ഞാൻ :ശരി മാഡം ജി … ഞാൻ ഒന്ന് കണ്ണുരുട്ടി താഴ്മയായി കാണിച്ചു കളിയാക്കി പറഞ്ഞു.
അമ്മ : ഒന്ന് പോഡെർക്കാ… പിന്നെ നീ പോകുമ്പോ ഇവളേം കൂടെ കൂട്ടിക്കോ. നിന്റെ ക്ലാസ്സിലേക്ക് തന്നെയാ.
ഞാൻ അതിനു പ്രേത്യേകിച്ചു ഒന്നും ഭവിക്കാതെ വരുന്നുണ്ടങ്കി വാ എന്ന രീതിയിൽ അവളുടെ നേരെ നോക്കി മുന്നോട്ടു നടന്നു. അവൾ അമ്മയോട് എന്തോ പറഞ്ഞു എന്റെ പിറകെ പൊന്നു. ക്ലാസ്സ് റൂമിലേക്ക് നടക്കുമ്പോ ഞങ്ങൾ ഒന്നും തന്നെ സംസാരിച്ചില്ല.നിശബ്ദത മുറിച്ചു ഒടുവിൽ അവള് എന്നോട് പറഞ്ഞു.
മീനാക്ഷി :അന്ന് അച്ചുവാണ് അത് എന്ന് എനിക്ക് അറിയില്ലായിരുന്നു. Sorry.
ഞാൻ ഒന്നും മറുപടി പറഞ്ഞില്ല.
മീനാക്ഷി : എന്നോട് ഇപ്പോഴും ദേഷ്യണ്ടോ അച്ചൂന്.
അതിനും ഞാൻ മറുപടി പറഞ്ഞില്ല. ക്ലാസ്സിൽ എത്തിയപ്പോ
ഞാൻ : ഇതാണ് ക്ലാസ്സ്. പിന്നെ സോറി കോറി എന്നൊന്നും പറഞ്ഞു എന്റെ നേരെ മേലാൽ വന്നേക്കരുത്. എനിക്ക് നിന്നെ കാണുന്നതേ വെറുപ്പാണ്.കുറച്ച് വർഷങ്ങൾക്കു മുന്നേ ഞാൻ ഇഷ്ട്ടപെട്ടിരുന്നു എന്റെ എല്ലാമെല്ലാമായി തന്നെ. പക്ഷെ നിന്നെയല്ല. എന്റെ ആ പഴയ മീനൂനെ.എന്റെ കളികൂട്ടുകാരി. അവള് ഇപ്പൊ ഇല്ല.അവള് എന്റെ ജീവിതത്തിന്നു മരിച്ചു.എനിക്ക് ഈ ലോകത്തു ഏറ്റവും കൂടുതൽ വെറുപ്പുള്ളത് നിന്നെയാണ്.പിന്നെ നീയെനിക്ക് കുറച്ചു മുൻപ് തന്ന പണി. അത് ഞാൻ മറന്നിട്ടൊന്നുല്ല. നീ കാണിച്ച ചെറ്റത്തരത്തിൽ ഇതും കൂടെ
മീനാക്ഷി : അച്ചു ഞാൻ അന്ന്.
ഞാൻ : ഒന്നും പറയണ്ട എനിക്ക് ഒന്നും കേൾക്കും വേണ്ട.
അവൾക്കു പറയാൻ ഒരവസരം കൊടുക്കാതെ ഞാൻ നേരെ അവളുടെ അടുതിന്ന് ഇറങ്ങി. നേരെ അവമാരുടെ അടുത്തേക്ക് വിട്ടു.
ഞാൻ ചെല്ലുമ്പോ അവൻമ്മാർ രണ്ടും എന്റെ നേരെ വരുന്നുണ്ട്.
ഞാൻ : നിങ്ങൾ ഇത് എങ്ങോട്ടാ…. ക്ലാസ്സിൽ കയറാൻ ടൈം ആയോ.
അമൽ : പിന്നെ….. ബെല്ല് അടിച്ചതൊന്നും മച്ചാൻ കേട്ടില്ലേ.
ഞാൻ : അടിച്ചോ…. എപ്പോ
അമൽ : ആ അടിച്ചു അടിച്ചു.. നീ വന്നേ..
ഞാൻ പിന്നെ ഒന്നും പറഞ്ഞില്ല അവരുടെ കൂടെ ക്ലാസ്സിലേക്ക് പോയി.എല്ലാ കുട്ടികളും എത്തിയിട്ടുണ്ട്. ക്ലാസ്സിലേക്ക് കയറിച്ചെല്ലുമ്പോ തന്നെ കണ്ടു പെൺകുട്ടികളുടെ ഭാഗത്തെ മൂന്നാം വരിയിലെ ആദ്യ സ്ഥാനത്തു തന്നെ ഇരിക്കുന്ന അവളെ. ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല. എന്നാ പെണ്പിള്ളേരുടെ അളവെടുക്കുന്ന കൂട്ടത്തിൽ കിച്ചു അവളെ വ്യെക്തമായി തന്നെ കണ്ടു. ഞങ്ങൾ നേരെ ഞങ്ങളുടെ സീറ്റിൽ പോയി ഇരുന്നു.ചെന്നപാടെ കിച്ചു ആവേശത്തോടെ എന്നോട് ചോദിച്ചു.
കിച്ചു : ഡാ അച്ചു അത് അവളല്ലേ. നിന്നെ അന്ന് ചെളിയില് ഇട്ടവള്.
ഞാൻ എന്റെ ഫോണെടുത്തു അതിൽ നോക്കി കൊണ്ടിരുന്നു.അവനു പ്രേത്യേകിച്ചു ഒരു മറുപടിയും എനിക്ക് കൊടുക്കാൻ ഇല്ലാത്തോണ്ട് ഞാൻ അത് മൈൻഡ് ചെയ്തില്ല. .
കിച്ചുവിന്റെ സംസാരം കേട്ട് അമൽ. ആകാംഷയോടെ
അമൽ :ഏത് ?ഏത് ?
കിച്ചു അവനു അവളെ കാണിച്ചു കൊടുത്തു.