വെള്ളരിപ്രാവ്‌ 4 [ആദു]

Posted by

ആന്റി : അങ്ങേര് അവിടെ ബിസിനസ് പെട്ടന്ന് കളയാനൊന്നും വയ്യ എന്നുപറഞ്ഞു ഇരിക്കാണ്. ഞാൻ കുറെ പറഞ്ഞതാ എല്ലാം ഒഴിവാക്കി നാട്ടില് കൂടാമെന്ന്. എവിടെ കേൾക്കാൻ.ഞാനും ഇവളും ഇനി എന്തായാലും അങ്ങോട്ടേക്കില്ല. ഇനി ഇവിടെ മതി. അങ്ങേര് അങ്ങേർക്കു തോന്നുമ്പോ വന്നോട്ടെ.. ആന്റി ചിരിച്ചു കൊണ്ട് എന്നോട് മറുപടി പറഞ്ഞു. എന്നിട്ട് അമ്മയോട്.
ഞാൻ ഇറങ്ങാണ് ലക്ഷ്മി. ആദ്യ ദിവസം തന്നെ ഇവള് വൈകിലെഅമ്മ : അതൊന്നും സാരല്യ. ഇനി ശ്രദ്ധിച്ചാൽ മതി.

ആന്റി : മ്മ്… എന്നാ ശരി ഞാൻ പോയിട്ട് വരാം. അവര് എന്നോടും കൂടെ യാത്ര പറഞ്ഞു അവളോട്‌ ആന്റി വൈകിട്ട് കൂട്ടാൻ വരാം എന്നും കൂടെ പറഞ്ഞു.ആന്റി പോയി കൈഞ്ഞതിന് ശേഷം ഞാൻ അവളെ മൈന്റ് ചെയ്യാതെ അമ്മയോട്..

ഞാൻ : ലക്ഷ്മിക്കുട്ടീ. .. സ്നാക്സ്

അമ്മ : നിന്ന് ഒച്ചവെക്കാതെ ചെറുക്കാ.. നീ ആ റൂമിലേക്ക്‌ പൊക്കോ.അവിടെ എന്റെ ഓഫീസ് ബാഗില് ഒരു റെഡ് ബോക്സ്‌ല് നിനക്കുള്ള സ്നാക്സുണ്ട്. ആ ബാഗില് തന്നെ ഫ്ലാസ്ക്കില് ചായയും ണ്ട്. ഞാൻ മീനൂന്റെ അഡ്മിഷൻ ഒന്ന് ഫുള്ളാക്കട്ടെ. നീ ചെന്ന് കൈച്ചോ.ഞാൻ ഇവര് വന്നപ്പോ ഇവരുടെ കൂടെ കൈച്ചു.

ഞാൻ : മ്മ്മ് ഓ….. കെ

അമ്മ : ഡാ മുഴുവനും കഴിക്കണം ട്ടാ..
ഞാൻ അതിനു ഒന്ന് മൂളുക മാത്രം ചെയ്തു.
നേരെ അമ്മ കാണിച്ചു തന്ന മുറിയിലേക്ക് പോയി. അവിടെ ടേബിളിൽ വച്ചിരിക്കുന്ന അമ്മയുടെ ബാഗിന്ന് ബോക്സ്‌ എടുത്തു തുറന്നു നോക്കി. ചെ… ചെറിയമ്മ കോയികോട്ടിന്ന് പോന്നപ്പോ വാങ്ങിയ കോഴിക്കോടൻ ഹൽവ.ഇത് തിന്നു മടുത്തല്ലോ ഈശ്വര. ഇനിയും ഇത് തന്നെ.എന്ത് ചെയ്യും. മുഴുവനും കൈച്ചില്ലങ്കി ഇന്ന് ലക്ഷ്മിക്കുട്ടി കലിപ്പായി കബൂർസീനാവും🙄🙄. ഒരു കാര്യം ചെയ്യാം ആ തെണ്ടികൾക്ക് കൊടുക്കാം. അതാണ് നല്ലത്. ഞാൻ ഫോണെടുത്തു കിച്ചുവിന് വിളിച്ചു പ്രിൻസിപ്പാൾ റൂമിന്റെ സെക്കന്റ്‌ വിന്ഡോന്റെ അവിടേക്ക് വരാൻ പറഞ്ഞു ഫോൺ വെച്ചു. കുറച്ചു കയിഞ്ഞു അവമ്മാര് രണ്ടും വന്ന് സാധനം ജനവാതിൽ വഴി വാങ്ങി സ്ഥലം വിട്ടു.അവര് പോയി കൈഞ്ഞപ്പോ ഞാൻ ഫ്ലാസ്കിൽ നിന്നും കുറച്ച് ചായ കുടിച്ചു അമ്മയുടെ അടുത്തേക്ക് ചെന്നു.
ഞാൻ ചെല്ലുമ്പോ അമ്മയും അവളും എന്തോ സംസാരിച്ചിരിക്കുവാണ്. ഞാൻ വരുന്നത് കണ്ടപ്പോ സംസാരം നിർത്തി.

അമ്മ : മുഴുവൻ കൈച്ചോ ഡാ..

ഞാൻ :മ്മ്.. കൈച്ചു കൈച്ചു.. വയറു നിറഞ്ഞു

അമ്മ :മ്മ്… ഒന്നിരുത്തി മൂളിയിട്ട് ബെല്ല് ഇപ്പൊ അടിക്കും എന്നാ ക്ലാസ്സിലേക്ക് വിട്ടോ.

Leave a Reply

Your email address will not be published. Required fields are marked *