കിച്ചു :ങേ 🙄… അയ്‌നോ 🤔🤔🤔ഡാ പന്നി നിനക്കൊന്നും അവളോട് പറയാനില്ലേ.അറ്റ്ലീസ്റ്റ് ഒരു ചീത്തയെങ്കിലും പറയാൻ.
ഞാൻ അവന്റെ മുഖത്തേക്ക് നോക്കി ഒന്ന് സൗമ്യമായിട്ട് ചിരിച്ചു.എന്നിട്ട് അവന്റെ തടിയിൽ പിടിച്ചു ആട്ടിക്കൊണ്ട് പറഞ്ഞു അവളെ ചീത്ത പറയെ.. ചെ ചെ… അവൾക്ക് ഞാൻ നല്ല പണിയല്ലേ കൊടുക്കുന്നത്.ചീത്ത പറയലോക്കെ മോശമല്ലേ കുട്ടാ..
ഞാൻ: എനിക്ക് അറിയാം അവളെ.
കിച്ചു ആശ്ചര്യത്തോടെ.. നിനക്കോ.. എങ്ങിനെ..
ഞാൻ : ഇത് അവള് ആണെടാ പുന്നാര മക്കളെ.. എന്നെ അച്ഛന്റെയും അമ്മയുടെ മുന്നിൽ നാണം കെടുത്തിയ സാധനം.
കിച്ചു : ഏത് ആ പഴയ മാനഭംഗ കേസോ.അവൻ എന്നെ ആക്കി ചിരിച്ചു.
ഞാൻ അവനെ ഒന്നു ദഹിപ്പിച്ചു നോക്കി.
അമൽ : എന്നിട്ട് നീയേന്താ കോപ്പേ അന്ന് ഞങ്ങളോട് പറഞ്ഞത്. നിനക്ക് അവളെ അറിയില്ല. ആദ്യായിട്ട് കാണാ എന്നൊക്കെയല്ലേ.
ഞാൻ : സത്യായിട്ടും എനിക്ക് അന്ന് അവളെ മനസ്സിലായില്ലടാ.ഇന്നാണ് ഞാൻ അറിയുന്നത് തന്നെ.
കിച്ചു :എങ്ങിനെ 😠
ഞാൻ : ഓഫീസിൽ ചെന്നപ്പോ ഇവളും ഇവളുടെ അമ്മയും അവിടെ ഉണ്ടായിരുന്നു.അവിടുന്നാ ഞാൻ അറിയുന്നത് തന്നെ. പിന്നെ അവളുടെ അമ്മേനെ ഇൻക് വല്ല്യ ഇഷ്ട്ട. അതോണ്ടാ ഞാൻ ഒന്നിനും മെനക്കെടാത്തത്.
കിച്ചു : എന്നിട്ട് നീ അവളോട് സംസാരിച്ചോ.
ഞാൻ : സംസാരിക്കാൻ ഒന്നും നിന്നില്ല. അവൾ അന്നുണ്ടായെന്നും എല്ലാത്തിനും sorryയൊക്കെ പറഞ്ഞു വന്നു. ഞാൻ അതിനു നല്ല മറുപടിയും കൊടുത്തു.
ഞങ്ങളുടെ സംസാരത്തിനിടെ മിസ്സ് ക്ലാസ്സിലേക്ക് വന്നു. പിന്നെ ഞങ്ങൾ ഒന്നും സംസാരിക്കാൻ നിന്നില്ല. മിസ്സ് മീനാക്ഷിയെ കുട്ടികൾക്ക് പരിജയപ്പെടാൻ സെൽഫിൻട്രൊഡക്ഷൻ വേണ്ടി ക്ഷണിച്ചു. അവള് വന്നു സ്വയം പരിചയപ്പെടുത്തി പോയി.എന്നാ ഞാൻ ആ ഭാഗത്തേക്ക് ശ്രദ്ധ കൊടുത്തില്ല. അപ്പോയൊക്കെ അവളുടെ കണ്ണുകൾ എന്റെ നേരെ ആണ് എന്ന് കിച്ചു മുഗേന ഞാൻ അറിഞ്ഞു.
ഇഷ്ട്ടമായിരുന്നു എനിക്ക് അവളെ.അവളുടെ വാശിയും കുറുമ്പും എല്ലാം. എന്നാ ഒരു വാശിപ്പുറത്തു അവൾ അവൾക്ക് ജയിക്കാൻവേണ്ടി പറഞ്ഞ ഒരു കള്ളം ഒരു വലിയ കള്ളം.അത് അവളെ ഞാൻ അത്രത്തോളം വെറുക്കാൻ കാരണമായി.
അത് എത്ര വലിയ തെറ്റാണെന്നു പിന്നീട് അവൾക്കു മനസ്സിലായതിനു ശേഷം ഇവിടുന്ന് പോകുന്നത് വരെ അവള് എന്റെ പുറകെ നടന്നിരുന്നു.
ഞാൻ അതെല്ലാം ചിന്തിച്ചു കൊണ്ടിരിക്കെയാണ് കിച്ചു എന്നെ തട്ടി വിളിക്കുന്നത്.
കിച്ചു :നീ ഇത് ഏത് ലോകത്താണ് മോനെ.ഇവിടൊന്നും അല്ലെ.