ഞാൻ : നീ എന്താ ഈ നേരത്ത്.
പാറു :ഇന്ന് ഉച്ചവരെ ഒള്ളു എന്ന് അനോൺസ് ചെയ്തു. എന്താ കാരണം എന്നൊന്നും പറഞ്ഞില്ല.
ഞാൻ :സത്യാണോടി. അതോ ഇയ്യ് മതില് ചാടിയോ.
പാറു :അതിന് ആശ്വിനല്ല പാർവതി ട്ടോ..
ഞാൻ : ഓ…
ഞാൻ അവളുടെ തലയ്ക്കു ഒരു കൊട്ടും കൊടുത്തു നേരെ എന്റെ റൂമിലേക്ക് പോയി.
ഒന്ന് ഫ്രഷാവാൻ ബാത്‌റൂമിൽ പോയി മൂളി പാട്ടുംപാടി ഒരു കുളി അങ് പാസ്സാക്കി.കുളി കയിഞ്ഞു ഡ്രസ്സ് മാറി ബാത്റൂമിന്റെ വാതിൽ തുറന്നപ്പോ ദേ കിടക്കണ് എന്റെ പൊന്നാനിയത്തി എന്റെ ബെഡില് നീണ്ടു നിവർന്ന്.എന്നെ കണ്ടപ്പോ അവള് ഒന്ന് എന്റെ മുഖത്തേക്ക് നോക്കി. ഇനി നേരത്തേതിന് പ്രതികാരം ചെയ്യാൻ വന്നതാണോ. ഞാൻ മനസ്സിൽ ചിന്തിച്ചു.മുഖം കണ്ടിട്ട് അങ്ങിനെ തോന്നണില്ല.അവൾക്ക് എന്നോട് എന്തോ പറയാൻ ഉള്ളത് പോലെ.ഞാൻ നേരെ അവളുടെ അടുത്ത് പോയി ഇരുന്നു.പെണ്ണിന് നല്ല വിയർപ്പിന്റെ മണമുണ്ട്.കുളിക്കാതെയാണ് കുരിപ് വന്ന് കിടക്കുന്നെ. ഞാൻ പിന്നെ അതിനെ ചൊല്ലി ഒന്നും പറയാൻ നിന്നില്ല.മുഖഭാവം കണ്ടിട്ട് എന്തോ ആലോചനയിലാണ്.
ഞാൻ : എന്താ.. നിനക്ക് എന്നോട് എന്തേലും പറയാനുണ്ടോ..
പാറു : മ്മ്
ഞാൻ : എന്ന പറ.. കേൾക്കട്ടെ..
പാറു : ആ മീനാക്ഷി ചേട്ടന്റെ ക്ലാസ്സിലാണോ.
അവൾ മുഖവുരയൊന്നും കൂടാതെ ടപ്പേന്നു ചോദിച്ചു.
ഞാൻ അതിനു അതെ എന്നർത്ഥത്തിൽ ഒന്ന് മൂളി.
പാറു : അമ്മ പറഞ്ഞല്ലോ ചേട്ടനും അവളും സംസാരിച്ചുന്നും. ഏട്ടനാണ് അവളെ ക്ലാസ്സിലാക്കിയെന്നുമൊക്കെ. പിന്നെ അമ്മ പറഞ്ഞു നിങ്ങൾ തമ്മിലുള്ള വഴക്കൊക്കെ ഇപ്പൊ ഇല്ലെന്നൊക്കെ. സത്യാണോ…
അവളുടെ ചോദ്യത്തിന് ഒന്ന് ചിരിച്ചു. എന്നിട്ട് അവളുടെ വാടി നിൽക്കുന്ന മുഖം എന്റെ രണ്ടു കൈകളിലും കോരിയെടുത്തിട്ട് പറഞ്ഞു.
ഞാൻ : ഞാൻ അവളെ കണ്ടു. സംസാരിച്ചു. അവളെ ക്ലാസ്സിലും ആക്കികൊടുത്തു.എന്ന് കരുതി എല്ലാം മറക്കാൻ ഈ പാറൂന്റെ ഏട്ടൻ വേറെ ജനിക്കണം. പിന്നെ സംസാരിച്ചത് എന്താണന്നു വെച്ചാൽ ഇനി മേലിൽ sorry പറഞ്ഞു എന്റെ പുറകെ വരരുതെന്നും കാണുന്നത് വെറുപ്പാണെന്നും. എന്നൊക്കെ വഴക്ക് പറഞ്ഞതല്ലേ. അല്ലാതെ ഞാൻ നിനക്ക് തന്ന വാക്ക് ഞാൻ മാറ്റുമെന്ന് നിനക്ക് തോന്നുന്നുണ്ടോ പാറു.
പാറു : ഇല്ല എന്റെ ഏട്ടനെ എനിക്ക് വിശ്വാസ. അന്ന് ഞാൻ അത് കണ്ടില്ലായിരുന്നകി എന്റെ ഏട്ടൻ പാറുവിന്റെ മുന്നിലും നാണം കേടുമായിരുന്നില്ലേ… എന്നാലും അമ്മ പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു ഏട്ടൻ എല്ലാം മറന്നു എന്ന്. അവൾ സങ്കടത്തോടെ പറഞ്ഞു.
ഞാൻ :മോള് അമ്മ പറയുന്നതൊന്നും കാര്യാക്കണ്ട.. ഇപ്പൊ നീ ചെല്ല്. ഞാനൊന്നു കിടക്കട്ടെ…
അവൾ അതിനു ഒന്ന് ശരി എന്ന് തലആട്ടി റൂമിനു പുറത്തേക്കു പോയി.
എന്തോ അന്ന് എന്നെ ചെളിയിൽ വീഴ്ത്തിയത് മീനാക്ഷി ആണെന്ന് ഞാൻ അവളോട് പറയണ്ടാന്നു വെച്ചു.
ഞാൻ അവളെ പറഞ്ഞയച്ചു. എന്റെ ബെഡിൽ കിടന്നു. ഷീണം കാരണം എന്റെ കണ്ണ് മെല്ലെ അടഞ്ഞു ഞാൻ ഉറക്കത്തിലേക്ക് വീണു കൂടാതെ ആ പഴയ ഓര്മകളിലേക്കും..
തുടരും.