുന്നുണ്ട്. അവര് അതിനെല്ലാം ചിരിച്ചു കൊണ്ട് ഉത്തരവും പറയുന്നുണ്ട്. അതിനിടയ്ക്കാണ് മിസ്സ് ഞങ്ങളുടെ സീറ്റിന്റെ അടുത്ത് എത്തിയത്.
മിസ്സ് :അശ്വിൻ ലക്ഷ്മി mam ന്റെ മകനായിരുന്നെന്ന് അറിയില്ലായിരുന്നുട്ടോ.mam ഞങ്ങളോട് പറഞ്ഞിട്ടും ഇല്ലായിരുന്നു.
ഞാൻ അതിനു ഒന്ന് ചിരിച്ചുന്നല്ലാതെ മറുപടി ഒന്നും നൽകിയില്ല.
മിസ്സ് : അശ്വിൻ higer secondary നാട്ടില് അല്ലായിരുന്നു ലെ.
ഞാൻ : അല്ലായിരുന്നു. കോഴിക്കോട് ആയിരുന്നു.
മിസ്സ് :മ്മ്… Mam പറഞ്ഞിരുന്നു.
മിസ്സ് വീണ്ടും ഓരോ കാര്യങ്ങൾ ചോദിച്ചും ഞങ്ങൾ അതിനു ഉത്തരങ്ങൾ നൽകിയും സമയം കളഞ്ഞു കൊണ്ടിരുന്നു.മനു എന്നോട് എന്തോ പറയാൻ വേണ്ടി കാത്തിരിക്കുന്നത് പോലെ എനിക്ക് തോന്നി. മിസ്സ് ഉള്ളത് കൊണ്ട് അവൻ ഒന്നും പറയാൻ പറ്റാത്ത സാഹചര്യത്തിലാണ്.മിസ്സ് പോയ ഉടനെ അവൻ എന്നോട്
മനു :ഡാ ആ പെങ്കൊച് കുറെ നേരെയല്ലോ നിന്നെ നോക്കാൻ തുടങ്ങിട്ട്.