ഞാൻ : മ്മ്.. സുഗായിരിക്കുന്നു ആന്റി.
ആന്റി : ഇവൻ മാധവേട്ടനെ വരച്ചു വെച്ചപോലെയുണ്ടല്ലോ ലക്ഷ്മീ…. ആന്റി അമ്മയോടായി പറഞ്ഞു.
അമ്മ ആന്റിയുടെ അഭിപ്രായത്തിന് മറുപടി ഒരു ചിരിയിൽ ഒതുക്കി.
സീതാന്റി : ഇവളെ മനസ്സിലായോ നിനക്ക് . ആന്റി ആ പെൺകുട്ടിയുടെ മുഖത്തേക്ക് നോക്കി എന്നോടായി ചോദിച്ചു .
ആന്റിയെ മനസ്സിലായപ്പോ തന്നെ ഞാൻ അവളെയും തിരിച്ചറിഞ്ഞിരുന്നു.
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. എന്നിട്ട് എന്റെ നെറ്റിയിലുള്ള പാടിൽ കൈവെച്ചു പറഞ്ഞു “മീനാക്ഷി “. ആ പേര് പറയുമ്പോ എന്റെ മനസ്സിൽ പകയുടെ അളവ് കൂടുകയായിരുന്നു. അതെ ഇത് അവള് തന്നെ . എന്റെ അമ്മ എന്നെ ആദ്യം തല്ലിയത് ഇവള് കാരണമാണ്.എന്റെ അച്ഛൻ എന്നോട് ആദ്യമായി ദേഷ്യപ്പെട്ടതും ഇവള് കാരണമാണ്. ഒരു തെറ്റും ചെയ്യാത്ത എന്നെ മുത്തശ്ശി ആദ്യമായി ചീത്തപറഞ്ഞത് ഇവള് കാരണമാണ്.ഞാൻ അവളുടെ മുഖത്തേക്ക് ദേഷ്യത്തോടെ നോക്കുമ്പോ അവൾ എന്നെ നോക്കുന്നത് ദയനീയമായിട്ടായിരുന്നു.അന്ന് ഒരുപാട് തവണ എന്നോട് ക്ഷമ ചോദിച്ചു എന്റെ പുറകെ നടന്ന പത്തു വയസ്സുക്കാരി പെൺകുട്ടിയെ ഞാൻ ഇന്നും ഓർക്കുന്നു.അന്ന് എന്റെ പാറു എന്നോട് പറഞ്ഞത് അവൾക്ക് ഒരിക്കലും മാപ്പ് കൊടുക്കരുത് ചേട്ടായി എന്നാണ്.ഇല്ല ഞാൻ അതിനു ഒരിക്കലും മാപ്പ് കൊടുക്കില്ല കാരണം എന്നെ അവളുടെ കെണിയിൽനിന്ന് രക്ഷിച്ച എന്റെ പെങ്ങളുട്ടി…..അവള് എന്നാണോ അവളോട് ക്ഷമിച്ചേക്ക് എന്ന് പറയുന്നെ അന്നേ ഞാൻ അവൾക്ക് മാപ്പ് കൊടുക്കൂ. അന്ന് എനിക്ക് എന്റെ പാറു കൂടെ ഇല്ലായിരുന്നെങ്കിൽ ഞാൻ ഇന്നും ഒരു തെറ്റുകാരൻ ആകുമായിരുന്നു.
അമ്മ : മീനു ഇനി ഇവിടെ ആണ് പഠിക്കുന്നത് അച്ചു. അവളും നിന്റെ ഡിപ്പാർട്ട്മെന്റിൽ ആണ്.
അത് കേട്ട് ഞാൻ ഒന്ന് ഞെട്ടി. അവളുടെ അവസ്ഥയും ഇത് തന്നെ ആയിരുന്നു.
ആന്റി : ഞങ്ങൾ കൈഞ്ഞ ആഴ്ച വീട്ടില് വന്നിരുന്നു. എല്ലാവരെയും കാണാപ്പറ്റി. നിന്നെ കണ്ടില്ല.അതിനു ശേഷം പിന്നെ അങ്ങോട്ട് വരാനും കൈഞ്ഞില്ല.
അമ്മ : ഇവള് വന്നത് നിന്നോട് പറയണ്ട നേരിട്ട് കാണാം എന്ന് ഇവള് തന്നെയാ എന്നോട് പറഞ്ഞെ.
ആന്റി : അത് ഏതായാലും നന്നായല്ലോ. ഇവന് എന്നെ അറിയോന്ന് ഒന്ന് പരീക്ഷിച്ചു നോക്കിയതല്ലേ.
ഞാൻ : ആന്റി ഇവിടെ എത്ര ദിവസം ഉണ്ട്
ആന്റി :ഞങ്ങൾ ഇനി മുതൽ ഇവിടെയാണ്. ഞാൻ ഇവിടെ സിറ്റി ഹോസ്പിറ്റലിൽ ഗൈനക്ക്ല് ജോയിൻ ചെയ്തു. ലക്ഷ്മിയോട് ഇവിടെ ഇവൾക്ക് സീറ്റ് കിട്ടാൻ വല്ല ചാൻസുണ്ടോന്ന് ചോദിച്ചപ്പോൾ ഇവളുടെ രകമെന്റിൽ മാനേജ്മെന്റ് സീറ്റ് കിട്ടി.
ഞാൻ : അങ്കിൾ ?